For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ക്രുനാല്‍ ഇനി നയിക്കരുത്! നയിച്ചാല്‍ ടീം പ്ലേഓഫ് കാണില്ല, എന്തിന് ക്യാപ്റ്റനാക്കി?

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ക്രുനാല്‍ പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിനെതിരേ രൂക്ഷ വിമര്‍ശനം. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ജിടി 200ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ യാതൊരു ക്ലൂവുമില്ലാതെ ക്രുനാല്‍ അന്തം വിട്ടു നിന്നതായും ഇനിയൊരു മല്‍സരത്തില്‍ ടീമിനെ നയിക്കരുതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. തന്റെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും ക്രുനാല്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

ക്രുനാല്‍ പാണ്ഡ്യ മികച്ച ഓള്‍റൗണ്ടറാണ്. പക്ഷെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു നല്ലൊരു ഓപ്ഷനല്ല. നിങ്ങളുടെ പെര്‍ഫോമന്‍സ് നിങ്ങളെ നല്ലൊരു ക്യാപ്റ്റനാക്കില്ല. എന്തുകൊണ്ടാണ് ഐപിഎല്‍ ടീമുകള്‍ ഇത്തരം സിംപിള്‍ കര്യങ്ങളെ അവഗണിക്കുന്നതെന്നു ഞാന്‍ അദ്ഭുതപ്പെടുകയാണ്. നിങ്ങള്‍ക്കു കിരീടം നേടിത്തരാന്‍ ശേഷിയുള്ള ഒരു ക്യാപ്റ്റനായി ക്രുനാലിനെപ്പോലെയൊരു താരത്തിന് സാധിക്കുമെന്ന് നിങ്ങള്‍ എങ്ങനെ വിശ്വസിക്കുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

KRUNAL PANDYA

ക്രുനാല്‍ പാണ്ഡ്യ വളരെ മോശം ക്യാപ്റ്റനും അതുപോലെ തന്നെ താരവുമാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഈ മാച്ചിലൂടെ അതു തെളിയുകയും ചെയ്തിരിക്കുകയാണ്. ക്രുനാല്‍ പാണ്ഡ്യക്കു മികച്ചൊരു ക്യാപ്റ്റനാവാന്‍ ഒരിക്കലും സാധിക്കില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു മികച്ചൊരു നായകനെ കണ്ടെത്താന്‍ പോലും കഴിഞ്ഞില്ല. ഇതു നാണക്കേടാണ്. ക്യാപ്റ്റന്നെ നിലയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ യാതൊരു ക്ലൂവുമില്ലാതെ നിസ്സഹായനായിട്ടാണ് ക്രുനാല്‍ പാണ്ഡ്യ കാണപ്പെട്ടത്. ബൗളര്‍മാരെ ഉപയോഗിക്കുന്ന കാര്യത്തില്‍ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

സ്വപ്‌നില്‍ സിങ് ഈ മല്‍സരത്തില്‍ ഒരോവറില്‍ വഴങ്ങിയത് ഏഴു റണ്‍സ് മാത്രമാണ്. പക്ഷെ രണ്ടാമതൊരു ഓവര്‍ താരത്തിനു നല്‍കാതെ ബോള്‍ വളരെ അനായാസം ബാറ്റിലേക്കു വരവെ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനു ക്രുനാല്‍ പാണ്ഡ്യ ഓവര്‍ നല്‍കിയിരിക്കുന്നു. എന്തു ദുരന്തം ക്യാപ്റ്റന്‍സിയാണിത്?

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായി ക്രുനാല്‍ പാണ്ഡ്യയുടെ അവസാനത്തെ മല്‍സരമായിരിക്കണം ഇത്. അല്ലെങ്കില്‍ എല്‍എസ്ജി ഇത്തവണ പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ പോവുന്നില്ല. ക്രുനാല്‍ പാണ്ഡ്യക്കു വട്ടാണോ? എന്തു ബൗളിങ് മാറ്റങ്ങളാണ് ഈ മല്‍സരത്തില്‍ നടത്തിയതെന്നും ആരാധകര്‍ വിമര്‍ശിച്ചു.

KRUNAL PANDYA-HARDIK PANDYA

ക്രുനാല്‍ പാണ്ഡ്യയുടേത് ദയനീയ ക്യാപ്റ്റന്‍സി തന്നെയാണ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ശരിക്കും മിസ്സ് ചെയ്യുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ക്രുനാല്‍ പാണ്ഡ്യ ശരാശരിക്കും താഴെയാണ്. ക്രുനാല്‍ പാണ്ഡ്യയല്ലേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍, ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ക്രുനാല്‍ പാണ്ഡ്യ തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കി. പക്ഷെ രവി ബിഷ്‌നോയിക്ക് രണ്ടോവറുകള്‍ മാത്രമേ നല്‍കിയുള്ളൂ. ഇത് എന്തു തരത്തിലുള്ള ക്യാപ്റ്റന്‍സിയാണ്.

ദയനീയ ക്യാപ്റ്റന്‍സിയായിരുന്നു ക്രുനാല്‍ പാണ്ഡ്യയുടേത്. വളരെ സാധാരണമായ ബൗളിങ് മാറ്റങ്ങളാണ് മല്‍സരത്തില്‍ വരുത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ യാതൊരു ക്ലൂയുമില്ലായിരുന്നു. ഓരോ കാര്യവും സംഭവിക്കുന്നതിനു വേണ്ടിക കാത്തിരിക്കുകയായിരുന്നു അദ്ദേഹമെന്നും ആരാധകര്‍ വിമര്‍ശിച്ചു.

228 റണ്‍സ് വിജയലക്ഷ്യം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ജിടി വെറും രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലിന്റെയും വൃധിമാന്‍ സാഹയുടെയും വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ജിടിക്കു കരുത്തായത്.

ഗില്‍ പുറത്താവാതെ 94ഉം സാഹ 81ഉം റണ്‍സ് നേടി. 51 ബോളില്‍ ഏഴു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. സാഹ 43 ബോളില്‍ 10 ഫോറും നാലു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (25), ഡേവിഡ് മില്ലര്‍ (21*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Story first published: Sunday, May 7, 2023, 17:35 [IST]
Other articles published on May 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+