Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജുവിനെ പ്രശംസിക്കാതെ ഹാര്‍ദിക്, ഈഗോ തന്നെ! എങ്ങനെ മികച്ച ക്യാപ്റ്റനാവും?

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള മാച്ചിലെ ക്യാപ്റ്റന്‍സിയുടെയും കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെയും പേരില്‍ എയറില്‍ ആയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. നായകന്‍ സഞ്ജു സാംസണിനെ ബാറ്റിങിനിടെ സ്ലെഡ്ജ് ചെയ്യാന്‍ ഹാര്‍ദിക് ശ്രമിക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു. പക്ഷെ സഞ്ജു ഇതിനോടൊന്നും പ്രതിക്കാതെ ഒഴിഞ്ഞു മാറുകയും തന്റെ ബാറ്റ് കൊണ്ട് മറുപടി നല്‍കുകയുമായിരുന്നു.

ക്യാപ്റ്റന്റെ ഇന്നിങ്‌സായിരുന്നു കളിയില്‍ അദ്ദേഹം കെട്ടഴിച്ചത്. റണ്‍ചേസില്‍ റോയല്‍സിന്റെ ഇന്നിങ്‌സിനു അടിത്തറയിട്ടത് സഞ്ജു നേടിയ 60 റണ്‍സായിരുന്നു. 32 ബോളില്‍ ആറു സിക്‌സറുകളും മൂന്നു ഫോറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. അഫ്ഗാനിസ്താന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരേ ഹാട്രിക് സിക്‌സറുകളാണ് സഞ്ജു പറത്തിയത്.

SANJU- HARDIK

സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെ മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം വാനോളം പുകഴ്ത്തുമ്പോഴും ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ ഒരക്ഷരം പോലും പറഞ്ഞില്ലെന്നതാണ് ചര്‍ച്ചയാവുന്നത്. മല്‍സരശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ സംസാരിക്കവെ സഞ്ജുവിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെക്കുറിച്ച് ഒരു വാക്ക് പോലും പറയാനോ, അഭിനന്ദിക്കാനോ ഹാര്‍ദിക് തയ്യാറായില്ല. തീര്‍ച്ചയായും ഒരു നല്ല ക്യാപ്റ്റനു യോജിച്ച പെരുമാറ്റമല്ല ഇത്. ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി വൈകാതെ സ്ഥാനമേറ്റെടുക്കാന്‍ പോവുന്ന ഹാര്‍ദിക്ക് ഈ റോളിനു യോജിച്ചയാളാണോ എന്നു പോലും സംശയിക്കേണ്ടിയിരുന്നു.

എതിര്‍ ടീമിലെ ക്യാപ്റ്റനോ, മറ്റേതെങ്കിലും താരമോ നന്നായി കളിക്കുകയും വിജയം തങ്ങളില്‍ നിന്നും തട്ടിയെടുക്കുകയും ചെയ്താല്‍ അവരെ പ്രശംസിക്കാന്‍ ചങ്കൂറ്റം കാണിക്കുന്നയാളാണ് യഥാര്‍ഥ ക്യാപ്റ്റന്‍. പക്ഷെ ഉള്ളിലെ ഈഗോ കാരണം ഹാര്‍ദിക് പാണ്ഡ്യ ഇതിനു തയ്യാറായില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഇതിഹാസം എംഎസ് ധോണിയും നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാം ഇങ്ങനെയുള്ള, ഈഗോയില്ലാത്ത നായകന്‍മാരാണ്. പക്ഷെ ക്യാപ്റ്റനാവാനുള്ള പക്വത തനിക്കു ഇപ്പോഴുമില്ലെന്നു ഹാര്‍ദിക് കാണിച്ചു തന്നിരിക്കുകയാണ്.

ഈയൊരു സംഭവത്തോടെ ഹാര്‍ദിക് പാണ്ഡ്യയും സഞ്ജു സാംസണും തമ്മിലുള്ള വ്യക്തിബന്ധത്തില്‍പ്പോലും വിള്ളല്‍ വീഴുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്. കാരണം അതു സംഭവിച്ചാല്‍ ഭാവി നായകന്‍ കൂടിയായ ഹാര്‍ദിക് സഞ്ജുവിനെ ടീമില്‍ എടുക്കാതിരിക്കാന്‍ എല്ലാ കളികളും കളിക്കുമെന്നുറപ്പാണ്. കളിക്കത്തില്‍ സഞ്ജുവിനെ ഹാര്‍ദിക് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതും നമ്മള്‍ കണ്ടിരുന്നു. അതിനു ശേഷമാണ് സഞ്ജു ബാറ്റിങില്‍ കൂടുതല്‍ അഗ്രസീവായി ജിടി ബൗളര്‍മാരെ തല്ലിച്ചതച്ചത്.

HARDIK- HETMYER

മൂന്നു വിക്കറ്റിന്റെ പരാജയം രുചിച്ച ശേഷം സഞ്ജു സാംസണിന്റെ ബാറ്റിങിനെക്കുറിച്ച് മാത്രമല്ല പ്ലെയര്‍ ഓഫ് ദി മാച്ചായ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ വെടിക്കെട്ട് ഇന്നിങ്‌സിനെക്കുറിച്ചും ഹാര്‍ദിക് പാണ്ഡ്യ ഒന്നും പരാമര്‍ശിച്ചില്ല. പവര്‍പ്ലേയിലെ മികച്ച പ്രകടനത്തിനു ശേഷം കളിയില്‍ ജിടി തോല്‍ക്കില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അതാണ് ഈ ഗെയിമിന്റെ സൗന്ദര്യം. മല്‍സരം തീരുന്നതു വരെ കളി തീരുന്നില്ലെന്ന പാഠമാണ് ഞങ്ങള്‍ക്കു ഒരിക്കല്‍ക്കൂടി ലഭിച്ചത്.

നൂര്‍ അഹമ്മദിനെതിരേ കളിക്കുക എളുപ്പമല്ല. ഞങ്ങള്‍ക്കു അവന്‍ വലിയ ബ്രേക്ക്ത്രൂ നല്‍കുകയും ചെയ്തു. പക്ഷെ മറ്റു ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ നടപ്പാക്കാനായില്ല. ഇതു ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ്. ഒരുപാട് മല്‍സരങ്ങള്‍ ഇനിയും വരാനിരിക്കുന്നു. ഈ മല്‍സരത്തില്‍ ജിടി പ്രതീക്ഷിച്ച സ്‌കോര്‍ നേടിയില്ലെന്നാണ് ഞാന്‍ കരുതുന്നത്.

ഞാന്‍ പുറത്തായതിനു ശേഷം അവര്‍ മികച്ച ചില ഓവറുകളെറിഞ്ഞു. എങ്കിലും കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്ത് 200 റണ്‍സെങ്കിലും ടീം നേടേണ്ടിയിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ 10 റണ്‍സെങ്കിലും കുറച്ചാണ് തങ്ങള്‍ക്കു നേടാനായതെന്നുമായിരുന്നു മല്‍സരശേഷം ഹാര്‍ദിക്കിന്റെ വാക്കുകള്‍.

Story first published: Monday, April 17, 2023, 13:07 [IST]
Other articles published on Apr 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+