Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 6, 4; എന്നിട്ടും സഞ്ജു എന്തിന് അതു ചെയ്തു? ഹെറ്റ്‌മെയര്‍ക്കും അടിക്കാനറിയാം

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സസരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങില്‍ ഒരു പിഴവ് വരുത്തിയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ത്രസിപ്പിക്കുന്ന റണ്‍ചേസില്‍ റോയല്‍സ് മൂന്നു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ ടോപ്‌സ്‌കോററായത് സഞ്ജുവായിരുന്നു.

നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ച അദ്ദേഹം 32 ബോളില്‍ അടിച്ചെടുത്തത് 60 റണ്‍സായിരുന്നു. ആറു സിക്‌സറും മൂന്നുഫോറുകളും ഉള്‍പ്പെടെയായിരുന്നു ഇത്. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ മുടന്തുകയായിരുന്ന റോയല്‍സിനു വിജയ പ്രതീക്ഷ സമ്മാനിച്ചത് സഞ്ജുവിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സായിരുന്നു.

SANJU- HETMYER

ക്രിക്ക്ബസിന്റെ ഷോയില്‍ ഗുജറാത്ത്- രാജസ്ഥാന്‍ മല്‍സരത്തെക്കുറിച്ച് വിലയിരുന്നു സഞ്ജു സാംസണ്‍ ബാറ്റിങില്‍ ശ്രദ്ധേക്കേണ്ടിയിരുന്ന ഒരു കാര്യത്തെക്കുറിച്ച് വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടിയത്. ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും തുടക്കത്തില്‍ തന്നെ പുറത്തായ ശേഷം സഞ്ജു ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ക്ലീന്‍ ഹിറ്റുകളായിരുന്നു സഞ്ജുവിന്റേത്. ഇതേ രീതിയില്‍ മുന്‍ മല്‍സരങ്ങളിലും അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഗുജറാത്തിനെതിരേ സഞ്ജു പുറത്തായ രീതി നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും വീരു ചൂണ്ടിക്കാട്ടി.

നൂര്‍ അഹമ്മദിന്റെ ബോള്‍ ഓഫ് സ്റ്റംപിന് പുറത്തായിരുന്നു. കൂടാത ശരീരതത്തിനു അകലെയുമായിരുന്നു. സഞ്ജു സാംസണ്‍ അത്തരമൊരു ഷോട്ട് ഈ ബോളില്‍ കളിക്കേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു. തൊട്ടുമുമ്പത്തെ ബോളുകളില്‍ സിക്‌സറും ഫോറും അദ്ദേഹം നേടിയിരുന്നു. അതുകൊണ്ടു തന്നെ അങ്ങനൈാരു ഷോട്ടിനു മുതിരാതെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ സഞ്ജുവിനു ശ്രമിക്കാമായിരുന്നു. കാരണം ഷിംറോണ്‍ ഹെറ്റ്‌മെയറും വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ്.

SANJU SANSON

ഞാന്‍ തന്നെ എല്ലാ ഷോട്ടുകളും കളിക്കണമെന്നു സഞ്ജു ചിന്തിക്കാന്‍ പാടില്ല. ചില സമയങ്ങളില്‍ ഇന്നിങ്‌സിന്റെ അവസാനം വരെ പുറത്താവാതെ ക്രീസില്‍ നില്‍ക്കേണ്ടത് പ്രധാനമാണ്. സഞ്ജുവിന് അതിനു കഴിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരോവര്‍ മുമ്പ് തന്നെ റോയല്‍സ് വിജയം പൂര്‍ത്തിയാക്കുമായിരുന്നു. എങ്കിലും സഞ്ജുവിന്റെ ബാറ്റിങ് ഉജ്ജ്വലം തന്നെയായിരുന്നു. ഏറെ രസിപ്പിച്ച ഇന്നിങ്‌സായിരുന്നു ഇതെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ സഞ്ജു സാംസണിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സായി ഇതു മാറരുത്. ഇതുപോലെയുള്ള കൂടുതല്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സ് ടീമിനു ആവശ്യമാണ്. രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ മികച്ച മുന്നേറ്റം നടത്തി കിരീടമുയര്‍ത്തണമെങ്കില്‍ ഇതുപോലെയുള്ള കൂടുതല്‍ ഇന്നിങ്‌സുകള്‍ അനിവാര്യമാണെന്നു വീരേന്ദര്‍ സെവാഗ് പറയുന്നു. ഈ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ താരം രജത് ഭാട്ടിയയും ഇതേ അഭിപ്രായത്തോടു യോജിച്ചു.

ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ കുറച്ചു ഇന്നിങ്‌സുകള്‍ ഇങ്ങനെയുള്ളതായിരുന്നു. ഒരിന്നിങ്‌സില്‍ വളരെ നന്നായിട്ട് കളിക്കുകയാണെങ്കില്‍ അടുത്തതില്‍ നിരാശപ്പെടുത്തും. ക്രീസിലെത്തിയാല്‍ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി തുടക്കത്തില്‍ സ്ലോയായി കളിച്ച ശേഷം പിന്നീട് സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ സാധിക്കുന്ന ബാറ്ററാണ് സഞ്ജു. ഗുജറാത്തിനെതിരേ നമുക്ക് ഇതു കാണാന്‍ സാധിക്കും. തു തുടക്കത്തില്‍ ശ്രദ്ധയോടെ കളിച്ച ശേഷം എത്ര പെട്ടെന്നാണ് സഞ്ജു തന്റെ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തിയതെന്നു ഈ മല്‍സരം കാണിച്ചു തന്നതായും ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 17, 2023, 14:50 [IST]
Other articles published on Apr 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+