For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 21 ബോള്‍ ഫിഫ്റ്റി, ഇത് വിജയ് ശങ്കറല്ലേ? വിമര്‍ശകര്‍ക്ക് വെടിക്കെട്ടുകൊണ്ട് മറുപടി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ അജിന്‍ക്യ രഹാനെക്ക് പിന്നാലെ മിന്നല്‍ ബാറ്റിങ്ങുമായി ഞെട്ടിച്ചിരിക്കുകയാണ് വിജയ് ശങ്കര്‍. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ നിരവധി വിമര്‍ശനം നേരിട്ടിട്ടുള്ള വിജയ് ശങ്കര്‍ ഇപ്പോള്‍ എല്ലാവരുടെയും കണ്ണുതള്ളിക്കുന്ന വെടിക്കെട്ടാണ് കാഴ്ചവെച്ചത്. 24 പന്തുകള്‍ നേരിട്ട് നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സാണ് വിജയ് ശങ്കര്‍ നേടിയത്.

21 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ വിജയ് ശങ്കര്‍ 262.50 സ്‌ട്രൈക്കറേറ്റിലാണ് കസറിയത്. തുടക്കം മുതല്‍ കടന്നാക്രമിച്ച വിജയ് ശങ്കര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ബാറ്റുകൊണ്ട് നികത്തി. നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി വിജയ് ശങ്കര്‍ എത്തിയപ്പോള്‍ വിമര്‍ശിച്ചവരേറെയാണെങ്കിലും പ്രകടനം കൊണ്ട് എല്ലാവരുടെയും വായടപ്പിക്കാന്‍ വിജയ്ക്കായിരിക്കുകയാണ്.

vijay shankar

54 ഐപിഎല്ലില്‍ നിന്ന് 850 റണ്‍സാണ് വിജയ് ഇതുവരെ ഐപിഎല്ലില്‍ നേടിയത്. നാല് അര്‍ധ സെഞ്ച്വറി മാത്രം നേടിയ താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 127.44 ആയിരുന്നു. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചിട്ടുള്ള താരത്തെ മോശം പ്രകടനത്തിന്റെ പേരില്‍ ടീം തഴഞ്ഞിരുന്നു. പിന്നീട് ഗുജറാത്തിലേക്കെത്തിയ വിജയ് നിര്‍ണ്ണായക സമയങ്ങളില്‍ ടീമിനായി അവസരത്തിനൊത്ത് ഉയരുന്നതാണ് കണ്ടത്.

ഈ സീസണിലെ വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റിയെന്ന റെക്കോഡും വിജയ് ശങ്കര്‍ സ്വന്തം പേരില്‍ കുറിച്ചു. 19 പന്തില്‍ ഈ നേട്ടത്തിലെത്തിയ അജിന്‍ക്യ രഹാനെ ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 20 പന്തില്‍ ഫിഫ്റ്റി നേടി ശര്‍ദുല്‍ ഠാക്കൂറും ജോസ് ബട്‌ലറും ഈ റെക്കോഡില്‍ രണ്ടാം സ്ഥാനം പങ്കിടുകയാണ്. സ്വന്തം തട്ടകത്തില്‍ ഡേവിഡ് മില്ലറെ കാഴ്ചക്കാരനാക്കിയാണ് വിജയ് തകര്‍ത്തടുക്കിയത്.

vijay shankar

അവസാന ഓവറുകളില്‍ കത്തിക്കയറിയ വിജയ് ലോക്കി ഫെര്‍ഗൂസന്റെ ഓവറില്‍ 19 റണ്‍സാണ് നേടിയത്. 25 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ശര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറിലും കത്തിക്കയറിയ ശങ്കര്‍ ഹാട്രിക് സിക്‌സുകളാണ് പറത്തിയത്. ഈ ഓവറില്‍ 20 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. അവസാന രണ്ട് ഓവറുകളില്‍ നിന്ന് മാത്രം 45 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്.

ഇതില്‍ 11 പന്തില്‍ നിന്ന് 41 റണ്‍സും വിജയ് ശങ്കറാണ് നേടിയത്. ഡെത്ത് ഓവറില്‍ ആരും പ്രതീക്ഷിക്കാത്ത ബാറ്റിങ് വെടിക്കെട്ടാണ് വിജയ് ശങ്കര്‍ ഒരുക്കിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമെന്ന് വിശേഷിപ്പിക്കാവുന്ന ബാറ്റിങ് വിരുന്നാണ് അദ്ദേഹം അഹമ്മദാബാദില്‍ കാഴ്ചവെച്ചത്. ഇതോടെ 204 റണ്‍സെന്ന വമ്പന്‍ സ്‌കോറും ഗുജറാത്ത് ടീം ടോട്ടലിനോട് ചേര്‍ത്തു. സായ് സുദര്‍ശന്‍ തന്റെ തകര്‍പ്പന്‍ ഫോം തുടര്‍ന്നതും ഗുജറാത്തിന് കരുത്തായി.

vijay shankar

38 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്. 139.47 സ്‌ട്രൈക്കറേറ്റിലായിരുന്നു സുദര്‍ശന്റെ ബാറ്റിങ് പ്രകടനം. അവസാന അഞ്ച് ടി20 ഇന്നിങ്‌സില്‍ നിന്ന് താരം നേടുന്ന മൂന്നാമത്തെ ഫിഫ്റ്റിയാണിത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇന്ത്യക്ക് ഭാവിയിലേക്കും സായ് വലിയ പ്രതീക്ഷ നല്‍കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ 70ന് മുകളില്‍ ശരാശരിയില്‍ കളിച്ച സായ് തന്റെ ആദ്യ ഐപിഎല്‍ സീസണ്‍ തന്നെ അവിസ്മരണീയമാക്കുകയാണ്.

ശുബ്മാന്‍ ഗില്ലും ഗുജറാത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 31 പന്തില്‍ 39 ഫോറാണ് ഗില്‍ നേടിയത്. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ഗില്ലിന്റെ പ്രകടനം. വൃദ്ധിമാന്‍ സാഹ (17), അഭിനവ് മനോഹര്‍ (14), ഡേവിഡ് മില്ലര്‍ (2*) എന്നിവരാണ് ഗുജറാത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഇന്നത്തെ പ്രകടനത്തോടെ അടുത്ത മത്സരത്തിലും വിജയ് ശങ്കര്‍ പ്ലേയിങ് 11ല്‍ സ്ഥാനം നേടുമെന്ന് പറയാം.

Story first published: Sunday, April 9, 2023, 17:49 [IST]
Other articles published on Apr 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+