Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 5ല്‍ മൂന്നിലും ഫിഫ്റ്റി, സൂപ്പര്‍ സുദര്‍ശന്‍; റുതു, ഗില്‍, തിലക് അടുത്ത ടീം റെഡി

ഐപിഎല്ലിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ യുവതാരം സായ് സുദര്‍ശന്‍. ഈ സീസണില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും തന്റെ രണ്ടാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിരിക്കുകയാണ് ജിടി താരം. കൊക്കക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മാച്ചിലാണ് മൂന്നാം നമ്പറില്‍ ഇറങ്ങി ഫിഫ്റ്റിയോടെ സുദര്‍ശന്‍ സ്റ്റാറായത്. 38 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ജിടി ഒന്നിനു 33 റണ്‍സില്‍ നില്‍ക്കെയായിരുന്നു മൂന്നാമനായി സുദര്‍ശന്‍ ക്രീസിലെത്തിയത്. ശുഭ്മന്‍ ഗില്ലിനൊപ്പം 67 റണ്‍സിന്റെ കൂട്ടുകെട്ടുമായി താരം ടീമിനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് നായകനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസണ്‍ പരിക്കേറ്റ് പുറത്തായതോടെയാണ് സുദര്‍ശനു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. തനിക്കു ലഭിച്ച അവസരം നന്നായി മുതലെടുക്കാനും തമിഴ്‌നാട്ടുകാരനായ താരത്തിനു കഴിഞ്ഞു.

SUDARSAN BATTING

ഐപിഎല്ലില്‍ അവസാനമായി കളിച്ച അഞ്ചു ഇന്നിങ്‌സുകളില്‍ മൂന്നിലും സുദര്‍ശന് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടാനായിട്ടുണ്ടെന്നാണ് ശ്രദ്ധേയമയ കാര്യം. മൂന്നു ഫിഫ്റ്റികള്‍ ഒന്ന് താരം കഴിഞ്ഞ സീസണില്‍ ജിടിക്കൊപ്പം തന്നെ നേടിയതായിരുന്നു. പഞ്ചാബ് കിങ്‌സിനെതിരേയായിലുന്നു കഴിഞ്ഞ സീസണില്‍ സുദര്‍ശന്‍ 50 ബോളില്‍ പുറത്താവാതെ 65 റണ്‍സടിച്ചത്. മുംബൈ ഇന്ത്യന്‍സുമായുള്ള മാച്ചില്‍ 11 ബോളില്‍ 14 റണ്‍സിനു താരം ക്രീസ് വിട്ടു.

ഈ സീസണില്‍ സുദര്‍ശന്റെ ആദ്യ മല്‍സരം ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടായിരുന്നു. ഫീല്‍ഡിങിനിടെ പരിക്കേറ്റതിനാല്‍ വില്ല്യംസണിന് ബാറ്റിങിന് ഇറങ്ങാനായില്ല. തുടര്‍ന്നു ഇംപാക്ട് പ്ലെയറായി സുദര്‍ശനെ ജിടി ഇറക്കുകയായിരുന്നു. 17 ബോളില്‍ 22 റണ്‍സ് താരം നേടുകയും ചെയ്തു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ 48 ബോളില്‍ പുറത്താവാതെ 62 റണ്‍സ് സുദര്‍ശന്‍ നേടിയിരുന്നു. ഇപ്പോള്‍ കെകെആറിനെതിരേ 53 റണ്‍സോടെ താരം ഒരിക്കല്‍ക്കൂടി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ സുദര്‍ശനെ പ്രശംസ കൊണ്ടു മൂടുകയാണ്.

SUDARSAN FIFTY

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളിലെ സ്ഥിരം സാന്നിധ്യമായി സായ് സുദര്‍ശന്‍ മാറുമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. അതിശയിപ്പിക്കുന്ന യുവ ബാറ്റര്‍മാരെയാണ് ഇന്ത്യക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. റുതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, തിലക് വര്‍മ തുടങ്ങിയവര്‍ അടുത്ത ടീമിലേക്കു തയ്യാറായി നില്‍ക്കുന്നു. രോഹിത് ശര്‍മയും വിരമിക്കലിന്റെ വക്കിലുള്ള വക്കിലുള്ളവരും മാറി നില്‍ക്കൂയെന്നായിരുന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടത്.

കെയ്ന്‍ വില്ല്യംസണിന്റെ അഭാവം ഗുജറാത്ത് ടൈറ്റന്‍സിനു അനുഗ്രഹമായി മാറിയിരിക്കുകയാണ്. തനിക്കു പകരം സായ് സുദര്‍ശനിലൂടെ വളരെ മികച്ചൊരു പകരക്കാരനെ ലഭിച്ചതില്‍ അദ്ദേഹത്തിന് അഭിമാനമുണ്ടാവുമെന്നായിരുന്നു ഒരു പ്രതികരണം. ഓരോ ഗെയിം കഴിയുന്തോറും സായ് സുദര്‍ശന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. വളരെ ശാന്തപ്രകൃതവും ഒപ്പം സന്തുലിതവുമായിട്ടാണ് താരം കാണപ്പെടുന്നത്. ഭാവി വളരെ ശോഭനാമായിരിക്കുമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Sunday, April 9, 2023, 18:33 [IST]
Other articles published on Apr 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+