Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹാര്‍ദിക് ഡിസിയുടെ 'പ്ലെയര്‍ ഓഫ് ദി മാച്ച്'! രാഹുല്‍ ഇത് ചെയ്താല്‍ വെറുതെ വിടുമോ?

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തില്‍ അപരാജിത ഫിഫ്റ്റിയുമായി ക്രീസില്‍ നിന്നിട്ടും ഗുജറാത്ത് ടൈറ്റന്‍സിനെ ജയിപ്പിക്കാന്‍ സാധിക്കാതെ പോയതില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു രൂക്ഷ വിമര്‍ശനം. ഹോംഗ്രൗണ്ടില്‍ നടന്ന മാച്ചില്‍ 131 റണ്‍സെന്ന ചെറിയ ടോട്ടല്‍ പോലും ചേസ് ചെയ്യാനാവാതയാണ് ജിടി കാലിടറി വീണത്.

അഞ്ചു റണ്‍സിന്റെ ത്രില്ലിങ് വിജയമാണ് കളിയില്‍ ഡിസി സ്വന്തമാക്കിയത്. രണ്ടാം ഓവറില്‍ തന്നെ ക്രീസിലെത്തി അവസാന ഓവര്‍ ക്രീസിലുണ്ടായിട്ടും മല്‍സരം ഫിനിഷ് ചെയ്യുന്നതില്‍ ഹാര്‍ദിക് പരാജയപ്പെടുകയായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 59 റണ്‍സാണ് നേടിയത്. 53 ബോളുകള്‍ നേരിട്ട ഹാര്‍ദിക് ഏഴു ഫോറുകളടിച്ചു.

HARDIK PANDYA

പക്ഷെ അവസാന ഓവറുകളില്‍ ടീമിനു ഫോറുകളും സിക്‌സറുകളും ആവശ്യമായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഷോട്ടുകളെല്ലാം പിഴയ്ക്കുകയായിരുന്നു. സ്വന്തം ടീമിനെ വിജയിപ്പിക്കാന്‍ കഴിയാതെ ഇത്തരമൊരു ഫിഫ്റ്റി നേടിയതുകൊണ്ട് എന്താണ് കാര്യമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം. മാത്രമല്ല ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്ത് കെഎല്‍ രാഹുലോ, വിരാട് കോലിയോ ആയിരുന്നെങ്കില്‍ എത്ര മാത്രം വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുമായിരുന്നെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കെ 'പക്വതയുള്ള' ഇന്നിങ്്‌സ് കളിച്ച് കെഎല്‍ രാഹുല്‍ 61 ബോളില്‍ 68 റണ്‍സെടുത്തത്്. 135 റണ്‍സ് ചേസ് ചെയ്ത മല്‍സരത്തില്‍ സ്വന്തം ടീം തോല്‍ക്കുമെന്ന് അദ്ദേഹം ഉറപ്പ് വരുത്തുകയും ചെയ്തു. ഇന്നു രാഹുലിന്റെ ഉറ്റ സുഹൃത്തായ ഹര്‍ദിക് പാണ്ഡ്യയും അതേ മാസ്റ്റര്‍ ക്ലാസ് കളിച്ചിരിക്കുകയാണ്, ഫലവും അതു തന്നെ.

ഓവര്‍ റേറ്റഡ് ക്രിക്കറ്ററായ ഹാര്‍ദിക് പാണ്ഡ്യ താന്‍ എംഎസ് ധോണിയാണെന്നാണ് സ്വയം കരുതുന്നത്. 131 റണ്‍ചേസില്‍ ഫിഫ്റ്റിയോടെ ഹാര്‍ദിക് പാണ്ഡ്യ നോട്ടൗട്ടായി നിന്നിട്ടും ടീം തോറ്റു. ഈ സ്ഥാനത്തു കെഎല്‍ രാഹുലായിരുന്നെങ്കില്‍ വെറുതെ വിടുമോയെന്നും ആരാധകര്‍ ചോദിക്കുന്നു.

ഡേവിഡ് മില്ലറും മറ്റു ബാറ്റര്‍മാരുമില്ലാതെ ഒരു മല്‍രം പോലും ഫിനിഷ് ചെയ്യാന്‍ തനിക്കു കഴിയില്ലെന്നു ഹാര്‍ദിക് പാണ്ഡ്യ കാണിച്ചുതന്നു. പക്ഷെ ആഴുകള്‍ മഹാനായ ക്യാപ്റ്റനെന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ക്യാപ്റ്റന്‍സി മുഴുവന്‍ ബൗണ്ടറി ലൈനിന് അടുത്ത് വച്ച് ആശിഷ് നെഹ്‌റയാണ് ചെയ്യുന്നത്.

റണ്‍സ് മറ്റുള്ളവരും നേടുന്നു. അവിടെ ഹാര്‍ദിക് രക്ഷപ്പെടുകയും ചെയ്യുന്നു. യാതൊരു ആക്രമണോത്സുകതയുമില്ലാതെ, എന്തിനോ വേണ്ടി കളിച്ച ഇന്നിങ്‌സായിരുന്നു ഇത്. ഈ ഇന്നിങ്‌സ് അംഗീകരിക്കാന്‍ കഴിയില്ല. എംഎസ് ധോണിയാവാന്‍ നോക്കിയ ഹാദിക് പാണ്ഡ്യക്കു ദിനേശ് കാര്‍ത്തിക് പോലുമാവാന്‍ സാധിച്ചില്ല.

HARDIK- ABHINAV

ഹാര്‍ദിക് പാണ്ഡ്യ മല്‍സരം ത്രില്ലറാക്കാനും ഫിനിഷ് ചെയ്യാനുമായിരിക്കും ആഗ്രഹിച്ചത്. അങ്ങനെ ആളുകള്‍ തന്റെ ഇന്നിങ്‌സിനെ പ്രശംസിക്കുമെന്നും അദ്ദേഹം കരുതി. പക്ഷെ ഹാര്‍ദിക് ശരിക്കും ട്രാപ്പിലാവുകയാണ് ചെയ്തത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. മൂന്നാം നമ്പറില്‍ ഇറങ്ങി കെഎല്‍ രാഹുലോ, വിരാട് കോലിയോ 53 ബോളില്‍ 59 റണ്‍സെടുക്കുകയും ടീം തോല്‍ക്കുകയും ചെയ്യുന്നത് വെറുതെയൊന്നു സങ്കല്‍പ്പിച്ച് നോക്കൂയെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഈ ഇന്നിങ്‌സിന്റെ പേരില്‍ പലരും ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസിക്കും. പക്ഷെ യാതൊരു ലക്ഷ്യബോധവുമില്ലാതെയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ ബാറ്റ് വീശിയത്. ഭൂരിഭാഗം ഷോട്ടുകളും മിസ്സാക്കുകയും ചെയ്തു. സത്യസന്ധമായി പറഞ്ഞാല്‍ വളരെ ദയനീയ ഇന്നിങ്‌സായിരുന്നു ഇതെന്നും ആരാധകര്‍ വിമര്‍ശിച്ചു.

അതേസമയം, 131 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ജിടിക്കു ആറു വിക്കറ്റിനു 125 റണ്‍സാണ് നേടാനായത്. അവസാന ഓവറില്‍ ജയിക്കാന്‍ 12 ററണ്‍സ് വേണ്ടിയിരുന്നു. പക്ഷെ ഇഷാന്ത് ശര്‍മയുടെ ഓവറില്‍ ആറു റണ്‍സ് മാത്രമേ നേടാനായുള്ളൂ.

Story first published: Wednesday, May 3, 2023, 6:40 [IST]
Other articles published on May 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+