Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കെകെആറിനെ ഗില്‍ അപമാനിച്ചു! മുന്‍ ടീമിനോട് പകരം വീട്ടിയതോ? ട്വീറ്റ് വൈറല്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 39ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 13 പന്തും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്.

സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ റിങ്കു സിങ്ങിന്റെ ബാറ്റിങ് മികവില്‍ കെകെആര്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചിരുന്നു. ഇതിന് പകരം വീട്ടാന്‍ ഗുജറാത്തിന് സാധിച്ചിരിക്കുകയാണ്. ഗുജറാത്തിന്റെ ഗംഭീര ജയത്തിന് പിന്നാലെ തന്റെ മുന്‍ ടീമായ കെകെആറിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓപ്പണറായ ശുബ്മാന്‍ ഗില്‍. കെകെആര്‍ ഒഴിവാക്കിയ ഗില്ലിനെ ഗുജറാത്ത് ഒപ്പം കൂട്ടുകയായിരുന്നു.

shubman gill

35 പന്തില്‍ എട്ട് ബൗണ്ടറിയടക്കം 49 റണ്‍സുമായി ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണ്ണായകമാവാന്‍ ഗില്ലിന് സാധിച്ചു. ഗുജറാത്തിന്റെ ജയത്തിന്റെ സന്തോഷത്തില്‍ 'ഡേ റൈഡേഴ്‌സ്' എന്ന തലക്കെട്ടോടെയാണ് ഗുജറാത്ത് താരങ്ങളുടെ ചിത്രങ്ങള്‍ ഗില്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇൗ ട്വീറ്റ് നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. ഗില്‍ കെകെആറിനെ അപമാനിച്ചെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്.

മുന്‍ ടീം ഒഴിവാക്കിയതിന്റെ കലിപ്പ് തീര്‍ക്കാനാണ് ഗില്‍ ഇത്തരത്തില്‍ കെകെആറിനെ പരിഹസിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമാണ് ഗില്‍. ഇത്തരത്തില്‍ അനാവശ്യമായി വെറുപ്പ് സമ്പാദിക്കാതെ എല്ലാവരുടെയും സ്‌നേഹം സമ്പാദിക്കാന്‍ ശ്രമിക്കണമെന്നാണ് ആരാധകര്‍ ഉപദേശിക്കുന്നത്. ഗില്‍ തന്റെ സ്വഭാവത്തില്‍ കൂടുതല്‍ പക്വത കാട്ടണമെന്നും ജയവും തോല്‍വിയും മാറി മാറി വരുമെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.

ആദ്യ തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഗുജറാത്തിന്റെ കൈയില്‍ നിന്നാണ് കെകെആര്‍ വിജയം തട്ടിപ്പറിച്ചത്. യാഷ് ദയാലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തി റിങ്കു സിങ്ങാണ് കെകെആറിന് അത്ഭുത ജയം സമ്മാനിച്ചത്. ഈ തോല്‍വിക്ക് കണക്കുവീട്ടാനുറച്ചാണ് ഇന്ന് ഗുജറാത്തിറങ്ങിയത്. അത് ഫലപ്രദമായി നടപ്പിലാക്കാനും തകര്‍പ്പന്‍ ജയം നേടാനും ഗുജറാത്തിന് സാധിച്ചു.

വിജയ് ശങ്കറിന്റെയും ഡേവിഡ് മില്ലറുടെയും ബാറ്റിങ് പ്രകടനമാണ് ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്. വിജയ് 24 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ഡേവിഡ് മില്ലര്‍ 18 പന്തില്‍ 32* റണ്‍സും നേടി കൈയടി നേടി. രണ്ട് വീതം സിക്‌സും ഫോറുമാണ് മില്ലര്‍ പറത്തിയത്. ഇരുവരുടേയും ബാറ്റിങ് വെടിക്കെട്ടാണ് അനായാസ ജയം ഗുജറാത്തിന് സമ്മാനിച്ചത്.

shubman gill

ഈ സീസണില്‍ കളിച്ച നാല് എവേ മത്സരത്തിലും ജയിക്കാന്‍ ഗുജറാത്തിന് സാധിച്ചു. നിലവിലെ ചാമ്പ്യന്മാരെന്ന വിശേഷണത്തോട് 100 ശതമാനം നീതികാട്ടാന്‍ ഗുജറാത്തിന് സാധിക്കുന്നു. ഡല്‍ഹിയേയും പഞ്ചാബിനേയും ലഖ്‌നൗവിനേയും കെകെആറിനേയും അവരുടെ മണ്ണില്‍ തോല്‍പ്പിക്കാന്‍ ഗുജറാത്തിന് സാധിച്ചു. എവേ മത്സരത്തില്‍ ജയിച്ചതോടെ ഇത്തവണയും ഗുജറാത്ത് കിരീട പ്രതീക്ഷ സജീവമാക്കുകയാണ്.

ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ ഗുജറാത്തിനുണ്ടാവുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ഗുജറാത്തിനാവുന്നു. 12 താരങ്ങളാണ് ഇതിനോടകം ഗുജറാത്തിനായി കളിയിലെ താരമായത്. ഇത് തന്നെ ടീമെന്ന നിലയിലെ ഗുജറാത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്.

12 തവണ റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്തപ്പോള്‍ ഒരു തവണ മാത്രമാണ് ഗുജറാത്ത് തോറ്റത്. അത് മുംബൈ ഇന്ത്യന്‍സിനോട് മാത്രമാണ്. റണ്‍സ് പിന്തുടരുമ്പോള്‍ ഏത് വലിയ ടീമിനേയും വീഴ്ത്താന്‍ ഗുജറാത്തിന് കഴിവുണ്ടെന്നും റണ്‍ ചേസില്‍ മാസ്‌റ്റേഴ്‌സ് ടീം സിഎസ്‌കെയല്ല അത് ഇപ്പോള്‍ ഗുജറാത്താണെന്ന് ഉറപ്പിച്ച് പറയാം.

Story first published: Saturday, April 29, 2023, 22:38 [IST]
Other articles published on Apr 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+