For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഗില്ലാടി 'ഗില്‍', തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി! നേടിയെടുത്ത റെക്കോഡുകളിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആര്‍സിബിയുടെ പ്ലേ ഓഫ് സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞാണ് ശുബ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്. 198 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം ഗുജറാത്തിന് മുന്നില്‍ വെച്ചപ്പോള്‍ ആര്‍സിബിക്ക് പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ഗില്ലിന്റെ മിന്നല്‍ ഷോയില്‍ അഞ്ച് പന്ത് ബാക്കിനിര്‍ത്തി ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് കരുത്തുകാട്ടി.

52 പന്തില്‍ 104 റണ്‍സോടെയാണ് ഗില്‍ പുറത്താവാതെ നിന്നത്. കൂടുതലും ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്തുന്ന ഗില്‍ ആര്‍സിബിക്കെതിരേ അഞ്ച് ഫോറും 8 സിക്‌സുമാണ് പറത്തിയത്. 200 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ സെഞ്ച്വറിയാണ് താരം നേടിയെടുത്തത്. അതും സെഞ്ച്വറി പൂര്‍ത്തിയാക്കിയത് സിക്‌സറിലൂടെ.

virat kohli, shubman gill

23 വയസിനുള്ളില്‍ രണ്ട് ഐപിഎല്‍ സെഞ്ച്വറി നേടുന്ന ഏക ബാറ്റ്‌സ്മാനെന്ന റെക്കോഡ് ഗില്‍ സ്വന്തമാക്കിയിരിക്കുകയാണ്. വിരാട് കോലി കളമൊഴിയുമ്പോള്‍ പകരക്കാരനായി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഗില്ലെന്ന് പറയാം. കോലി രാജാവാണെങ്കില്‍ ഗില്‍ രാജകുമാരനാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. കോലി മത്സരശേഷം ഗില്ലിനെ അഭിനന്ദിക്കുകയും ചെയ്തു. ക്ലാസിക് ഷോട്ടുകളിലൂടെയാണ് ഗില്‍ റണ്‍സുയര്‍ത്തുന്നത്.

24 വയസിന് മുമ്പ് ഒരു ഐപിഎല്‍ സീസണില്‍ 600ലധികം റണ്‍സും 50ലധികം ശരാശരിയും 145ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുള്ള രണ്ടാമത്തെ ബാറ്റ്‌സ്മാനായും ഗില്‍ മാറി. 2018ല്‍ റിഷഭ് പന്ത് ഈ നേട്ടത്തിലേക്കെത്തിയിരുന്നു. ഇപ്പോള്‍ ഗില്ലും ഈ റെക്കോഡിലേക്കെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ശുബ്മാന്‍ ഗില്ലും റുതുരാജ് ഗെയ്ക് വാദും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ കെല്‍പ്പുള്ളവനായി ഇന്ത്യയില്‍ നിന്ന് ഗില്‍ എത്തുന്നുണ്ടെന്നും കോലിയുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും പല റെക്കോഡുകളും ഗില്‍ തകര്‍ക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതിനുള്ള പ്രതിഭ ഇതിനോടകം താരം കാട്ടുന്നു. യുവതാരമായതിനാല്‍ ഇനിയും സമയമേറെ മുന്നിലുണ്ട്. അതുകൊണ്ട് തന്നെ പല വമ്പന്‍ റെക്കോഡുകളും ഇനിയും ഗില്‍ സ്വന്തം പേരിലാക്കിയേക്കും.

14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 680 റണ്‍സാണ് ഗില്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 152.46. ഈ സീസണിലെ താരത്തിന്റെ പ്രകടനങ്ങളെല്ലാം ഗംഭീരമായിരുന്നു. ഇത്തവണ ഗുജറാത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് പ്രധാന ഊര്‍ജമായത് ഗില്ലാണ്. 2023 ഗില്ലിന്റെ ഭാഗ്യ വര്‍ഷമാണെന്ന് പറയാം. താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞതും സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളര്‍ന്നതും ഈ വര്‍ഷമാണ്.

shubman gill

ടെസ്റ്റില്‍ 51.3 ശരാശരിയില്‍ 154 റണ്‍സ്, ഏകദിനത്തില്‍ നിന്ന് 78ന് മുകളില്‍ ശരാശരിയില്‍ 624 റണ്‍സ്, ടി20യില്‍ 40ന് മുകളില്‍ ശരാശരിയില്‍ 202 റണ്‍സ്, ഐപിഎല്ലില്‍ 56ന് മുകളില്‍ ശരാശരിയില്‍ 680 റണ്‍സ് എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ ഗില്ലിന്റെ സമ്പാദ്യം. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ വിരാട് കോലിക്കൊപ്പം ഇന്ത്യ സ്ഥാനം നല്‍കുന്ന പ്രതീക്ഷവെക്കുന്ന ബാറ്റ്‌സ്മാനായി ഗില്‍ മാറിയിട്ടുണ്ട്.

70, 116, 208, 40*, 112, 126*, 128, 63, 69, 45, 56, 49, 94*, 101, 104* എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ ഗില്ലിന്റെ പ്രധാന സ്‌കോറുകള്‍. ആര്‍സിബിയുടെ വഴിയടച്ച ഗില്ലില്‍ തന്നെയാണ് പ്ലേ ഓഫിലും ഗുജറാത്തിന്റെ പ്രതീക്ഷ. കരുത്തരായ സിഎസ്‌കെയുമായാണ് ഒന്നാം പ്ലേ ഓഫില്‍ ഗുജറാത്ത് ഏറ്റുമുട്ടുന്നത്. ധോണിയും സംഘവും കരുത്തരുടെ നിരയാണ്. അതുകൊണ്ട് തന്നെ തോല്‍പ്പിക്കുക എളുപ്പമാവില്ല.

Story first published: Monday, May 22, 2023, 7:22 [IST]
Other articles published on May 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+