For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധിക്കാരി, അമിത ആത്മവിശ്വാസവും; കൂളാണെന്ന് അഭിനയിക്കുന്ന ഹാര്‍ദിക്!

രാജസ്ഥാന്‍ റോയല്‍സുമായുള്ള ത്രില്ലറില്‍ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു രൂക്ഷ വിമര്‍ശനവും പരിഹാസവും. ഐപിഎല്ലില്‍ കഴിഞ്ഞ തവണത്തെ ഫൈനലിന്റെ റീപ്ലേയായിരുന്ന പോരാട്ടത്തില്‍ മൂന്നു വിക്കറ്റിന്റെ ആവേശോജ്വല വിജയമാണ് റോയല്‍സ് ആഘോഷിച്ചത്. 178 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് ഒരു ഘട്ടത്തില്‍ പരാജയഭീതിയിലായിരുന്നു.

റണ്‍ചേസില്‍ 10 ഓവര്‍ കഴിയുമ്പോള്‍ മൂന്നിന് 53 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. എന്നാല്‍ അടുത്ത 9.2 ഓവറില്‍ 126 റണ്‍സ് വാരിക്കൂട്ടി റോയല്‍സ് കളി വരുതിയിലാക്കുകയായിരുന്നു. 32 ബോളില്‍ 60 റണ്‍സോടെ സഞ്ജു ടീമിന്റെ അമരക്കാരനായപ്പോള്‍ ഹെറ്റ്‌മെയര്‍ 26 ബോളില്‍ പുറത്താവാതെ 56 റണ്‍സോടെ വിജയവും പൂര്‍ത്തിയാക്കി.

HARDIK PANDYA

കളിക്കളത്തില്‍ റോയല്‍സിന്റെ ഇന്നിങ്‌സിനിടെ പലപ്പോഴും ഓവര്‍ അഗ്രസീവായാണ് ഹാര്‍ദിക് കാണപ്പെട്ടത്. പ്രത്യേകിച്ചും ബൗളിങിനിടെ സഞ്ജു സാംസണിനോടു അദ്ദേഹത്തിന്റെ പെരുമാറ്റം മോശമായിരുന്നു. ഒരു തവണ സഞ്ജുവിനെ ഹാര്‍ദിക് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ബൗണ്ടറിയിലൂടെ അദ്ദേഹം മറുപടി നല്‍കുകയായിരുന്നു. കൂടാതെ സിംഗിള്‍ പൂര്‍ത്തിയാക്കിയ ശേഷവും ഒരു തവണ സഞ്ജുവിനോടു പ്രകോപനപരമായി ഹാര്‍ദിക് എന്തോ പറയുന്നതും കാണാമായിരുന്നു. പക്ഷെ സഞ്ജു അതു കേട്ടില്ലെന്ന നടിക്കാതെ ഒഴിഞ്ഞുമാറുകയുമായിരുന്നു.

കളിയില്‍ ഹെറ്റ്‌മെയര്‍ സിക്‌സറിലൂടെ ജിടിയുടെ വിജയറണ്‍സ് കുറിച്ച ശേഷം നിറ ചിരിയോടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ കാണപ്പെട്ടത്. ഇതോടെ ക്രിക്കറ്റ് പ്രേമികളും അദ്ദേഹത്തിനെതിരേ രംഗത്തു വരികയായിരുന്നു. ധിക്കാരിയും അമിത ആത്മവിശ്വാസവുമുള്ള ക്യാപ്റ്റനാണ് ഹാര്‍ദിക്കെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ ടീമിന്റെ സ്ഥിരം നായകനായി ഷോമാന്‍ കൂടിയായ ഹാര്‍ദിക്കിനെ നിയമിക്കരുതെന്നും ചിലര്‍ ആവശ്യപ്പെട്ടു.

HARDIK- HETMYER

വിരാട് കോലിയെപ്പോലെയുള്ള വ്യക്തിത്വം വളരെ കൃത്രിമമായി നേടിയെടുക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ കഠിനമായി നേടിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ഒരു പരിഹാസം. രണ്ടു മല്‍സരങ്ങള്‍ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണില്‍ പരാജയപ്പെട്ടിരിക്കുകയാണ്. എന്നിട്ടും നാണമില്ലാതെ ചിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയെന്നായിരുന്നു ഒരു വിമര്‍ശനം. കളിക്കളത്തില്‍ എംഎസ് ധോണിയെ പോലെ കാണപ്പെടാന്‍ ഹാര്‍ദിക് പാണ്ഡ്യ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ധോണിയാവാന്‍ ആരെക്കൊണ്ടും കഴിയല്ലെന്നായിരുന്നു ഒരു പ്രതികരണം.

എന്തുകൊണ്ടാണ് ഹാര്‍ദിക് പാണ്ഡ്യ എല്ലായ്‌പ്പോഴും ധിക്കാരിയായി കാണപ്പെടുന്നത് എന്നായിരുന്നു ഒരു ചോദ്യം. ഹാര്‍ദിക് പാണ്ഡ്യ അമിത ആത്മവിശ്വാസമുള്ളയാളായി മാറിയിരിക്കുകയാണ്. ഈ മല്‍സരത്തില്‍ പരാജയം അര്‍ഹിച്ചിരുന്നതായും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. 46 ബോളില്‍ 112 റണ്‍സ് പോലും പ്രതിരോധിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കഴിഞ്ഞില്ല. ഇവനാണോ മികച്ച ക്യാപ്റ്റനെന്നായിരുന്നു ഒരു പരിഹാസം.

കാര്യമായ നാഴികക്കല്ലുകളൊന്നും നേടാതിരുന്നിട്ടും തന്റെ അഹംഭാവത്തെ ഹാര്‍ദിക് പാണ്ഡ്യ വര്‍ധിപ്പിച്ചതാണ് പ്രശ്‌നം. ഇതു അദ്ദേഹം പെട്ടെന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാവി കടുപ്പമായിരിക്കും. തനിക്കു ചുറ്റുമുള്ളവര ബഹുമാനിക്കാനും അവരില്‍ നിന്നും പഠിക്കാനും ശ്രമിക്കണം. മഹാനായ താരമായി മാറണമെങ്കില്‍ നിങ്ങള്‍ക്കു ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കേണ്ടതുണ്ടെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഹാര്‍ദിക് പാണ്ഡ്യക്കു ഡെത്ത് ഓവറില്‍ സ്വയം ബൗള്‍ ചെയ്യാനുള്ള ചങ്കൂറ്റമില്ല. സ്ഥിരമായി അദ്ദേഹം ഒളിച്ചുള്ള ഈ കളി തുടരുകയാണ്. ഇപ്പോള്‍ ടീമിലെ മറ്റു ബൗളര്‍മാരെ കുറ്റപ്പെടുത്തുകയാണ്. എന്തു ക്യാപ്റ്റനാണ് ഇതെന്നായിരുന്നു ഒരു പരിഹാസം. എംഎസ് ധോണിയാവാണ് ഹാര്‍ദിക് പാണ്ഡ്യ ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍പ്പോളും ധോണിയുടെ പകുതി പോലുമെത്താന്‍ അദ്ദേഹത്തിനു കഴിയില്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

വളരെ നല്ല അഭിനയമാണ് കളിക്കളത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കാഴ്ചവയ്ക്കുന്നത്. വളരെ കൃത്രിമമായിട്ടുള്ള പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു കണ്ടത്. വളരെ കൂള്‍ ക്യാപ്റ്റനായി ഹാര്‍ദിക് അഭിനയിക്കുകയാണ്. പക്ഷെ അങ്ങനെയല്ലെന്നുമായിരുന്നു ഒരു വിമര്‍ശനം.

Story first published: Monday, April 17, 2023, 0:28 [IST]
Other articles published on Apr 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+