Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സാഹ 'ഷോ', റെയ്‌നയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്തു- തലപ്പത്ത് രാഹുലിനൊപ്പം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയും ശുബഹ്‌മാന്‍ ഗില്ലും സമ്മാനിച്ചത്. പവര്‍പ്ലേയില്‍ ഗില്ലിനെ കാഴ്ചക്കാരനാക്കി സാഹയുടെ ബാറ്റിങ് വെടിക്കെട്ടാണ് കാണാനായത്.

20 പന്തിലാണ് സാഹ തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയായിരുന്നു സാഹയുടെ അര്‍ധ സെഞ്ച്വറി പ്രകടനം. പവര്‍പ്ലേക്കുള്ളില്‍ സാഹ ഫിഫ്റ്റി പൂര്‍ത്തിയാക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതോടെ വമ്പന്‍ റെക്കോഡും സാഹ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. പവര്‍പ്ലേയ്ക്കുള്ളില്‍ കൂടുതല്‍ തവണ ഫിഫ്റ്റി നേടുന്ന ഇന്ത്യക്കാരില്‍ കെ എല്‍ രാഹുലിനൊപ്പം തലപ്പത്തേക്കെത്തിയിരിക്കുകയാണ് സാഹ.

wriddhiman saha

രണ്ട് പേരും രണ്ട് തവണയാണ് ഈ നേട്ടത്തിലെത്തിയത്. ഓരോ തവണ ഈ നേട്ടത്തിലെത്തിയ അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, സണ്ണി സൊഹല്‍ എന്നിവരുടെയെല്ലാം റെക്കോഡാണ് സാഹ മറികടന്നത്. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന സാഹ പവര്‍പ്ലേയ്ക്കുള്ളില്‍ അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ മിടുക്കുകാട്ടുന്നു. വിക്കറ്റിന് പിന്നിലും ബാറ്റിങ് പ്രകടനത്തിലും പ്രായം തളര്‍ത്താത്ത പോരാളിയാണ് സാഹ.

കൂടാതെ ഐപിഎല്‍ പവര്‍പ്ലേയിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന നാലാമത്തെ സ്‌കോറും സാഹ സ്വന്തം പേരിലാക്കി. 87 റണ്‍സുമായി സുരേഷ് റെയ്‌ന തലപ്പത്ത് നില്‍ക്കുമ്പോള്‍ 63 റണ്‍സുമായി ഇഷാന്‍ കിഷനും 55 റണ്‍സുമായി കെ എല്‍ രാഹുലും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 54 റണ്‍സുമായാണ് സാഹ നാലാം സ്ഥാനത്തേക്കെത്തിയിരിക്കുന്നത്. ഈ സീസണില്‍ പവര്‍പ്ലേയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡ് ജോസ് ബട്‌ലറോടും കെയ്ല്‍ മെയേഴ്‌സിനോടും പങ്കിടാനും സാഹക്ക് സാധിച്ചു.

wriddhiman saha

ഒന്നാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലുമായി 142 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് സാഹ പുറത്തായത്. 43 പന്ത് നേരിട്ട് 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 81 റണ്‍സ് നേടിയ സാഹയെ ആവേശ് ഖാനാണ് പുറത്താക്കിയത്. സിക്‌സറിന് ശ്രമിച്ച സാഹയെ പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയ പിഎന്‍ മങ്കാദ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

11 മത്സരത്തില്‍ നിന്ന് 273 റണ്‍സാണ് സാഹ ഈ സീസണില്‍ നേടിയത്. സീസണിലെ താരത്തിന്റെ ആദ്യത്തെ ഫിഫ്റ്റിയാണിത്. നിലവില്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാത്ത സാഹ തിരിച്ചുവരവ് നടത്താന്‍ സാധ്യതയുള്ള പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവെക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ ഇന്ത്യക്ക് മികച്ച വിക്കറ്റ് കീപ്പറില്ല. ഈ അഭാവം നികത്താന്‍ സാഹ തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്.

ശുബ്മാന്‍ ഗില്ലുമായി മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും സാഹക്ക് സാധിക്കുന്നുണ്ട്. തുടക്കം മുതല്‍ അടിച്ച് തകര്‍ത്ത് കളിക്കുകയെന്ന തന്റെ ജോലി നന്നായി ചെയ്യാന്‍ സാഹക്കാവുന്നു. അവസാന സീസണിലും അദ്ദേഹം മികവ് കാട്ടിയിരുന്നു. ഈ സീസണിലും സാഹയുടെ മികവില്‍ വിശ്വസിച്ച ഗുജറാത്തിനോട് പ്രകടനം കൊണ്ട് നന്ദി കാട്ടാന്‍ സാഹക്ക് സാധിക്കുന്നു.

ശുബ്മാന്‍ ഗില്ലിന് അര്‍ഹിച്ച സെഞ്ച്വറി ദൗര്‍ഭാഗ്യവശാല്‍ നേടാനായില്ല. 51 പന്തില്‍ 94 റണ്‍സുമായി ശുബ്മാന്‍ ഗില്‍ പുറത്താവാതെ നിന്നു. രണ്ട് ഫോറും 7 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗില്ലിന്റെ പ്രകടനം. ഡേവിഡ് മില്ലറും (12 പന്തില്‍ 21*) ഹര്‍ദിക് പാണ്ഡ്യയും (15 പന്തില്‍ 25) തിളങ്ങിയതോടെ 227 എന്ന കൂറ്റന്‍ ടോട്ടല്‍ സൃഷ്ടിക്കാനും ലഖ്‌നൗവിനായി. ടീമിന്റെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്.

Story first published: Sunday, May 7, 2023, 16:45 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+