Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: നായകനായി കണ്ട് പഠിച്ചതാരെ? അയാള്‍ സ്വാധീനിച്ചു! വെളിപ്പെടുത്തി ഹര്‍ദിക് പാണ്ഡ്യ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്യാപ്റ്റന്‍സികൊണ്ട് അത്ഭുതപ്പെടുത്തിയവരുടെ പട്ടികയിലേക്ക് അതിവേഗം വളര്‍ന്നെത്തിയ താരമാണ് ഹര്‍ദിക് പാണ്ഡ്യ. എംഎസ് ധോണിക്കും വിരാട് കോലിക്കും രോഹിത് ശര്‍മക്കും കീഴില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ച ഹര്‍ദിക് അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ചാണ് എല്ലാവരുടെയും കൈയടി നേടിയത്.

16ാം സീസണിലും ഹര്‍ദിക് നായകനായി ശ്രദ്ധ നേടുകയാണ്. ഈ സീസണില്‍ മോശം ഫോമിലായിരുന്ന ഹര്‍ദിക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഗുജറാത്തിന് അത്ഭുത ജയം നേടിക്കൊടുത്ത് വീണ്ടും കൈ.ടി നേടുകയാണ്. പല സൂപ്പര്‍ നായകന്മാര്‍ക്ക് കീഴിലും കളിച്ച് മികവ് കാട്ടിയത് ഹര്‍ദിക്കിന്റെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ടെന്നുറപ്പ്. എംഎസ് ധോണിയാണ് നായകനെന്ന നിലയില്‍ ഹര്‍ദിക്കിനെ കൂടുതല്‍ സ്വാധീനിച്ചത്.

hardik pandya

എന്നാല്‍ രോഹിത് ശര്‍മ തന്റെ നായകനായുള്ള വളര്‍ച്ചയിലും മികച്ച പ്രകടനത്തിലും എങ്ങനെ സ്വാധീനിച്ചുവെന്നതിനെക്കുറിച്ച് ഒരിക്കല്‍ ഹര്‍ദിക് തുറന്ന് പറഞ്ഞിരുന്നു. 'രോഹിത് ശര്‍മയോടൊപ്പം കളിക്കാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു. മികച്ച നായകനാണവന്‍. മത്സരങ്ങളെക്കുറിച്ച് അധികം ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ രോഹിത്തിന് കീഴില്‍ കളിച്ചത് കരിയറിലെ മികച്ച നിമിഷങ്ങളാണ്. നായകനായുള്ള വളര്‍ച്ചയിലും അത് സഹായിച്ചു'-ഹര്‍ദിക് പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യയുടെ വളര്‍ച്ച രോഹിത് ശര്‍മക്ക് കീഴിലായിരുന്നു. രോഹിത് നായകനായ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായിരുന്ന ഹര്‍ദിക്. പന്തുകൊണ്ടും ഫിനിഷിങ് മികവുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാനുള്ള കഴിവാണ് ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. മുംബൈയുടെ വജ്രായുധമായിരുന്ന ഹര്‍ദിക്കിനെ 2021ലെ സീസണിന് ശേഷമാണ് ടീം ഒഴിവാക്കിയത്.

തുടര്‍ച്ചയായി പരിക്കേറ്റതും മോശം ഫോം വേട്ടയാടിയതും ഹര്‍ദിക്കിനെ മുംബൈ തഴയാന്‍ കാരണമായി. എന്നാല്‍ മുംബൈ ഒഴിവാക്കിയത് ഹര്‍ദിക്കിന് അനുഗ്രഹമായി മാറിയെന്നതാണ് വസ്തുത. 2022ലെ മെഗാ ലേലത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ഹര്‍ദിക്കെത്തുന്നത്. പ്രതിഫലത്തിലും ഹര്‍ദിക്കിന് ഉയര്‍ച്ചയുണ്ടായി. മുംബൈ ഇന്ത്യന്‍സിലായിരുന്നെങ്കില്‍ ഇപ്പോഴും താരമെന്ന നിലയില്‍ ഹര്‍ദിക് ഒതുങ്ങിപ്പോവുമായിരുന്നു.

2022 സീസണില്‍ ശരാശരി ടീമുമായെത്തി എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ഹര്‍ദിക് ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയിലെ മികച്ച തീരുമാനങ്ങളോടൊപ്പം പ്രകടനംകൊണ്ടും മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക്കിനായി. നായകനായുള്ള അരങ്ങേറ്റത്തില്‍ കപ്പ് നേടിയത് ഭാഗ്യംകൊണ്ടല്ലെന്ന് ഇത്തവണത്തെ പ്രകടനത്തിലൂടെ ഹര്‍ദിക് തെളിയിക്കുകയാണ്.

hardik pandya

എംഎസ് ധോണിയെപ്പോലെ തോല്‍ക്കുമെന്ന് തോന്നിപ്പിക്കുന്ന മത്സരങ്ങളില്‍ തിരികെ കൊണ്ടുവന്ന് വിജയിപ്പിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നു. ധോണിയുടെ തന്ത്രങ്ങള്‍ തന്നെ നായകനെന്ന നിലയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ ഹര്‍ദിക് പറഞ്ഞിട്ടുള്ളതാണ്. ഭാഗ്യത്തിന്റെ വലിയ പിന്തുണയുള്ള നായകനാണ് ഹര്‍ദിക്. അതുകൊണ്ട് തന്നെ പല പ്രമുഖരേയും ഞെട്ടിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നു.

സിഎസ്‌കെയ്‌ക്കെതിരേ പോലും ഹര്‍ദിക്ക് ഗുജറാത്തിനെ വിജയിപ്പിച്ചു. എന്നാല്‍ ക്യാപ്റ്റനായി രോഹിത് ശര്‍മയെ തോല്‍പ്പിക്കാന്‍ ഹര്‍ദിക്കിനായിട്ടില്ല. അവസാന സീസണില്‍ ഒരു തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം രോഹിത് നയിച്ച മുംബൈ ഇന്ത്യന്‍സിനായിരുന്നു. ഈ സീസണില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ രോഹിത്തിന്റെ തന്ത്രങ്ങളെ കടത്തിവെട്ടാന്‍ ഹര്‍ദിക്കിനാവുമോയെന്നത് കണ്ടറിയാം.

രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനായി മുഖ്യ പരിഗണന ലഭിക്കുന്നത് ഹര്‍ദിക്കിനാണ്. ഇതിനോടകം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുയര്‍ന്ന ഹര്‍ദിക് ടി20യില്‍ ഇതിനോടകം നിരവധി മത്സരങ്ങള്‍ നയിച്ചു. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഹര്‍ദിക്കിന് കീഴില്‍ കളിക്കാനുള്ള സാധ്യതയും കൂടുതലാണ്. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹര്‍ദിക്കിനെ പരിഗണിച്ചേക്കും. 2023ലെ ലോകകപ്പോടെ രോഹിത് കളമൊഴിയാനാണ് സാധ്യത.

Story first published: Tuesday, April 25, 2023, 16:28 [IST]
Other articles published on Apr 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+