For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഗുജറാത്തിലല്ല, കളിക്കാന്‍ ആഗ്രഹിച്ചത് മറ്റൊരു ടീമില്‍! വെളിപ്പെടുത്തി ഹര്‍ദിക് പാണ്ഡ്യ

അഹമ്മദാബാദ്: അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പടിച്ച് ഞെട്ടിച്ച ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഹര്‍ദിക് പാണ്ഡ്യയെന്ന നായകന് കീഴില്‍ എല്ലാ വമ്പന്മാരെയും കാഴ്ചക്കാരാക്കി ഗുജറാത്ത് കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ശരാശരി ടീമുമായെത്തിയ ഗുജറാത്ത് ആശിഷ് നെഹ്‌റയുടെ പരിശീലനത്തിന് കീഴിലും ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലും അച്ചടക്കത്തോടെ കളിച്ച് മുന്നേറുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ ഭാവിയെന്ന് വിലയിരുത്തപ്പെട്ട ഓള്‍റൗണ്ടറായിരുന്നു ഹര്‍ദിക്. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍ ഒഴിവാക്കി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ മണ്ടന്‍ തീരുമാനമായി ഇത് മാറിയപ്പോള്‍ ഹര്‍ദിക്കിന്റെ തലവരയും ഇതോടെ തെളിഞ്ഞു. ഗുജറാത്തിലേക്കെത്തിയത് മാത്രമല്ല നായകസ്ഥാനവും ലഭിച്ചു.

hardik pandya

അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പിലേക്കുമെത്തിയതോടെ സൂപ്പര്‍ നായകന്മാരുടെ പദവിയിലേക്കുയരുകയും ചെയ്യാന്‍ ഹര്‍ദിക്കിനായി. ഇപ്പോഴിതാ താന്‍ കളിക്കേണ്ടിയിരുന്നത് ഗുജറാത്തിനുവേണ്ടിയായിരുന്നില്ലെന്നും മറ്റൊരു ടീമുമായി കരാറിന്റെ വക്കോളം എത്തിയിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ദിക്. അത് കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സായിരുന്നുവെന്നാണ് ഹര്‍ദിക് പറഞ്ഞത്.

'ഗുജറാത്തിന് മുമ്പ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നു. അവരും അരങ്ങേറ്റ ടീമായിരുന്നു. കെ എല്‍ രാഹുലാണ് ആ ടീമിനെ നയിക്കുന്നതെന്ന് അറിയാമായിരുന്നു. അത് എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ളയാളോടൊപ്പം കളിക്കുകയെന്നതാണ് സന്തോഷം നല്‍കുന്ന കാര്യം.

എനിക്ക് മാനസികമായി പൊരുത്തമുള്ളവരോടൊപ്പം ഒന്നിച്ച് നിന്ന് കളിക്കാന്‍ എപ്പോഴും താല്‍പര്യപ്പെടുന്നു. അതുകൊണ്ട് തന്നെ അന്ന് ലഖ്‌നൗവിനൊപ്പം കളിക്കാന്‍ വളരെ താല്‍പര്യം തോന്നിയിരുന്നു'-ഹര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തി. കെ എല്‍ രാഹുല്‍ ഹര്‍ദിക്കിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ഇന്ത്യന്‍ ടീമിലായിരുന്നപ്പോഴും ഇരുവരും വലിയ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

hardik pandya

അതുകൊണ്ട് തന്നെ ലഖ്‌നൗവിനായി കളിക്കാന്‍ ഹര്‍ദിക് വളരെയധികം താല്‍പ്പര്യപ്പെടുകയും ചെയ്തു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് ഹര്‍ദിക്കിന് നായകസ്ഥാനം നല്‍കി ഒപ്പം കൂട്ടുകയായിരുന്നു. ലഖ്‌നൗവിലായിരുന്നെങ്കില്‍ സാധാരണ താരമായി ഹര്‍ദിക് ഒതുങ്ങിപ്പോവുമായിരുന്നു. മുംബൈ ഇന്ത്യന്‍സിലെപ്പോലെ ഓള്‍റൗണ്ടറെന്ന റോളില്‍ മാത്രം കരിയര്‍ മുന്നോട്ട് കൊണ്ടുപോകേണ്ടി വരുമായിരുന്നു.

എന്നാല്‍ ഗുജറാത്തിലെത്തിയതോടെ നായകസ്ഥാനം ലഭിച്ചു. കൂടാതെ അരങ്ങേറ്റ സീസണില്‍ത്തന്നെ കിരീടവും സ്വന്തമാക്കിയതോടെ ഹര്‍ദിക് സൂപ്പര്‍ താരമായി വളര്‍ന്നു. ഇന്ന് രോഹിത് ശര്‍മയോടും എംഎസ് ധോണിയോടുമെല്ലാം താരതമ്യപ്പെടുത്തുന്ന നായകനാണ് ഹര്‍ദിക് പാണ്ഡ്യ. ഇത്തരത്തില്‍ വളരാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. ഈ ഭാഗ്യം ലഭിച്ചത് ഗുജറാത്തിലെത്തിയതുകൊണ്ടാണെന്ന് പറയാം.

അവസാന സീസണില്‍ ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവാണ് ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. നായകനെന്ന നിലയില്‍ മിടുക്കുകാട്ടിയതോടൊപ്പം പ്രകടനമികവുകൊണ്ടും ഹര്‍ദിക് ടീമിന് കരുത്തുപകര്‍ന്നു. എന്നാല്‍ ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഹര്‍ദിക്കിന് ഉയാരാനായിട്ടില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും ആദ്യ മൂന്ന് മത്സരത്തിലും താരം നിരാശപ്പെടുത്തി.

hardik pandya

നാല് മത്സരം പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം മൂന്നാം സ്ഥാനത്താണ് ഹര്‍ദിക്കിന്റെ ഗുജറാത്തുള്ളത്. ഇത്തവണയും കിരീട പ്രതീക്ഷ സജീവമാക്കിയുള്ള പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. ഇത്തവണ കൂടി കിരീടം നിലനിര്‍ത്തിയാല്‍ ഹര്‍ദിക്കിന്റെ കരിയര്‍ ഇതിലും ഉന്നതികളിലേക്കെത്തും. നിലവില്‍ ഇന്ത്യയുടെ ഭാവി നായകനായി പരിഗണിക്കപ്പെടുന്ന താരമെന്ന നിലയിലേക്ക് വളരാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്.

ആക്രമണോത്സകതയുള്ള നായകനാണ് ഹര്‍ദിക്. ഓള്‍റൗണ്ടറെന്ന നിലയില്‍ മത്സരഗതിയെ മാറ്റിമറിക്കാനും കഴിവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയാലും ഹര്‍ദിക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. ഇത്തവണ ഗുജറാത്തിന് കിരീടം നിലനിര്‍ത്തിക്കാന്‍ ഹര്‍ദിക്കിനാവുമോയെന്നത് കണ്ടറിയാം.

Story first published: Sunday, April 16, 2023, 12:29 [IST]
Other articles published on Apr 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+