Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റിങ്കുവാണ് ബോസ്, ധോണിയും ഹിറ്റ്മാനും പിന്നില്‍! കുറിച്ചത് വന്‍ റെക്കോര്‍ഡ്

റിങ്കു സിങ്, ഈ പേര് കേട്ടാല്‍ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ കൈയടിക്കും. കാരണം ലോകത്ത് ഒരുപക്ഷെ മറ്റൊരു താരത്തിനു സാധിക്കുമോയെന്നു സംശയമുള്ള കാര്യമാണ് റിങ്കു യാഥാര്‍ഥ്യമാക്കി ഞെട്ടിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഈ കുറിയ മനുഷ്യന്‍ ഒരൊറ്റ ഇന്നിങ്‌സിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നിരിക്കുകയാണ്.

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയ പ്രകടനങ്ങളിലൊന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരേ റിങ്കു കാഴ്ചവച്ചത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ കെകെആര്‍ തോല്‍വിയുറപ്പിച്ചിക്കെയായിരുന്നു താരം ബാറ്റ് കൊണ്ട് അദ്ഭുതം കാണിച്ചത്.

RINKU SINGH

208 റണ്‍സിന്റെ വലിയ റണ്‍ചേസില്‍ 19ാം ഓവറിലെ നാലാമത്തെ ബോള്‍ ജോഷ്വ ലിറ്റില്‍ എറിയുമ്പോള്‍ കെകെആര്‍ ഏഴിന് 166 റണ്‍സെന്ന നിലയിലായിരുന്നു. ബാക്കിയുള്ളത് വെറും എട്ടു ബോള്‍. ജയിക്കാന്‍ ആവശ്യം 39 റണ്‍സ്. കെകെആര്‍ ജയിക്കാന്‍ പോവുന്നില്ലെന്നു ആരാധകരും താരങ്ങളുമെല്ലാം ഉറപ്പിച്ച നിമിഷം. പക്ഷെ റിങ്കു സിങെന്ന ഒരു തീപ്പൊരി കൂടി അപ്പോള്‍ ക്രീസിലുണ്ടായിരുന്നു. ചാംപ്യന്‍മാരെ ചാമ്പലാക്കാന്‍ അതു ധാരാളമായിരുന്നു. പിന്നീട് അങ്ങോട്ട് കണ്ടത് തൃശൂര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ടായിരുന്നു.

ജോഷ്വ ലിറ്റിലിന്റെ അഞ്ചാമത്തെ ബോള്‍ ബൗളറുടെ തലയ്ക്കു മുകളിലൂടെ സിക്‌സറിലേക്കു പായിച്ചാണ് റിങ്കു സിങ് വെടിക്കെട്ടിനു തിരികൊളുത്തിയത്. അടുത്ത ബോള്‍ സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറിയിലേക്ക്. അപ്പോഴും കെകെആര്‍ ക്യാംപില്‍ വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യം 29 റണ്‍സ്.

ആറു ബോളില്‍ അഞ്ചെണ്ണമെങ്കിലും സിക്‌സറായാല്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളൂ. ആദ്യ ബോളില്‍ സിംഗിളെടുത്ത് ഉമേഷ് യാദവ് സ്‌ട്രൈക്ക് റിങ്കുവിന് കൈമാറി. പിന്നീട് അങ്ങോട്ട് താരത്തിന്റെ വിളയാട്ടമാണ് കണ്ടത്. തുടരെ അഞ്ച സിക്‌സറുകള്‍ വരി വരിയായി പറന്നു. 30 റണ്‍സാണ് അഞ്ചു ബോളില്‍ റിങ്കു വാരിക്കൂട്ടിയത്. പിറന്നത് ഐപിഎലെ പുതു ചരിത്രം കൂടിയായിരുന്നു.

RINKU SINGH BATTING

ഐപിഎല്‍ ചരിത്രത്തിലെ വിജയകരമായ റണ്‍ചേസില്‍ 20ാം ഓവറില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡാണ് റിങ്കു സിങ് തന്റെ പേരിലാക്കിയിരിക്കുന്നത്. എക്കാലത്തയും മികച്ച ഫിനിഷറെന്നു വാഴ്ത്തപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് റിങ്കു പഴങ്കഥയാക്കിയിരിക്കുന്നത്. 20ാം ഓവറില്‍ 22 റണ്‍സ്് വീതം നേടി നേരത്തേ ഇരുവരും റെക്കോര്‍ഡ് പങ്കിടുകയായിരുന്നു.

2009ലെ ഐപിഎല്ലിലായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍രത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിക്കവെ രോഹിത് ശര്‍മ 22 റണ്‍സുമായി റെക്കോര്‍ഡിട്ടത്. 2015 വരെ ഈ റെക്കോര്‍ഡ് മറ്റാര്‍ക്കും എത്തിപ്പിടിക്കാനായില്ല. എന്നാല്‍ 2016ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കവെ എംഎസ് ധോണി ഈ റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു. പഞ്ചാബ് കിങ്‌സുമായുള്ള മാച്ചില്‍ അദ്ദേഹം 22 റണ്‍സ് വാരിക്കൂട്ടി രോഹിത്തിനൊപ്പം റെക്കോര്‍ഡില്‍ പങ്കാളിയായി. ഇപ്പോഴിതാ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം 30 റണ്‍സ് വാരിക്കൂട്ടി റിങ്കു സിങ് പുതിയ റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ്.

അതേസമയം, റിങ്കു സിങിന്റെ ഐപിഎല്‍ കരിയറെടുക്കുകയാണെങ്കില്‍ 2018ലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഓരോ സീസണ്‍ കഴിയുന്തോറും റിങ്കു പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ് പിന്നീട് കണ്ടത്. ഇതുവരെ 20 മല്‍സരങ്ങളിലാണ് താരം കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും 139.04 സ്‌ട്രൈക്ക് റേറ്റോടെ 349 റണ്‍സെടുക്കുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മാച്ചില്‍ പുറത്താവാതെ നേടിയ 48 റണ്‍സാണ റിങ്കുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

Story first published: Monday, April 10, 2023, 17:35 [IST]
Other articles published on Apr 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+