For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജുവാകാന്‍ നോക്കി ഇഷാന്‍, സംഭവിച്ചത് ദുരന്തം! ബെസ്റ്റ് ആരെന്ന് വ്യക്തം

ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പോരടിക്കുന്ന താരങ്ങളാണ് ഇഷാന്‍ കിഷനും സഞ്ജു സാംസണും. പക്ഷെ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടുള്ളത് ഇഷാനാണ്. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയുടെ കീഴില്‍ കളിക്കുന്നതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഇഷാന് ലഭിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരുന്നിട്ടും താരത്തിനു ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ കാരണം ഇതാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

പക്ഷെ പ്രതിഭയുടെ കാര്യത്തില്‍ ഇഷാന്‍ ഇപ്പോഴും സഞ്ജുവിന്റെ താഴെയാണെന്ന് ഇരുവരുടെയും ബാറ്റിങ് പ്രകടനങ്ങള്‍ കണ്ടാല്‍ വ്യക്തമാവും. ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മല്‍സരത്തിലും ഇതു ശരിവയ്ക്കുന്നതായിരുന്നു ഇഷാന്റെ പുറത്താവല്‍. ബാറ്ററെന്ന നിലയില്‍ സാങ്കേതിക മികവിന്റെ കാര്യത്തില്‍ സഞ്ജു എത്രം മാത്രം മിടുക്കനാണെന്നു ഈ സംഭവം അടിവരയിടുകയും ചെയ്യുന്നു.

SANJU-ISHAN

ഇനി സംഭവത്തിലേക്കു വരാം. മല്‍സരത്തില്‍ ഇഷാന്റെ സ്ലോ ബാറ്റിങ് എല്ലാവരെയും വെറുപ്പിച്ചിരുന്നു. ഒരു ടൈമിങുമില്ലാതെ തട്ടിയും മുട്ടിയും ക്രീസില്‍ നിന്ന താരം കാണികളെ വെറുപ്പിച്ചാണ് ക്രീസ് വിട്ടത്. 21 ബോളുകള്‍ നേരിട്ട ഇഷാന് 13 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരേയൊരു ഫോര്‍ മാത്രമേ താരത്തിനു നേടാനായുള്ളൂ. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ ബൗളിങില്‍ ജോഷ്വ ലിറ്റിലിനു ക്യാച്ച് നല്‍കിയാണ് ഇഷാന്‍ ക്രീസ് വിട്ടത്.

ജിടിക്കെതിരേ തന്നെയുള്ള രാജസ്ഥന്‍ റോയല്‍സിന്റെ മല്‍സരത്തില്‍ സഞ്ജുവിന്റെ ശൈലി അനുകരിക്കാന്‍ നോക്കിയതാണ് ഇഷാന് വിക്കറ്റ് നഷ്ടമാക്കിയത്. അന്നു റാഷിദിനെതിരേ സഞ്ജുവിന്റെ ഹാട്രിക്ക് സിക്‌സര്‍ ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല. ആധുനിക ക്രിക്കറ്റിലെ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളര്‍ക്കെതിരേയാണ് സഞ്ജു തുടരെ സിക്‌സറുകള്‍ പറത്തി ലോകത്തെ വിസ്മിയിപ്പിച്ചത്.

അന്നു റണ്‍ചേസില്‍ അതുവരെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിച്ച സഞ്ജു പൊടുന്നനെയാണ് റാഷിദിനെതിരേ ഗിയര്‍ മാറ്റിയത്. റാഷിദിന്റെ ഓവര്‍ (13) തുടങ്ങുമ്പോള്‍ സഞ്ജു 22 ബോളല്‍ 29 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ അടുത്ത ഓവറില്‍ കളി മാറി. മല്‍സരത്തിലെ ടേണിങ് പോയിന്റായതും ഈ ഓവറായിരുന്നു. 20 റണ്‍സായിരുന്നു ഈ ഓവറില്‍ റോയല്‍സ് വാരിക്കൂട്ടിയത്. ഇതില്‍ 19ഉം സഞ്ജുവിന്‌റെ ബാറ്റില്‍ നിന്നായിരുന്നു.

ISHAN KISHAN

കഴിഞ്ഞ ദിവസം ജിടിയുമായുള്ള മല്‍സരത്തില്‍ ഇഷാനും ഇതു അനുകരിക്കാനാണ് ശ്രമിച്ചത്. പക്ഷെ റാഷിദിനെപ്പോലെയൊരു സൂപ്പര്‍ ബൗളറെ അടിച്ചുപറത്തുക എല്ലാവരെക്കൊണ്ടും നടക്കുന്ന കാര്യമല്ലെന്നു എട്ടാം ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ ഇഷാന് ബോധ്യമായി. 19 ബോളില്‍ 13 റണ്‍സായിരുന്നു ഈ ഓവര്‍ തുടങ്ങുമ്പോള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

അന്നു റാഷിദിന്റെ ഓവറില്‍ സഞ്ജു കളി മാറ്റിയതു പോലെയൊരു ശ്രമം ഇഷാനും നടത്തുകയായിരുന്നു. മൂന്നാമത്തെ ബോളില്‍ വമ്പന്‍ ഷോട്ടിനു ഇഷാന്‍ മുതിരുകയായിരുന്നു. പക്ഷെ ബോള്‍ നേരെ ആകാശത്തേക്കാണ് ഉയര്‍ന്നത്. ലോങ് ഓണില്‍ നിന്നും ഓടിയെത്തിയ ജോഷ്വ ലിറ്റില്‍ തലയ്ക്കു മുകളില്‍ മനോഹരമായ ക്യാച്ചെടുക്കുകയായിരുന്നു. ഇതോടെ ഇഷാന്റെ വിരസമായ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലൂടെ പലരും ഇഷാന്റെ ബാറ്റിങിനെ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്. ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും തുടരുന്നത് മുംബൈ ഇന്ത്യന്‍സ് ക്വാട്ട കൊണ്ടു മാത്രമാണ്. സഞ്ജു സാംസണ്‍ അദ്ദേഹത്തേക്കാള്‍ 1000 മടങ്ങ് കേമനാണ്. കൂടാതെ ഇഷാനേക്കാള്‍ ടീമിന് ആശ്രയിക്കാനും സാധിക്കും. ഇഷാന്‍ കിഷനേക്കാള്‍ മികച്ച ബാറ്റര്‍ സഞ്ജു സാംസണാണെന്നു ബിസിസിഐയ്ക്കും അറിയാം.

പക്ഷെ ട്രോഫികളേക്കാള്‍ അവര്‍ക്കു പ്രധാനം പൊളിറ്റിക്‌സും ഫേവറിറ്റിസവുമാണ്. റിഷഭ് പന്തുമായി സഞ്ജു സാംസണിനെ താരതമ്യം ചെയ്യുന്നത് അംഗീകരിക്കാം. പക്ഷെ ഇഷാന്‍ കിഷനെ യാതൊരു തരത്തിലും സഞ്ജുവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

Story first published: Wednesday, April 26, 2023, 16:06 [IST]
Other articles published on Apr 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+