ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ദയനീയ ഫീല്‍ഡിങ് പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. കൈകളിലേക്കു വന്ന സിംപിള്‍ ക്യാച്ചുകള്‍ പോലും ഹൈദരാബാദ് താരങ്ങള്‍ മല്‍സരിച്ച് കൈവിടുകയായിരുന്നു. കൂടാതെ സിംഗിളോ, ഡബിളോ ലഭിക്കേണ്ടയിടത്ത് ഫോറുകളും വിട്ടുകൊടുത്ത് ജിടിയെ ഹൈദരാബാദ് സഹായിക്കുകയും ചെയ്തു. കൂടാതെ റണ്ണൗട്ട് അവസരങ്ങളും അവര്‍ കളഞ്ഞു കുളിച്ചിരുന്നു.
ഇരുടീമുകള്‍ക്കും ഈ മല്‍സരം പ്രധാനപ്പെട്ടതാണ്. ജയിച്ചാല്‍ ഇത്തവണ പ്ലേഓറിലെത്തുന്ന ആദ്യത്തെ ടീമായി ഗുജറാത്ത് മാറും. എന്നാല്‍ ഹൈദരാബാദാവട്ടെ തോല്‍ക്കുകയാണെങ്കില്‍ പ്ലേഓഫിലെത്താതെ പുറത്താവുകയും ചെയ്യും.ടോസിനു ശേഷം ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ടീമംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. പ്രത്യേകിച്ചും ഫീല്‍ഡിങില്‍ ടീം അവസാനത്തെ കുറച്ച് ഓവറുകളിലൊഴികെ ദുരന്തമായി തീര്‍ന്നു.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഹൈദരാബാദ് ടീമിനെതിരേ ആരാധകര്‍ ആഞ്ഞടിക്കുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സിനെ ജയിപ്പിക്കാന്‍ എസ്ആര്‍എച്ച് ടീം ഒത്തുകളിക്കുകയാണോയെന്നു പോലും അവര്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗത്തു നിന്നും ഏറ്റവും മോശം ഫീല്‍ഡിങാണ് നമ്മള്‍ ഇന്നു കണ്ടത്.
വെറുമൊരു പേരിനു വേണ്ടി അവര്‍ ഈ മല്‍സരത്തില്‍ കളിച്ചത് പോലെയാണ് അനുഭവപ്പെട്ടത്. ഈ മല്‍സരം ഒത്തുകളിയോ? ഒരു പ്രാധാന്യവുമില്ലാത്ത മല്‍സരം പോലെയായിരുന്നു ഹൈദരാബാദ് ഈ മല്‍സരത്തില്‍ കളിച്ചതെന്നും ആരാധകര്‍ വിമര്‍ശിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനു എന്തോ കുഴപ്പമുണ്ട്. ഒരു ടീമായി അവര്‍ കളിക്കുന്നതു പോലെ തോന്നുന്നില്ല.

അനായാസം വിജയിക്കാന്‍ സാധിക്കുമായിരുന്ന മല്‍സരങ്ങളില്‍പ്പോലും ഹൈദരാബാദ് തോല്‍ക്കുകയാണ്. രണ്ട്- മൂന്ന് മല്‍സരങ്ങള്‍ മുമ്പ് തന്നെ മനസ്സുകൊണ്ട് ഹൈദരാബാദ് പ്ലേഓഫ് പ്രതീക്ഷ കൈവിട്ടിരുന്നു. ദയനീയ ബൗളിങ്, ദുരന്തമായി മാറിയ ഫീല്‍ഡിങ്, വളരെ മോശം ഷോട്ട് സെലക്ഷന്‍ തുടങ്ങി എല്ലാ തരത്തിലും ഹൈദരാബാദ് തികഞ്ഞ പരാജയമാണ്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഇന്നു കാഴ്ചവച്ചതു പോലെയുള്ള ഫീല്‍ഡിങ് മുംബൈ ഇന്ത്യന്‍സിനെതിരേ ആയിരുന്നെങ്കില്‍ എന്തൊക്കെ കേള്‍ക്കേണ്ടി വരുമായിരുന്നു. ഇതു ഒത്തുകളി തന്നെയാണെന്നു എല്ലാവരും പറയും. കൂടാതെ അംബാനി ട്രെന്‍ഡിങാവുകയും ചെയ്യുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒത്തുകളിക്കുകയായിരിക്കാം. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫീല്‍ഡിങായിരുന്നു ഇന്ന് അവരുടെ ഭാഗത്തു നിന്നുണ്ടായത്. സീസണിലുടനീളം ഏറ്റവും മോശം ടീമിനെയാണ് മാനേജ്‌മെന്റ് തിരഞ്ഞെടുത്തത്.
ഒത്തുകളിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേതെന്നു തോന്നുന്നില്ല. അവര്‍ വളരെ മോശം ടീമാണെന്നതാണ് സത്യം. ഐപിഎല്ലിലെ ഏറ്റവും മോശമായിട്ടുള്ള ടീം. എത്രയും പെട്ടെന്നു ഈ ഫ്രാഞ്ചൈസിയെ പിരിച്ചുവിടുന്നതായിരിക്കും നല്ലത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം ടീം മോശമാണ്. ക്യാപ്റ്റന്‍സിയും ദയനീയമെന്നും ആരാധകര്‍ വിമര്‍ശിച്ചു.