For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ചങ്ക് തകര്‍ന്ന് ആര്‍സിബി, എങ്ങനെ ഇത് സഹിക്കും! ഇങ്ങനെയും ഭാഗ്യക്കേടുണ്ടോ?

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്ത്. നിര്‍ണ്ണായക മത്സരത്തില്‍ ഗുജറാത്തിനോട് ആറ് വിക്കറ്റിന് തോറ്റതോടെയാണ് ആര്‍സിബി പ്ലേ ഓഫ് കാണാതെ മടങ്ങിയത്. ആര്‍സിബി അഞ്ച് വിക്കറ്റിന് 197 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് അഞ്ച് പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടുകയായിരുന്നു.

മഴ മൂലം മത്സരം നടക്കില്ലെന്ന് വിധിയെഴുതിയിടത്തുനിന്നാണ് മത്സരം നടന്നത്. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ആര്‍സിബി 197 എന്ന മാന്യമായ സ്‌കോര്‍ തന്നെയാണ് നേടിയെടുത്തത്. 61 പന്തില്‍ 101* റണ്‍സുമായി വിരാട് കോലി കത്തിക്കയറിയതാണ് ആര്‍സിബിക്ക് കരുത്തായത്. 13 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് കോലിയുടെ സെഞ്ച്വറി പ്രകടനം. ഫഫ് ഡുപ്ലെസിസും (28) കോലിയും ചേര്‍ന്ന് 67 റണ്‍സ് കൂട്ടുകെട്ടോടെയാണ് തുടങ്ങിയത്.

rcb

എന്നാല്‍ ഇത് മുതലാക്കാന്‍ ആര്‍സിബിയുടെ മധ്യനിരക്കായില്ല. മറുപടിക്കിറങ്ങിയ ഗുജറാത്തിനായി ശുബ്മാന്‍ ഗില്ലും (104*) വിജയ് ശങ്കറും (53) തകര്‍ത്തടിച്ചതോടെ ഗുജറാത്ത് വിജയം നേടുകയായിരുന്നു. ഇപ്പോഴിതാ ആര്‍സിബിക്ക് പ്ലേ ഓഫ് കാണാതെ പുറത്തുപോവേണ്ടി വന്നതിന്റെ കടുത്ത നിരാശ പങ്കുവെക്കുകയാണ് ആരാധകര്‍. ഇത്തവണയും നിര്‍ഭാഗ്യത്തെയാണ് ആരാധകര്‍ പഴിക്കുന്നത്. ടോസ് അനുകൂലമായിരുന്നെങ്കില്‍ റണ്‍സ് പിന്തുടര്‍ന്ന് ആര്‍സിബി ജയിക്കുമായിരുന്നു.

എന്നാല്‍ അവിടെ മുതല്‍ നിര്‍ഭാഗ്യം വേട്ടയാടി. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും ആര്‍സിബിക്ക് പ്ലേ ഓഫിലിടം ലഭിക്കാതെ പോയത് ദൗര്‍ഭാഗ്യകരമായെന്നാണ് ആരാധക പക്ഷം. ഡുപ്ലെസിസ് 730 റണ്‍സ്, വിരാട് കോലി 639 റണ്‍സ്, ഗ്ലെന്‍ മാക്‌സ് വെല്‍ 400, മുഹമ്മദ് സിറാജ് 19 വിക്കറ്റ്, എന്നിട്ടും ആര്‍സിബിക്ക് പ്ലേ ഓഫില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

കന്നി കിരീടത്തിനായി വിരാട് കോലി ഇനിയെന്താണ് ചെയ്യേണ്ടതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തന്റെ റോള്‍ ഏറ്റവും നന്നായി ചെയ്തിട്ടും ഐപിഎല്‍ കിരീടമെന്ന സ്വപ്‌നം നേടിയെടുക്കാന്‍ അദ്ദേഹം ഇനിയും കാത്തിരിക്കണം. ഏറ്റവും പ്രതിഭയുള്ള ഏറ്റവും നിര്‍ഭാഗ്യവാനായ താരമാണ് കോലിയെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഒരു തരത്തില്‍ അത് ശരിയാണെന്ന് തന്നെ പറയാം. ഒരു കിരീടം പോലുമില്ലാതെ 16 സീസണ്‍ ആര്‍സിബി പൂര്‍ത്തിയാക്കിയിരിക്കുന്നു.

അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് കപ്പ് നേടിയപ്പോള്‍ ലഖ്‌നൗവും ഗുജറാത്തും ആദ്യ രണ്ട് സീസണിലും പ്ലേ ഓഫിലും കടന്നിരിക്കുകയാണ്. എന്നാല്‍ ഇത്രയും തകര്‍പ്പന്‍ ടീമുണ്ടായിട്ടും ആര്‍സിബിക്ക് പ്ലേ ഓഫില്‍ പോലും ഇടം നേടാനാവുന്നില്ല. നിര്‍ണ്ണായക മത്സരങ്ങളില്‍ നിര്‍ഭാഗ്യം വേട്ടയാടുന്നത് ഇതാദ്യമായല്ല. അതുകൊണ്ട് ആര്‍സിബി ആരാധകര്‍ക്ക് ഇതെല്ലാം ശീലമാണ്. ഇപ്പോഴും ഈ ടീമിനെ ഇഷ്ടപ്പെടുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

shubman gill

മത്സരശേഷം ബംഗളൂരുവിലെ ആരാധകരെ അഭിവാദ്യം ചെയ്താണ് താരങ്ങള്‍ മടങ്ങിയത്. ഈ സാല കപ്പ് നമുക്കെന്ന് അടുത്ത സീസണിലും ആര്‍സിബിക്ക് പറയാം. എത്ര മികച്ച ടീമുണ്ടായാലും ഭാഗ്യം തുണച്ചില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആര്‍സിബി. ഇത്രയും ഗതികിട്ടാത്തതും നിര്‍ഭാഗ്യം വേട്ടയാടിയതുമായ മറ്റൊരു ടീം ഐപിഎല്‍ ചരിത്രത്തിലില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ ആര്‍സിബിയുടെ തോല്‍വിയില്‍ മധ്യനിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ഗ്ലെന്‍ മാക്‌സ് വെല്ലും ദിനേഷ് കാര്‍ത്തികും അല്‍പ്പം കൂടി ഉത്തരവാദിത്തം കാട്ടേണ്ടിയിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യ ഓവറുകളില്‍ പ്രതീക്ഷിച്ചപോലെ റണ്‍സുയര്‍ത്താനാവാതെ പോയി. മാക്‌സ് വെല്ലും കാര്‍ത്തികും വെടിക്കെട്ട് നടത്തിയിരുന്നെങ്കില്‍ 200ന് മുകളിലേക്ക് വിജയലക്ഷ്യം എത്തിക്കാന്‍ സാധിക്കുമായിരുന്നു.

അടുത്ത സീസണില്‍ ബൗളിങ് മെച്ചപ്പെടുത്തി മികച്ച നിരയോടെ വരൂവെന്നും ആരാധകര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. ഗുജറാത്തിനായി സെഞ്ച്വറി നേടി വിജയ ശില്‍പ്പിയായ ശുബ്മാന്‍ ഗില്ലിനെ ആര്‍സിബി ആരാധകര്‍ പ്രശംസിക്കുകയാണ് ചെയ്തത്. രാജാവിനെ വീഴ്ത്തിയ രാജകുമാരന്‍ എന്നാണ് ആരാധകര്‍ പ്രതികരിച്ചു.

Story first published: Monday, May 22, 2023, 6:48 [IST]
Other articles published on May 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+