Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കളി തോല്‍പ്പിച്ചത് ഹൂഡ! ലഖ്‌നൗവിന്റെ വലിയ മണ്ടത്തരം- രൂക്ഷ വിമര്‍ശനം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ 56 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രണ്ട് വിക്കറ്റിന് 227 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന്റെ തുടക്കം ഗംഭീരമായിരുന്നു.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ലഖ്‌നൗവിന് തുടക്കത്തിലേ സാധിച്ചു. എന്നാല്‍ മധ്യനിരയില്‍ മെല്ലപ്പോക്ക് നടത്തിയ ലഖ്‌നൗ കളി കൈവിട്ട് കളയുകയായിരുന്നു. ഇപ്പോഴിതാ ലഖ്‌നൗവിന്റെ തോല്‍വിക്ക് പിന്നാലെ കൂടുതല്‍ വിമര്‍ശനം ഉയരുന്നത് ദീപക് ഹൂഡക്കെതിരേയാണ്. മൂന്നാം നമ്പറിലിറങ്ങി ഹൂഡ നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് ലഖ്‌നൗവിന്റെ താളം നഷ്ടപ്പെടുത്തിയതെന്നും ലഖ്‌നൗ മാനേജ്‌മെന്റ് കാട്ടിയ വലിയ മണ്ടത്തരമാണിതെന്നുമാണ് ആരാധകര്‍ പറയുന്നത്.

deepak hooda

കെയ്ല്‍ മെയേഴ്‌സും (48) ക്വിന്റന്‍ ഡീകോക്കും (70) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 88 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. മൂന്നാം നമ്പറിലെത്തിയ ദീപക് ഹൂഡ 11 പന്തില്‍ 11 റണ്‍സ് നേടിയാണ് പുറത്തായത്. 100 സ്‌ട്രൈക്കറേറ്റില്‍ കളിച്ച താരത്തിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാതെ പോയതോടെ ഡീകോക്കിനെയും അത് സമ്മര്‍ദ്ദത്തിലാക്കി. ഹൂഡയെയായിരുന്നില്ല പകരം ആയുഷ് ബദോനിയെയെ ലഖ്‌നൗ മൂന്നാം നമ്പറില്‍ ഇറക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

വലിയൊരു നാണക്കേടും ഹൂഡ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ആറിലധികം ഇന്നിങ്‌സ് കളിച്ച് ഏറ്റവും മോശം ശരാശരിയുള്ള താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ഹൂഡ. 9 മത്സരത്തില്‍ നിന്ന് 53 റണ്‍സാണ് ഹൂഡ ആകെ നേടിയത്. ശരാശരി 6.6 മാത്രം. ഇനി ഇന്ത്യന്‍ ടീമിലേക്കൊരു തിരിച്ചുവരവും ഹൂഡയെ സംബന്ധിച്ച് അസാധ്യമായിരിക്കുമെന്ന് പറയാം.

സിഎസ്‌കെയ്‌ക്കെതിരേ സമ്മര്‍ദ്ദ ഘട്ടത്തിലിറങ്ങി തകര്‍പ്പന്‍ ഫിഫ്റ്റിയോടെ ഫോമില്‍ നിന്ന താരമാണ് ബദോനി. ഫിനിഷര്‍ റോളില്‍ മാര്‍ക്കസ് സ്‌റ്റോയിണിസും നിക്കോളാസ് പൂരനും ഉള്ളതിനാല്‍ ലഖ്‌നൗ ബദോനിയെ മൂന്നാം നമ്പറില്‍ പരിഗണിക്കണമായിരുന്നു. ഈ സീസണില്‍ മികച്ച ഒരു പ്രകടനം പോലും കാഴ്ചവെക്കാത്ത ഹൂഡയെ വീണ്ടും പ്ലേയിങ് 11ലേക്ക് പരിഗണിച്ചത് തന്നെ ലഖ്‌നൗ മാനേജ്‌മെന്റ് കാട്ടിയ വലിയ മണ്ടത്തരമാണെന്നാണ് ആരാധകര്‍ പറയുന്നത്.

krunal pandya

മാര്‍ക്കസ് സ്‌റ്റോയിണിസ് 9 പന്തില്‍ നാല് റണ്‍സ് നേടിയതും നിരാശപ്പെടുത്തി. വമ്പനടിക്കാരനായ താരത്തിനും ഇത്തവണ പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. നിക്കോളാസ് പൂരന്‍ 6 പന്തില്‍ 3 റണ്‍സെടുത്താണ് പുറത്തായത്. സ്റ്റോയിണിസ് പുറത്തായതോടെ ലഖ്‌നൗ തോല്‍വി മുന്നില്‍ക്കണ്ടു. പിന്നീട് മഹാത്ഭുതങ്ങള്‍ സംഭവിക്കാതിരുന്നതോടെ ലഖ്‌നൗവിന് ഗുജറാത്തിനോട് തലകുനിക്കേണ്ടി വന്നു.

ക്രുണാല്‍ പാണ്ഡ്യയുടെ മണ്ടത്തരങ്ങളേറെയുണ്ടെങ്കിലും ടോസ് നേടി ഗുജറാത്തിനെ ബാറ്റിങ്ങിനയച്ചതാണ് കൂടുതല്‍ വിമര്‍ശനം നേരിട്ടത്. ടോസിന് ശേഷം ആദ്യം ബാറ്റ് ചെയ്യാനാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് ഹര്‍ദിക് പാണ്ഡ്യ പറയുകയും ചെയ്തു. അഹമ്മദാബാദിലെ വലിയ പിച്ചില്‍ പിന്തുടര്‍ന്ന് വിജയിക്കുക പ്രയാസമാണ്. ടോസിന് ശേഷം ആദ്യം ബാറ്റ് ചെയ്യാന്‍ പിച്ച് അനുയോജ്യമായിരുന്നു. എന്നിട്ടും ക്രുണാല്‍ ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്.

Story first published: Sunday, May 7, 2023, 20:37 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+