For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ത്രില്ലര്‍ തെവാത്തിയ, വീണ്ടും അത്ഭുത ഫിനിഷിങ്! ധോണിയുടെ റെക്കോഡ് തകര്‍ത്തു

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 18ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് ഒരു പന്തും ആറ് വിക്കറ്റും ശേഷിക്കവെയാണ് വിജയലക്ഷ്യം മറികടന്നത്. ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ഗുജറാത്ത് ജയം നേടിയത്.

ഇത്തവണയും പഞ്ചാബിന്റെ അന്തകനായി ഗുജറാത്തിന് ജയമൊരുക്കിയത് രാഹുല്‍ തെവാത്തിയയാണ്. അവസാന രണ്ട് പന്തില്‍ ഗുജറാത്തിന് ജയിക്കാന്‍ നാല് റണ്‍സ് വേണമെന്നിരിക്കെ സാം കറെന്റെ അഞ്ചാം പന്ത് ബൗണ്ടറി പായിച്ചാണ് തെവാത്തിയ ഗുജറാത്തിന് വിജയമൊരുക്കുന്നത്. ഇതാദ്യമായല്ല പഞ്ചാബിനെതിരേ തെവാത്തിയ ഫിനിഷര്‍ റോളില്‍ തിളങ്ങുന്നത്. പഞ്ചാബിനോട് തെവാത്തിയക്ക് വലിയ വിരോധമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

rahul tewatia

ഇതിന് കാരണവുമുണ്ട്. 2020ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ പഞ്ചാബിന്റെ ഷെല്‍ഡോന്‍ കോട്രല്ലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സറടക്കം പറത്തി രാജസ്ഥാന് അത്ഭുത ജയം സമ്മാനിക്കാന്‍ തെവാത്തിയക്കായി. 2022ല്‍ പഞ്ചാബിനെതിരേ ഗുജറാത്തിന് രണ്ട് പന്തില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കെ രണ്ട് സിക്‌സുകള്‍ പറത്തി തെവാത്തിയ ഗുജറാത്തിന് ആവേശ ജയം ഒരുക്കിയിരുന്നു.

ഇപ്പോഴിതാ വീണ്ടും പഞ്ചാബിന്റെ ഉറക്കം കെടുത്താന്‍ തെവാത്തിയക്ക് സാധിച്ചിരിക്കുകയാണ്. 2 പന്തില്‍ നാല് പന്ത് ഗുജറാത്തിന് വേണമെന്നിരിക്കെ സമ്മര്‍ദ്ദമേറെയായിരുന്നു. എന്നാല്‍ പതറാതെ അനായാസം പഞ്ചാബിനെതിരേ മറ്റൊരു വിജയം തന്റെ ടീമിന് നേടിക്കൊടുക്കാന്‍ തെവാത്തിയക്ക് സാധിച്ചിരിക്കുകയാണ്. ഫിനിഷിങ്ങില്‍ അസാധ്യ പ്രതിഭയുള്ള താരമാണ് അദ്ദേഹം. എംഎസ് ധോണിയുടെ റെക്കോഡിനെ ഭേദിക്കാന്‍ തെവാത്തിയക്കായി.

rahul tewatia

2020 മുതലുള്ള ഫിനിഷര്‍മാരുടെ പ്രകടനം നോക്കുമ്പോള്‍ ടീമിനെ വിജയത്തിലെത്തിച്ച് ഏറ്റവും കൂടുതല്‍ തവണ പുറത്താകാതെ നിന്ന താരമെന്ന റെക്കോഡ് തെവാത്തിയയുടെ പേരിലാണ്. ഇത് ഏഴാം തവണയാണ് തെവാത്തിയ ഇത്തരത്തില്‍ പുറത്താവാതെ നില്‍ക്കുന്നത്. എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, രാഹുല്‍ ത്രിപാഠി എന്നിവര്‍ ആറ് തവണ വീതം ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

തെവാത്തിയയുടെ 20ാം ഓവറിലെ ബാറ്റിങ് കണക്ക് നോക്കുമ്പോള്‍ തന്നെ അദ്ദേഹം എത്രമാത്രം മികച്ചവനാണെന്ന് വ്യക്തമാവും. റണ്‍ചേസില്‍ 20ാം ഓവറില്‍ 13 പന്തുകളാണ് തെവാത്തിയ ഇതുവരെ നേരിട്ടത്. അടിച്ചെടുത്തത് 46 റണ്‍സാണ്. ഒരു തവണ പോലും പുറത്തായില്ലെന്നതാണ് എടുത്തു പറയേണ്ടത്. 353.85 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന തെവാത്തിയ നാല് വീതം ഫോറും സിക്‌സും പറത്തിയിട്ടുണ്ട്.

ഇതുവരെ ഇന്ത്യക്കായി കളിക്കാത്ത താരമാണ് തെവാത്തിയ. ഒരു തവണ ദേശീയ ടീമിലേക്ക് വിളിയെത്തിയെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ല. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരോടൊപ്പമാണ് തെവാത്തിയയുടെ സ്ഥാനമെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുല്‍ തെവാത്തിയയെ വളര്‍ത്തിയത് പഞ്ചാബ് കിങ്‌സാണെന്നും ചില ആരാധകര്‍ ട്രോളുന്നു.

rahul tewatia, david miller

രാജസ്ഥാന്‍ റോയല്‍സ് വിട്ടുകളയാന്‍ പാടില്ലാത്ത താരമായിരുന്നു തെവാത്തിയയെന്നും ആരാധകര്‍ പറയുന്നു. ഇടം കൈയന്‍ ഫിനിഷര്‍ക്ക് ഇന്ത്യ അവസരം നല്‍കണമെന്ന് പറയുന്നവരും ഏറെ. ഫിനിഷര്‍ റോളില്‍ കസറാന്‍ തെവാത്തിയക്ക് സാധിക്കുമെന്ന് കണക്കുകളിലൂടെ വ്യക്തം. അതുകൊണ്ട് തന്നെ 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണവനെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.

ലെഗ് സ്പിന്‍ ഓള്‍റൗണ്ടറായ താരത്തെ ഇപ്പോള്‍ ഫിനിഷര്‍ റോളില്‍ മാത്രമാണ് ഗുജറാത്ത് ഉപയോഗിക്കുന്നത്. നിലയുറപ്പിക്കാന്‍ അധികം പന്തുവേണ്ടാത്ത തെവാത്തിയ വലിയ ഷോട്ടുകള്‍ അനായാസം കളിക്കാന്‍ പ്രത്യേക കഴിവുള്ളവനാണ്. നിലവിലെ മറ്റ് ഫിനിഷര്‍മാരെക്കാള്‍ ഒരുപടി മുന്നിലാണ് തെവാത്തിയ. ഡേവിഡ് മില്ലര്‍ പ്രയാസപ്പെട്ട പിച്ചിലാണ് തെവാത്തിയയുടെ ത്രില്ലിങ് ഫിനിഷിങ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

Story first published: Friday, April 14, 2023, 7:00 [IST]
Other articles published on Apr 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+