For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സാറക്ക് വേണ്ടി ഗില്‍ എന്തും ചെയ്യും! സച്ചിനും ഹാപ്പി- പരിഹസിച്ച് ആര്‍സിബി ഫാന്‍സ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. പ്ലേ ഓഫിലെത്താന്‍ ആര്‍സിബിക്ക് ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയോടെയാണ് വിരാട് കോലിയും സംഘവും തലതാഴ്ത്തി മടങ്ങിയത്. ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നെങ്കിലും പ്ലേ ഓഫ് പോലുമെത്താതെ ആര്‍സിബി മടങ്ങുകയാണ്.

16 സീസണ്‍ കളിച്ചിട്ടും ഒരു കിരീടം പോലുമില്ലെന്ന നാണക്കേടോടെ ആര്‍സിബി തലതാഴ്ത്തുകയാണ്. ആര്‍സിബി മുന്നോട്ടുവെച്ച 198 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഗുജറാത്ത് മറികടന്നത്. ആര്‍സിബിയുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചത് ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങാണ്. 52 പന്തില്‍ 5 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 104 റണ്‍സുമായി ഗില്‍ പുറത്താവാതെ നിന്നു. 200 സ്‌ട്രൈക്കറേറ്റിലാണ് 23കാരനായ ഗില്‍ തല്ലിത്തകര്‍ത്തത്.

shubman gill, sara tendulkar

ഈ പ്രകടനമാണ് ഗുജറാത്തിന് അനായാസ ജയം സമ്മാനിച്ചത്. ഇപ്പോഴിതാ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ പ്രശംസിക്കുന്നതോടൊപ്പം ട്രോളുകളുമായി രംഗത്തെത്തുകയാണ് ആരാധകര്‍. ശുബ്മാന്‍ ഗില്ലിന്റെ കാമുകിയെന്ന നിലയില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറാണ്. സച്ചിനും മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്.

ഗുജറാത്തിനെ വിജയിപ്പിച്ചതോടെ ആര്‍സിബി പുറത്തായപ്പോള്‍ മുംബൈക്ക് പ്ലേ ഓഫ് ടിക്കറ്റും ലഭിച്ചു. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറും അര്‍ജുന്‍ ടെണ്ടുല്‍ക്കറും സാറാ ടെണ്ടുല്‍ക്കറും ഹാപ്പിയായി. ഇവരുടെ സന്തോഷമാണ് ശുബ്മാന് വലുതെന്നും തന്റെ കാമുകിക്കായി ഗില്‍ എന്തും ചെയ്യുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. സാറയെ സന്തോഷിപ്പിക്കാനും സച്ചിന്റെ ശ്രദ്ധ നേടാനുമാണ് ഗില്‍ സെഞ്ച്വറി നേടിയതെന്നാണ് ആര്‍സിബി ആരാധകര്‍ പരിഹസിക്കുന്നത്.

മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ വഴി തുറന്നുനല്‍കിയതോടെ ഗില്ലിനോട് മുംബൈ ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം നന്ദിയുണ്ടാവും. പ്രധാനമായും സച്ചിന്റെ പ്രശംസ തനിക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലുകൊണ്ടാണ് ഗില്‍ ഇത്തരമൊരു പ്രകടനം നടത്തിയത്. ഒരാളും കാമുകിയോടും അമ്മായി അച്ഛനോടും ഇത്രയും സ്‌നേഹം കാട്ടരുതെന്നും ഈ അമിത സ്‌നേഹം മറ്റുള്ളവരുടെ കണ്ണീരിന് കാരണമാവുമെന്നും ആരാധകര്‍ പറയുന്നു.

ആര്‍സിബിയെ വലിയ നിരാശയിലേക്ക് തള്ളിവിടുന്ന പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. സാഹസിക ഷോട്ടിനൊന്നും ശ്രമിക്കാതെ ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ് ഗില്‍. ഇഷാന്‍ കിഷന്റെ അടുത്ത സുഹൃത്താണ് ശുബ്മാന്‍ ഗില്‍. അതും മുംബൈ ഇന്ത്യന്‍സിനോട് ഗില്ലിന് സ്‌നേഹം തോന്നാന്‍ കാരണമാണെന്ന് പറയാം. കോലിയെ താന്‍ മറികടക്കുമെന്ന് കോലിക്ക് മുന്നില്‍ മികവ് കാട്ടി ഗില്‍ കാട്ടുകയായിരുന്നു.

shubman gill

ആര്‍സിബി ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. സാറാ ടെണ്ടുല്‍ക്കറുമായുള്ള പ്രണയ വാര്‍ത്തകള്‍ നേരത്തെ ശുബ്മാന്‍ നിഷേധിച്ചതാണ്. എന്നാല്‍ ഇരുവരും ഒരേ റസ്‌റ്റോറന്റില്‍ ഇരിക്കുന്ന ചിത്രങ്ങളടക്കം പല ഡേറ്റിങ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം സാറയും ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്ന സൂചന നല്‍കുന്നതാണ്. ശുബ്മാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഇതിഹാസമാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒഴിഞ്ഞ കസേരയില്‍ വിരാട് കോലി ഇരുന്നപ്പോള്‍ കോലിക്ക് ശേഷം ആ സ്ഥാനത്തിരിക്കാന്‍ ശുബ്മാന്‍ ഗില്‍ എത്തുമെന്നുറപ്പ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന ഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന ഗുജറാത്തിന്റെ വലിയ സ്വപ്‌നത്തിന് നിറം നല്‍കുകയാണ്. ഒന്നാം ക്വാളിഫയറില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച് ഫൈനല്‍ സീറ്റ് നേടാന്‍ ഗുജറാത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം. എലിമിനേറ്ററില്‍ മുംബൈയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമാണ് ഏറ്റുമുട്ടുന്നത്.

Story first published: Monday, May 22, 2023, 8:05 [IST]
Other articles published on May 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+