For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രണ്ടോവറില്‍ 9 റണ്‍സ് മാത്രം, എന്നിട്ടും അവനു ബോളില്ല; രോഹിത് ചെയ്തത് തെറ്റ് !

ഗുജറാത്ത് ടൈറ്റന്‍സുമായുളള മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. മുംബൈ പരാജയപ്പെട്ട ഈ കളിയില്‍ അവര്‍ക്കു വേണ്ടി ഏറ്റവും നന്നായി ബൗള്‍ ചെയ്ത അര്‍ജുനെ രോഹിത് കൈകാര്യം ചെയ്ത രീതിക്കെതിരേയാണ് അദ്ദേഹം രംഗത്തു വന്നത്.

മല്‍സരത്തില്‍ അര്‍ജുനെക്കൊണ്ട് ഒരോവര്‍ മാത്രമേ രോഹിത് ബൗള്‍ ചെയ്യിച്ചിരുന്നുള്ളൂ. ശേഷിച്ച രണ്ടോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ യുവതാരത്തിനു അവസരം നല്‍കുകയും ചെയ്തില്ല. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവെയായിരുന്നു രോഹിത്തിനെ കനേരിയ കുറ്റപ്പെടുത്തിയത്.

ROHIT SHARMA

ജിടിക്കെതരേ ഓപ്പണിങ് ഓവര്‍ ബൗള്‍ ചെയ്തത് അര്‍ജുനായിരുന്നു. ബൗള്‍ നന്നായി സ്വിങ് ചെയ്യിച്ച താരം ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലിനും വൃധിമാന്‍ സാഹയ്ക്കും റണ്ണെടുക്കാന്‍ കാര്യമായ പഴുതുകളൊന്നും നല്‍കിയില്ല. നാലു റണ്‍സ് മാത്രമേ അര്‍ജുന്‍ ഈ ഓവറില്‍ വഴങ്ങിയുള്ളൂ. മൂന്നാമത്തെ ഓവറിലാണ് താരം തുടര്‍ന്നു ബൗള്‍ ചെയ്തത്.

ആദ്യ ബോളില്‍ തന്നെ അപകടകാരിയായ സാഹയെ (4) അദ്ദേഹം വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളലെത്തിച്ചു. ഈ ഓവറില്‍ അര്‍ജുന്‍ വിട്ടുകൊടത്തത് അഞ്ചു റണ്‍സ് മാത്രം. രണ്ടോവറില്‍ ഒമ്പതു റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിട്ടും പിന്നീട് കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും അര്‍ജുനെ ബൗള്‍ ചെയ്യിക്കാന്‍ രോഹിത് തയ്യാറായില്ല.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഈ മല്‍സരത്തില്‍ വളരെ നന്നായി ബൗള്‍ ചെയ്തു. തൊട്ടുമുമ്പത്തെ കളിയില്‍ ഒരോവറില്‍ നന്നായി തല്ലുകിട്ടിയിരുന്നു. ഈ മല്‍സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ ചെയ്തതു ശരിയാണെന്നു തോന്നുന്നില്ല. ബൗളിങില്‍ തല്ല് എല്ലാവര്‍ക്കും കിട്ടും.

ഈ ടൂര്‍ണമെന്റ് എടുക്കുകയാണെങ്കില്‍ പല സീനിയര്‍ ബൗളര്‍മാര്‍ക്കും നന്നായി തല്ലുകിട്ടിയിട്ടുണ്ട്. അര്‍ജുന്‍ വളരെ ചെറുപ്പമാണ്, അടുത്തിടെ ക്രിക്കറ്റിലേക്കു വന്നിട്ടേയുള്ളൂ. ജിടിക്കെതിരേ രണ്ടോവറില്‍ ജ്ജ്വലമായി ബൗള്‍ ചെയ്തിട്ടും അവനെക്കൊണ്ട് ശേഷിച്ച രണ്ടോവര്‍ രോഹിത് ബൗള്‍ ചെയ്യിച്ചില്ലെന്നു ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

ARJUN TENDULKAR

രോഹിത് ശര്‍മ ചെയ്തത് തെറ്റ് തന്നെയാണ്. 12 ബോളില്‍ അര്‍ജുന്‍ വെറും ഒമ്പതു റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. 4.5 എന്ന മികച്ച ഇക്കോണമി റേറ്റും അവനുണ്ടായിരുന്നു. വിദേശ താരങ്ങളെക്കൊണ്ടെല്ലാം നാലോവറുകള്‍ പൂര്‍ത്തിയാക്കി. നാലോവറുകള്‍ ബൗള്‍ ചെയ്ത ജേസണ്‍ ബെറന്‍ഡോര്‍ഫിനും റിലേ മെറെഡിത്തിനുമെല്ലാം നന്നായി തല്ലുകിട്ടുകയും ചെയ്തു.

ബെറന്‍ഡോര്‍ഫ് നാലോവറില്‍ 9.2 ഇക്കോണമി റേറ്റില്‍ 37ഉം മെറെഡിത്ത് നാലോവറില്‍ 12.2 ഇക്കോണമി റേറ്റില്‍ 49ഉം റണ്‍സ് വിട്ടുകൊടുത്തു. കാമറൂണ്‍ ഗ്രീന്‍ രണ്ടോവറില്‍ വഴങ്ങിയത് 39 റണ്‍സുമാണ്. ഗ്രീനിന്റെ ഒരോവര്‍ മോശമാണെന്നു കണ്ടപ്പോള്‍ രോഹിത്തിന് അര്‍ജുനെ കൊണ്ടു വരാമായിരുന്നുവെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

പക്ഷെ രോഹിത് ശര്‍മയ്ക്കു അര്‍ജുന്‍ ടെണ്ടുല്‍ക്കറെക്കൊണ്ട് ബൗള്‍ ചെയ്യിക്കാന്‍ ഭയമായിരുന്നു. അവനു ഇനിയും തല്ലുകിട്ടുമോയെന്നാണ് അദ്ദേഹം സംശയിച്ചത്. അതു അര്‍ജുന്റെ ആത്മവിശ്വാസം തകര്‍ത്തേക്കാമെന്നും രോഹിത് കണക്കുകൂട്ടി. പക്ഷെ ആത്മവിശ്വാസമെന്നത് നമ്മള്‍ വളര്‍ത്തിയെടുക്കേണ്ട കാര്യമാണ്. ഈ തരത്തില്‍ നിങ്ങള്‍ അര്‍ജുനെ മാറ്റിനിര്‍ത്തിയാല്‍ അതു പ്രചോദനം ഇല്ലാതാക്കുകയാണ് ചെയ്യുക.

നീയെന്റെ മാച്ച് വിന്നറാണ്, പോയി ബൗള്‍ ചെയ്യൂവെന്ന് അര്‍ജുന് പ്രചോദനം നല്‍കുകയായിരുന്നു രോഹിത് ചെയ്യേണ്ടിയിരുന്നത്. അതു അര്‍ജുന്റെ ആത്മവിശ്വാസം കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുമായിരുന്നു. പക്ഷെ അതു സംഭവിച്ചില്ലെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 26, 2023, 14:46 [IST]
Other articles published on Apr 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+