Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇതൊക്കെ ഐപിഎല്ലില്‍ മാത്രം, ഷമി ഇന്ത്യക്കായി ഈ കളിയൊന്നും കളിക്കില്ല!

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി വിക്കറ്റ് കൊയ്ത്ത് നടത്തി മുന്നേറുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയുള്ള മല്‍സരത്തില്‍ പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്.

ഇതോടെ വിക്കറ്റ് വേട്ടയില്‍ ഒന്നാംസ്ഥാനത്തേക്കു കയറിയ ഷമി പര്‍പ്പിള്‍ ക്യാപ്പിന്റെയു അവകാശിയായി മാറി. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിഴുതത് 17 വിക്കറ്റുകളാണ്. 7.05 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റിലാണിത്. ഡിസിക്കെതിരേ പവര്‍പ്ലേയില്‍ അവിശ്വസനീയ ബൗളിങായിരുന്നു ഷമി കാഴ്ചവച്ചത്.

MOHAMMAD SHAMI

ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റെടുത്തു കൊണ്ടു തുടങ്ങിയ അദ്ദേഹം അടുത്ത അഞ്ചു ബോളില്‍ വിട്ടുകൊടുത്തത് അഞ്ചു റണ്‍സായിരുന്നു. മൂന്നു ബോളുകളില്‍ റണ്ണൊന്നും വിട്ടുകൊടുത്തില്ല. തന്റെ രണ്ടാമത്തെ ഓവറിലാവട്ടെ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷമി രണ്ടാമത്തെ വിക്കറ്റും നേടി.

മൂന്നാമത്തെ ഓവറില്‍ ഒരു റണ്‍സിന് രണ്ടു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. നാലാം ഓവറില്‍ മാത്രമേ ഷമിക്കു വിക്കറ്റ് ലഭിക്കാതിരുന്നുള്ളൂ. എങ്കിലും നാലു റണ്‍സ് മാത്രമണ് ഷമി വിട്ടുകൊടുത്തത്. തന്റെ നാലോര്‍ ക്വാട്ട 4-0-11-4 എന്നിങ്ങനെ ഗംഭീരമായിട്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്.

പക്ഷെ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുമ്പോള്‍ മുഹമ്മദ് ഷമി ഇത്തരം പ്രകടനങ്ങളൊന്നും നടത്താറില്ലെന്നും തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ആരാധകര്‍ പറയുന്നു. അതുകൊണ്ടു തന്നെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്ഷിപ്പ് ഫൈനലും ഐസിസിയുടെ ഏകദിന ലോകകപ്പും വരാനിരിക്കെ ഷമിയുടെ ഫോമില്‍ ഇന്ത്യ ആഹ്ലാദിക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു.

MOHAMMAD SHAMI

ഇത്രും മികച്ച ഫോമിലുള്ള മുഹമ്മദ് ഷമിക്കു എന്തുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ വിക്കറ്റെടുക്കാന്‍ കഴിയാതെ പോയത്? മുഹമ്മദ് ഷമിയുടെ ഐപിഎല്ലിലെ പ്രകടനമൊന്നും വലിയ കാര്യമാക്കേണ്ട. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ നോക്കൗട്ട് മല്‍സരങ്ങളില്‍ അദ്ദേഹം വലിയ ഫ്‌ളോപ്പായി മാറും.

ഇന്ത്യന്‍ ടീമിനു വേണ്ടി മുഹമ്മദ് ഷമി പെര്‍ഫോം ചെയ്യില്ല. ഈ വാക്കുകള്‍ മാര്‍ക്ക് ചെയ്തു വച്ചോളൂ. ഞാന്‍ അദ്ദേഹത്തിന്റെ ഹേറ്ററൊന്നുമല്ല, പക്ഷെ ഇതാണ് സത്യമെന്നും ആരാധകര്‍ പറയുന്നു. ഐസിസി ലോകകപ്പുകളിലും ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പുമെല്ലാം അവതരിപ്പിക്കണം. എങ്കില്‍ മുഹമ്മദ് ഷമി ഇങ്ങനെ പെര്‍ഫോം ചെയ്യുമായിരിക്കും. വലിയ വേദികളിലൊന്നും മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിനു വേണ്ടി പെര്‍ഫോം ചെയ്തിട്ടില്ല.

2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനുമായുള്ള ആദ്യ മല്‍സരം, 2022ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനല്‍ ഇവയിലൊന്നും അദ്ദേഹം വിക്കറ്റെടുത്തിട്ടില്ല. 2013ലാണ് മുഹമ്മദ് ഷമി ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. അതിനു ശേഷം ഐസിസിയുടെ ഒരു ട്രോഫി പോലും ഇന്ത്യ നേടിയിട്ടില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

ഗുജറാത്തിന് 131 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് ടൈറ്റന്‍സിനു 131 റണ്‍സിന്റെ വിജയലക്ഷ്യാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡിസി എട്ടു വിക്കറ്റിനു 130 റണ്‍സാണ് നേടിയത്. ടോപ്പ ഫൈവ വന്‍ ദുരന്തമായെങ്കിലും ലോവര്‍ ഓര്‍ഡര്‍ ഡിസിയെ രക്ഷിക്കുകയായിരുന്നു. അമാന്‍ ഖാന്റെ (51) ഇന്നിങ്‌സാണ് ഡിസിക്കു തുണയായത്. 44 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു വീതം ഫോറും സിക്‌സറുമടിച്ചു. അക്ഷര്‍ പട്ടേലും (27) റിപാല്‍ പട്ടേലുമാണ് (23) മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Story first published: Tuesday, May 2, 2023, 21:01 [IST]
Other articles published on May 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+