Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 'ഷോമാന്‍' ഹാര്‍ദിക്കിനെ തൂക്കിയെറിയണം! അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി സഞ്ജു മതി

ഐപിഎല്ലിന്റെ 16ാം സീസണില്‍ മുഴുവന്‍ ടീമുകളുടെയും പേടിസ്വപ്‌നമായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് മാറിയിരിക്കുകയാണ്. കഴിഞ്ഞ തവണ ഫൈനലില്‍ കിരീടം കൈവിട്ട റോയല്‍സ് ഇത്തവണ അതു തിരിച്ചുപിടിക്കുമെന്ന സൂചനകളാണ് നാലു റൗണ്ടുകള്‍ക്കു ശേഷം നല്‍കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച റോയല്‍സ് എട്ടു പോയിന്റോടെ ലീഗില്‍ തലപ്പത്തു നില്‍ക്കുകയാണ്.

ഇത്തവണ പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കുന്ന ആദ്യത്തെ ടീമായി റോയല്‍സ് മാറിയാല്‍ അദ്ഭതപ്പെടാനില്ല. അത്രയും സന്തുലിതമായ സംഘമാണ് സഞ്ജുവിന്റെ പിങ്ക് ആര്‍മി. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശക്തരാണെന്നതാണ് റോയല്‍സിനെ വേറിട്ടു നിര്‍ത്തുന്നത്. ഇതിനൊപ്പം സഞ്ജുവിന്റെ മികച്ച ക്യാപ്റ്റന്‍സി കൂടി ചേരുന്നതോടെ റോയല്‍സ് സ്‌പെഷ്യലായി മാറുന്നു.

SANJU SAMSON

നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. ഇതാണ് ഒരു ഘട്ടത്തില്‍ പരാജയഭീതിയിലായിരുന്ന റോയല്‍സിനെ ആവേശകരമായ വിജയത്തിലേക്കു നയിച്ചത്. മല്‍സരത്തില്‍ സഞ്ജുവിന്റെ മികച്ച ക്യാപ്റ്റന്‍സിയും ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിടി നായകനും ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയെ കവച്ചുവയ്ക്കുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.

നിലവില്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പോലും സഞ്ജു സാംസണിനു സാധിച്ചിട്ടില്ലെന്നത് നിരാശാജനകമായ കാര്യമാണ്. എന്നാല്‍ ഐപില്ലില്‍ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനം അദ്ദേഹത്തിന്റെ മടങ്ങിവരവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കുക മാത്രമല്ല സഞ്ജുവിനെ വൈറ്റ് ബോള്‍ ടീമിന്റെ അടുത്ത ക്യാപ്റ്റനാക്കുകയും ചെയ്യാന്‍ ബിസിസിഐ തയ്യാറാവണം. നിലവില്‍ ബിസിസിഐ കണ്ടുവച്ചിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മിതച്ച നായകനായി മാറാനും സഞ്ജുവിന് സാധിക്കും. ഇതിന്റെ മൂന്നു കാരണങ്ങള്‍ പരിശോധിക്കാം.

സ്വന്തം ടീമിലെ താരത്തിന്റെ കരിയര്‍ തിരിച്ചുപിടിക്കുന്നതിനായി ഏതു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറുള്ള ക്യാപ്റ്റനാണ് സഞ്ജു സാംസണെന്നതാണ് ആദ്യത്തെ കാരണം. ടോപ് ഓര്‍ഡര്‍ ബാറ്ററായ ദേവ്ദത്ത് പടിക്കല്‍ ഈ സീസണിലെ ആദ്യത്തെ ചില കളികളില്‍ മധ്യനിരയിലായിരുന്നു കളിച്ചത്. പക്ഷെ ഇവിടെ താരത്തിനു തന്റെ കഴിവിനൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല.

ഇതേ തുടര്‍ന്നു സഞ്ജു തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ ഒരു മടിയുമില്ലാതെ ദേവ്ദത്തിനു വിട്ടുനല്‍കുകയായിരുന്നു. ഈ റോളിലേക്കു വന്നതോടെ ദേവ്ദത്തും തന്റെ യഥാര്‍ഥ താളത്തിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. ഇതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും സഞ്ജുവിനു നല്‍കേണ്ടതുണ്ട്.

SANJU SAMSON

നിര്‍ഭയനായ, സമ്മര്‍ദ്ദങ്ങളിലേക്കു വീഴാത്ത ക്യാപ്റ്റനാണെന്നതാണ് സഞ്ജു സാംസണിനെ ഇന്ത്യന്‍ നയകസ്ഥാനത്തേക്കു ഫേവറിറ്റാക്കുന്ന രണ്ടാമത്തെ കാരണം. ഗെയിമിന്റെ സാഹചര്യം മനസ്സിലാക്കി കളിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. സ്ലോയായി തുടങ്ങി വളരെ പെട്ടെന്നു ഗിയര്‍ മാറ്റി അതിവേഗം സ്‌കോര്‍ ചെയ്ത് ടീമിനെ മുന്നോട്ടു നയിക്കാന്‍ സഞ്ജുവിനു കഴിയും.

ടീമിലെ മറ്റു താരങ്ങളെയും ഇതേ രീതിയില്‍ പ്രചോദിപ്പിക്കാനും അദ്ദേഹത്തിനാവും. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരം ഇതിനു നല്ലൊരു ഉദാഹരണമാണ്. ടീം പതറവെ ക്രീസിലെത്തിയ സഞ്ജു തുടക്കത്തില്‍ ശ്രദ്ധേയോടെ ബാറ്റ് വീശിയ ശേഷം പിന്നീട് വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു. കളിയിലെ വഴിത്തിരിവായതും അദ്ദേഹത്തിന്റെ ഇന്നിങ്‌സായിരുന്നു.

സഞ്ജു സാംസണിനെ സ്‌പെഷ്യല്‍ ക്യാപ്റ്റനാക്കുന്ന മൂന്നാമത്തെ ഘടകം ബൗളര്‍മാരെ ഉപയോഗിക്കുന്നതിലുള്ള അസാധാരണം മിടുക്കും ഫീല്‍ഡ് ക്രമീകരണവുമാണ്. ഇന്ത്യന്‍ ടി20 ടീമില്‍ ഇപ്പോള്‍ സ്ഥിരം സാന്നിധ്യമല്ലാത്ത സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചഹലിനെയും ആര്‍ അശ്വിനെയും തന്റെ തുറുപ്പുചീട്ടുകളാക്കി മാറ്റിയെടുത്തത് സഞ്ജുവിന്റെ മിടുക്ക് തന്നെയാണ്.

ക്യാപ്റ്റനെന്ന നിലയില്‍ അദ്ദഹമര്‍പ്പിച്ച വിശ്വാസവും സ്വാതന്ത്ര്യവുമാണ് ഇരുവരെയും കൂടുതല്‍ അപകടകാരികളാക്കി മാറ്റിയത്. ബൗളര്‍മാരെ അവര്‍ക്കു യോജിച്ച സ്ഥാനങ്ങളില്‍ കൃത്യമായി പ്ലേസ് ചെയ്യാന്‍ സഞ്ജുവിന് കഴിയാറുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കഴിഞ്ഞ മാച്ചിലെ നിര്‍ണായകമായ അവസാന ഓവറില്‍ സന്ദീപ് ശര്‍മയെക്കൊണ്ട് ബൗള്‍ ചെയ്യിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story first published: Monday, April 17, 2023, 17:08 [IST]
Other articles published on Apr 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+