Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇഷാന്ത് ഇത്ര ഭയങ്കനോ? മറ്റൊരു ബൗളര്‍ക്കുമില്ലാത്ത റെക്കോര്‍ഡ്!

ഐപിഎല്ലില്‍ ഈ സീസണില്‍ എല്ലാവരും എഴുതിത്തള്ളിയ അജിങ്ക്യ രഹാനെയും പിയൂഷ് ചൗളയുമെല്ലാം മിന്നുന്ന പ്രകടനത്തിലൂടെ ഞെട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അക്കൂട്ടത്തിലേക്കു ഒരാള്‍ കൂടി ചേര്‍ന്നിരിക്കുകയാണ്- ഇഷാന്ത് ശര്‍മ. ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ അദ്ദേഹം ഈ സീസണിലെ ഐപിഎല്ലിന്റെ ഭാഗമാണെന്നു പോലും ആര്‍ക്കും അറിയില്ലായിരുന്നു.

കാരണം കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. ഐപിഎല്ലിലും കഴിഞ്ഞ സീസണുകളലൊന്നും അധികം കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇഷാന്ത് കളി നിര്‍ത്തിയിരിക്കാമെന്നു പോലും ആരാധകര്‍ സംശയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം തന്റെ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് 34കാരനായ പേസര്‍.

ISHANT SHARMA

സീസണിലെ ആദ്യത്തെ അഞ്ചു മല്‍സരങ്ങളിലും ഇഷാന്തിനു ഡിസിയുടെ പ്ലെയിങ് ഇലവനില്‍ ഇടമില്ലായിരുന്നു. ഒടുവില്‍ ഡേവിഡ് വാര്‍ണറുടെ ടീം തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്നതോടെ അവര്‍ ടീം കോമ്പിനേഷനും മാറ്റിക്കൊണ്ടിരുന്നു. ഇതോടെയാണ് സീസണില്‍ ഒരു അവസരം പോലും ലഭിക്കാനിടയില്ലെന്നു കരുതിയ ഇഷാന്തിനു നറുക്കുവീഴാന്‍ കാരണം.

തനിക്കു കിട്ടിയ അവസരം അദ്ദേഹം ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു. ബൗളറെന്ന നിലയില്‍ ഇനിയുമൊരു അങ്കത്തിനു തനിക്കു ബാല്യമുണ്ടെന്നും ഇഷാന്ത് കാണിച്ചു തന്നിരിക്കുകയാണ്. ഇതിനകം നാലു മല്‍സരങ്ങളാണ് ഈ സീസണില്‍ ഡിസിക്കു വേണ്ടി ഇഷാന്ത് കളിച്ചിട്ടുള്ളത്. ഇവയില്‍ അദ്ദേഹമെറിഞ്ഞത് 84 ബോളുകളാണ്, വഴങ്ങിയതാവട്ടെ 91 റണ്‍സ് മാത്രം. ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്റില്‍ ഒരു ബൗളറെ സംബന്ധിച്ച് സ്വപ്‌നതുല്യമാണ് ഈ പ്രകടനം.

6.05 എന്ന അതിശയിപ്പിക്കുന്ന ഇക്കോണമി റേറ്റും കാത്തൂസൂക്ഷിക്കാന്‍ ഇഷാന്തിനു സാധിച്ചുവെന്നതാണ് മറ്റൊരു ഞെട്ടിക്കു കാര്യം. ഇതുകൊണ്ടും തീര്‍ന്നിട്ടില്ല. ഈ സീസണില്‍ മറ്റൊരു ബൗളര്‍ക്കുമില്ലാത്ത റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് അദ്ദേഹം. ഇത്തവണ 10ല്‍ കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ഒരു സിക്‌സര്‍ പോലും വഴങ്ങിയിട്ടില്ലാത്ത ഒരേയൊരു ബൗളര്‍ ഇഷാന്താണ്.

നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഡിസി അഞ്ചു റണ്‍സിന്റെ നാടകീയ വിജയം കൊയ്തപ്പോള്‍ ഹീറോയായത് ഇഷാന്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശേഷം 130 റണ്‍സന്ന ചെറിയ ടോട്ടല്‍ നേടിയിട്ടും ഉജ്ജ്വല ബൗളിങിലൂടെ ഡിസി അതു പ്രതിരോധിക്കുകയായിരുന്നു. ഡിസി പേസര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത് ഇഷാന്തായിരുന്നു. നാലോറില്‍ 5.80 ഇക്കോണമി റേറ്റില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകള്‍ പിഴുതിരുന്നു.

ISHANT SHARMA

കളിയിലെ ഏറ്റവും നിര്‍ണായകമായ 20ാം ഓവറില്‍ മാജിക്കല്‍ ബൗളിങായിരുന്നു ഇഷാന്ത് പുറത്തെടുത്തത്. സ്റ്റാര്‍ പേസര്‍ ആന്‍ഡ്രിച്ച് നോര്‍ക്കിയ 19ാം ഓവറില്‍ ഹാട്രിക്ക് സിക്‌സറുകളടക്കം 21 റണ്‍സ് വാരിക്കൂട്ടിയ ശേഷമാണ് 20ാം ഓവറിലെ ഇഷാന്തിനെ വാര്‍ണര്‍ ഏല്‍പ്പിക്കുന്നത്. അപ്പോള്‍ ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു വേണ്ടത്. അപകടകാരികളായ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും രാഹുല്‍ തെവാത്തിയയും ക്രീസില്‍.

പക്ഷെ ഇഷാന്ത് പതറിയില്ല. തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത അദ്ദേഹം രണ്ടു പേരെയും വരച്ച വരയില്‍ നിര്‍ത്തി. ഒരു ഫോറോ, സിക്‌സറോ പോലും ജിടിക്കു ഈ ഓവറില്‍ നേടാനായില്ല. ഒരു ഡോട്ട് ബോളും ഇഷാന്ത് എറിഞ്ഞു. ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം നാലാമത്തെ ബോളില്‍ തെവാത്തിയയെ പുറത്താക്കുകയും ചെയ്തു. ഡിസി വിജയമുറപ്പിച്ചതും ഇതോടെയായിരുന്നു. ഇന്ത്യന്‍ ടീമില്‍ തനിക്കു ഇനിയുമൊരു ഭാവിയുണ്ടെന്നു ഈ പ്രകടനത്തോടെ ഇഷാന്ത് ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

Story first published: Wednesday, May 3, 2023, 13:19 [IST]
Other articles published on May 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+