For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 6,6,6,6,6 ! റിങ്കു ഷോ, തോറ്റ കളി ജയിച്ച് കെകെആര്‍, സ്തബ്ധരായി ജിടി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും ആവേശകരമായ മാ്ച്ചില്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ സ്തബ്ധരാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. തോല്‍വിയുടെ വക്കില്‍ നിന്നാണ് റിങ്കു സിങിന്റെ ഹീറോയിസം കെകെആറിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. അവസാന ഓവറില്‍ മൂന്നു വിക്കറ്റ് ശേഷിക്കെ കെകെആറിന് ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരുന്നു.

യഷ് ദയാലെറിഞ്ഞ ഓവറിലെ ആദ്യ ബോളില്‍ സിംഗിള്‍ മാത്രം. എന്നാല്‍ അടുത്ത അഞ്ചു ബോളും സിക്‌സറിലേക്കു പറത്തി റിങ്കു ജിടിയുടെ കഥ കഴിച്ചു. 21 ബോളില്‍ ആറു സിക്‌സറും ഒരു ഫോറുമടക്കം താരം വാരിക്കൂട്ടിയത് 48 റണ്‍സാണ്. സ്‌കോര്‍ ജിടി നാലിന് 204, കെകെആര്‍ ഏഴിന് 207.

rinku singh

200 പ്ലസ് റണ്‍ചേസില്‍ 16ാം ഓവര്‍ വരെ കെകെആറിനായിരുന്നു മേല്‍ക്കൈ. എന്നാല്‍ ഒരു റണ്‍സിനിടെ നാലു വിക്കറ്റുകള്‍ പിഴുത് ജിടി ഗംഭീര തിരിച്ചുവരവ് നടത്തി. താല്‍ക്കാലിക ക്യാപ്റ്റനായെത്തിയ റാഷിദ് ഖാന്റെ കിടിലന്‍ ഹാട്രിക്കാണ് കെകെആറിനെ ഞെ്ട്ടിച്ചത്. ഈ സീസണിലെ ആദ്യ ഹാട്രിക്ക് കൂടിയാണ് അദ്ദേഹം തന്റെ പേരിലാക്കിയത്.

205 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു സ്വന്തം മൈതാനത്തു കെകെആറിന് ജിടി നല്‍കിയത്. വെങ്കടേഷ് അയ്യരുടെയും (83) നായകന്‍ നിതീഷ് റാണയുടെയും (45) ഇന്നിങ്‌സുകള്‍ കെകെആറിന്റെ ജയത്തില്‍ നിര്‍ണായകമായി. 16ാം ഓവറിലെ നാലാമത്തെ ബോളെറിയുമ്പോള്‍ കെകെആര്‍ മൂന്നിന് 154 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അഞ്ചാമത്തെ ബോളില്‍ വെങ്കിയെ അല്‍സാറി ജോസഫ് പുറത്താക്കിയത് കളിയിലെ ടേണിങ് പോയിന്റായി.

തൊട്ടടുത്ത ബോളില്‍ സിംഗിള്‍. റാഷിദായിരുന്നു 17ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. ആന്ദ്രെ റസ്സല്‍ (1), സുനില്‍ നരെയ്ന്‍ (0), ശര്‍ദ്ദുല്‍ ടാക്കൂര്‍ (0) തുടങ്ങിയ വമ്പനടിക്കാരെ പുറത്താക്കി റാഷിദ് തന്റെ ഹാട്രിക്ക് പൂര്‍ത്താക്കയതോടെ കെകെആര്‍ ഞെട്ടി. ഏഴിന് 156ലേക്കു അവര്‍ കൂപ്പുകുത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു റിങ്കു കെകെആറിനെ അവിസ്മരണീയ ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്.

venkatesh iyer

40 ബോളില്‍ എട്ടു ഫോറും അഞ്ചു സിക്‌സറുമടക്കമണ് വെങ്കടേഷ് ടീമിന്റെ ടോപ്‌സ്‌കോററായത്. റാണ 29 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടിച്ചു. കെകെആര്‍ രണ്ടിന് 28ല്‍ നില്‍ക്കെയാണ് വെങ്കടേഷ്- റാണ സഖ്യം ഒന്നിച്ചത്. 100 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് പതിഞ്ഞ താളത്തില്‍ തുടങ്ങിയ ശേഷം പിന്നീട് മാലപ്പടക്കം കണക്കെ അവസാന ഓവറുകളില്‍ കത്തിക്കയറുകയായിരുന്നു. നാലു വിക്കറ്റിനാണ് 204 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ജിടി പടുത്തുയര്‍ത്തിയത്. സീസണിലെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി നേടിയ സായ് സുദര്‍ശനും (53) വെടിക്കെട്ട് ബാറ്റിങ് കാഴ്‌വച്ച വിജയ് ശങ്കറും (63*) ചേര്‍ന്നാണ് ടീമിനെ 200 കടത്തിയത്. ഏറെക്കാലമായി ബാറ്റിങില്‍ ക്ലിക്കായിട്ടില്ലാത്ത വിജയ് ഇതിന്റെ ക്ഷീണം മുഴുവന്‍ കെകെആറിനെതിരേ തീര്‍ക്കുകയായിരുന്നു.

vijay shankar

21 ബോളുകള്‍ മാത്രമേ ഫിഫ്റ്റിയിലെത്താന്‍ താരത്തിനു ആവശ്യമായി വന്നുള്ളൂ. വെറും 24 ബോളുകളിലാണ് വിജയ് 63 റണ്‍സ് വാരിക്കൂട്ടിയത്. അഞ്ചു സിക്‌സറും നാലു ഫോറുകളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സുദര്‍ശനാവട്ടെ 38 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു. ശുഭ്മന്‍ ഗില്‍ (39), വൃധിമാന്‍ സാഹ (17), അഭിനവ് മനോഹര്‍ (14), ഡേവിഡ് മില്ലര്‍ (2*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ജിടിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഗില്‍-സാഹ ജോടിക്കു 26 ബോളില്‍ 33 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഗില്ലിനു കൂട്ടായി സുദര്‍ശന്‍ എത്തിയതോടെ ജിടി ടോപ് ഗിയറിലേക്കു കയറി. രണ്ടാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ജിടി 100ലെത്തി. മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെയാണ് ഗില്‍ മടങ്ങിയത്. 21 ബോളില്‍ താരം അഞ്ചു ഫോറുകളടിച്ചു.

അഭിനവ്, സുദര്‍ശന്‍ എന്നിവരും വൈകാതെ മടങ്ങി. സുദര്‍ശന്‍ 18ാം ഓവറിലെ മൂന്നാം ബോളില്‍ ക്രീസ് വിടുമ്പോള്‍ 153 റണ്‍സായിരുന്നു ജിടിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ടീം 200 കടക്കുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വിജയ് വെടിക്കെട്ട് ജിടിയെ അപ്രതീക്ഷിത ടോട്ടലിലേക്കു ഉയര്‍ത്തുകയായിരുന്നു. കെകെആറിനായി സുനില്‍ നരെയ്ന്‍ മൂന്നു വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം ജിടി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അസുഖം കാരണം ഈ മല്‍സരത്തില്‍ കളിച്ചില്ല. തുടര്‍ന്നാണ് റാഷിദിനു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് ജിടിയുടെ പ്ലെയിങ് ഇലവനിലേക്കു വന്നത്. മറുഭാഗത്തു കെകെആര്‍ ടീമിലും ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ടിം സൗത്തിക്കും പകരം ലോക്കി ഫെര്‍ഗൂസനും മന്‍ദീപ് സിങിന പകരം എന്‍ ജഗദീശനും ടീമിലിടം പിടിച്ചു.

പ്ലെയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, അഭിനവ് മനോഹര്‍, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), അല്‍സാറി ജോസഫ്, മുഹമ്മദ് ഷമി, യഷ് ദയാല്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), എന്‍ ജഗദീശന്‍, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശല്‍ദ്ദുല്‍ ടാക്കൂര്‍, സുയാഷ് ശര്‍മ, ലോക്കി ഫെര്‍ഗൂസന്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Sunday, April 9, 2023, 12:58 [IST]
Other articles published on Apr 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+