Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: രാഹുലിന് പകരം സാഹ മതി! ഫൈനലില്‍ പൊളിക്കും, ഇന്ത്യന്‍ ടീമില്‍ ഉറപ്പായും വേണം

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ച ഓപ്പണര്‍ വൃധിമാന്‍ സാഹയെ പ്രശംസിച്ച് ആരാധകര്‍. ലഖ്‌നൗ ബൗളര്‍മാരെ തല്ലിച്ചതച്ച സാഹ കണ്ണഞ്ചിക്കുന്ന ബാറ്റിങ് കാഴ്ചവച്ചാണ് ക്രീസ് വിട്ടത്. 81 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതിനായി വെറും 43 ബോളുകള്‍ മാത്രമേ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ക്കു വേണ്ടി വന്നുളളൂ. 10 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സാഹയുടെ ഇന്നിങ്‌സ്.

പവര്‍പ്ലേയില്‍ ക്രീസിന്റെ മറുവശത്ത് ഓപ്പണിങ് പങ്കാളിയായ ശുഭ്മന്‍ ഗില്ലിനെ കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു സാഹയുടെ അഴിഞ്ഞാട്ടം. മൊഹ്‌സിന്‍ ഖാനെറിഞ്ഞ നാലാം ഓവറില്‍ അദ്ദേഹം വാരിക്കൂട്ടിയത് 22 റണ്‍സായിരുന്നു. രണ്ടു വീതം ഫോറും സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.

WRIDDHIMAN SAHA

ഫിഫ്റ്റിയിലെത്താല്‍ 20 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ. വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കെ യഷ് ടാക്കൂറിനെതിരേ സിക്‌സര്‍ പായിച്ചായിരുന്നു സാഹ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. തുടര്‍ന്നും അതിവേഗം സ്‌കോര്‍ ചെയ്തു കൊണ്ടിരുന്ന അദ്ദേഹം അര്‍ഹിച്ച സെഞ്ച്വറി കണ്ടെത്തുമായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ കാണികളെ ഹരം കൊള്ളിച്ച ഇന്നിങ്‌സ് ബൗണ്ടറി ലൈനിന് അരികെ പ്രേരങ്ക് മങ്കാദിന്റെ കൈകളിലൊതുങ്ങുകയായിരുന്നു. ആവേശ് ഖാനായിരുന്നു സാഹയുടെ വിലപ്പെട്ട വിക്കറ്റ് കൈക്കലാക്കിയത്.

38ാം വയസ്സിലും യുവതാരങ്ങളെ കടത്തിവെട്ടുന്ന തരത്തില്‍ ചടുലമായി ബാറ്റ് വീശിയ വൃധിമാന്‍ സാഹ ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും സ്ഥാനമര്‍ഹിക്കുന്നുണ്ടെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ സാഹയെ ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പരിക്കേറ്റ കെഎല്‍ രാഹുലിനു പകരം ടെസ്റ്റ് ടീമില്‍ ഏറ്റവുമധികം സ്ഥാനമര്‍ഹിക്കുന്നത് സാഹയാണെന്നും ആരാധകര്‍ പറയുന്നു.

WRIDDHIMAN SAHA

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കെഎല്‍ രാഹുലിനു പകരം വൃധിമാന്‍ സാഹ ഉറപ്പായിട്ടും ഇന്ത്യന്‍ ടീമിലെത്തും. കെഎസ് ഭരതിനു പകരം ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വൃധിമാന്‍ സാഹ കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനേക്കാള്‍ 1000 മടങ്ങ് മിടുക്കനാണ് വൃധിമാന്‍ സാഹ.

കെഎല്‍ രാഹുല്‍ ഇന്ത്യക്കായി ഡബ്ല്യുടിസി ഫൈനലില്‍ കളിക്കില്ല. ഇന്ത്യ പകരക്കാരനെ തിരയുകയാണ്. കോച്ച് രാഹുല്‍ ദ്രാവിഡ് പച്ചക്കൊടി കാണിക്കുകയാണെങ്കില്‍ വൃധിമാന്‍ സാഹ മികച്ചൊരു ഓപ്ഷനായിരിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Sunday, May 7, 2023, 18:52 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+