For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ജിടിക്ക് ഡിസിയുടെ ഷോക്ക്! ഹീറോയായി ഇഷാന്ത്; പ്ലേഓഫ് പ്രതീക്ഷ കാത്തു

അഹമ്മദാബാദ്: ഐപിഎല്ലിലെ ഒന്നാം സ്ഥാനക്കാരും അവസാന സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനു ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഷോക്ക്. ചെറിയ സ്‌കോറുകള്‍ പിറന്ന മല്‍സരത്തില്‍ അഞ്ചു റണ്‍സിന്റെ ത്രില്ലിങ് വിജയമാണ് ഡിസി കൈക്കലാക്കിയത്. ഇതോടെ അവര്‍ നേരിയ പ്ലേഓഫ് പ്രതീക്ഷ സാധ്യത നിലനിര്‍ത്തുകയും ചെയ്തു.

131 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു ജിടിക്കു ഡിസി നല്‍കിയത്. ഇതു അവര്‍ അനായാസം ചേസ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഉജ്ജ്വലമായി ബൗള്‍ ചെയ്ത ഡിസി എതിരാളികളെ ആറു വിക്കറ്റിനു 125 റ്ണ്‍സിലൊതുക്കുകയായിരുന്നു. സ്‌കോര്‍- ഡല്‍ഹി ക്യാപ്പിറ്റല്‍സ് എട്ടിന് 130, ഗുജറാത്ത് ടൈറ്റന്‍സ് ആറിന് 125.

ISHANTSHARMA

ഇഷാന്ത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും രാഹുല്‍ തെവാത്തിയയും ക്രീസില്‍. പക്ഷെ അവിശ്വസനീയ ബൗളിങാണ് ഇഷാന്‍ കാഴ്ചവച്ചത്. വെറും ആറു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. നാലാമത്തെ ബോളില്‍ അപകടകാരിയായ തെവാത്തിയയെ പുറത്താക്കുകയും ചെയ്തു.

59 റണ്‍സുമായി ഹാര്‍ദിക് ക്യാപ്റ്റന്റെ കളി കെട്ടഴിച്ചെങ്കിലും മല്‍സരം ഫിനഷ് ചെയ്യാനായില്ല. 53 ബോളില്‍ ഏഴു ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. തെവാത്തിയ വെറും ഏഴു ബോളില്‍ മൂന്നു സിക്‌സറടക്കം 20 റണ്‍സ് അടിച്ചെടുത്തു. അഭിനവ് മനോഹറാണ് (26) മറ്റൊരു പ്രധാന സ്‌കോറര്‍. ഡിസിക്കായി ഇഷാന്തും ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

പക്ഷെ ഹാര്‍ദിക്കും സംഘവും പ്രതീക്ഷിച്ചതു പോലെ റണ്‍ചേസ് എളുപ്പമായിരുന്നില്ല. പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ അവര്‍ കൈവിട്ടിരുന്നു. കളിയില്‍ വഴിത്തിരിവായതും ഇതുതന്നെയാണ്. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക്- അഭിനവ് സഖ്യം ചേര്‍ന്നെടുത്ത 62 റണ്‍സ് ജിടിയെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. വൃധിമാന്‍ സാഹ (0), ശുഭ്മന്‍ ഗില്‍ (6), വിജയ് ശങ്കര്‍ (6), ഡേവിഡ് മില്ലര്‍ (0) എന്നിവര്‍ ഏഴോവറിനുള്ളില്‍ മടങ്ങി.

HARDIK PANDYA

നേരത്തേ ഇന്ത്യയുടെ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ മാജിക്കല്‍ സ്‌പെല്ലാണ്് ഡിസി ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റുകള്‍ പിഴുത് അദ്ദേഹം ഡിസിയെ ബാക്ക്ഫൂട്ടിലാക്കിയിരുന്നു. എന്നാല്‍ ലോവര്‍ ഓര്‍ഡറിന്‍െ പ്രകടനം ഡിസിയെ എട്ടു വിക്കറ്റിനു 130 റണ്‍സെന്ന മോശമല്ലാത്ത ടോട്ടലില്‍ എത്തിക്കുകയായിരുന്നു. അമാന്‍ ഖാന്റെ (51) ഫിഫ്റ്റിയാണ് ഡിസിയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

44 ബോളുകള്‍ നേരിട്ട താരം നാലു വീതം ഫോറും സിക്‌സറുമടിച്ചു. അക്ഷര്‍ പട്ടേല്‍ (27) പതിവുപോലെ തന്നെ പ്രതിസന്ധി ഘട്ടത്തില്‍ ഭേദപ്പെട്ട സംഭാവന നല്‍കിയപ്പോള്‍ റിപാല്‍ പട്ടേല്‍ 23 റണ്‍സുമെടുത്തു. പ്രിയം ഗാര്‍ഗാണ് (10) രണ്ടക്ക കടന്ന നാലാമത്തെയാള്‍. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (2), ഫിലിപ്പ് സാള്‍ട്ട് (0), റൈലി റൂസ്സോ (8), മനീഷ് പാണ്ഡെ (1) തുടങ്ങിയ ടോപ്പ് ഫോര്‍ ദയീയ പരാജയമായി മാറി.

ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ സാള്‍ട്ടിന കവര്‍ ഏരിയയില്‍ ഡേവിഡ് മില്ലര്‍ക്കു സമ്മാനിച്ച് ഷമി ഡിസിക്കു ഷോക്ക് നല്‍കിയിരുന്നു. അടുത്ത ഓവറരില്‍ ഗാര്‍ഗുമായുള്ള ആശയക്കുഴപ്പത്തിന്റെ പേരില്‍ വാര്‍ണര്‍ റണ്ണൗട്ടായത് ഡിസിക്കു അപ്രതീക്ഷിത പ്രഹരമായിരുന്നു. മൂന്നാം ഓവറില്‍ റൂസ്സോയെ ഷമി പുറത്താക്കി. എഡ്ജായ താരത്തെ സാഹയാണ് സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കിയത് (മൂന്നിന് 16).

അഞ്ചാമത്തെ ഓവറില്‍ ഷമിയുടെ ഇരട്ട വിക്കറ്റ് ഡിസിയെ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കു തള്ളിയിട്ടു. ആദ്യ ബോളില്‍ പാണ്ഡെയെയും അവസാന ബോളില്‍ ഗാര്‍ഗിനെയും ഷമി സാഹയുടെ കൈകളിലെത്തിച്ചു. ഇതോടെ അഞ്ചോവറില്‍ 23ലേക്കു ഡിസി കൂപ്പുകുത്തി.

100 റണ്‍സ് പോലും ഡല്‍ഹിക്കു തികയ്ക്കാന്‍ കഴിയുമോയെന്നതായിരുന്നു തുടര്‍ന്നുള്ള സംശയം. എന്നാല്‍ അക്ഷറും അമാനും ചേര്‍ന്നു ഡിസിയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. 50 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. ഭേദപ്പെട്ട ഒരു ടോട്ടലിലേക്കു ഡിസി മുന്നേറവെയാണ് അക്ഷര്‍ പുറത്താവുന്നത്. ടീം സ്‌കോര്‍ 73ല്‍ നില്‍ക്കെ മോഹിത്തിന്റെ ബൗളിങില്‍ അദ്ദേഹത്തെ റാഷിദ് ഖാന്‍ പിടികൂടി.

AMAN KHAN

പക്ഷെ ഡിസി വിട്ടുകൊടുത്തില്ല. ഏഴാം വിക്കറ്റില്‍ വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കണ്ടു. റിപാലിനെ കൂട്ടുപിടിച്ച് അമാന്‍ ടീമിനെ 100 കടത്തുകയായിരുന്നു. 53 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ഇതോടെ 140 റണ്‍സെങ്കിലും ഡിസി നേടുമെന്നു ആരാധകര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ അമാന്റെ പുറത്താവല്‍ ഈ പ്രതീക്ഷ തെറ്റിക്കുകയായിരുന്നു. റാഷിദിനെതിരേ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന അമാനെ അഭിനവ് മനോഹറാണ് ക്യാച്ചെടുത്തത്. അവസാനമായി ക്രീസ് വിട്ടത് റിപാലായിരുന്നു.

നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി നാലു പേരെ പുറത്താക്കിയത്. ഇതോട 17 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് അദ്ദേഹം കൈക്കലാക്കുകയും ചെയ്തു. ഷമിയെക്കൂടാതെ മോഹിത് ശര്‍മ ജിടിക്കു വേണ്ടി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ടോസിനു ശേഷം ഡിസി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഡിസി രണ്ടു മാറ്റങ്ങള്‍ വരുത്തി. അസുഖം കാരണം മിച്ചെല്‍ മാര്‍ഷ് പുറത്തിരുന്നപ്പോള്‍ പകരം റൈലി റൂസ്സോ ടീമിലേക്കു വന്നു. പരിക്കില്‍ നിന്നും മോചിതനായ പേര്‍ ഖലീല്‍ അഹമ്മദും തിരിച്ചെത്തി. ജിടിയാവട്ടെ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, റൈലി റൂസ്സോ, പ്രിയം ഗാര്‍ഗ്, അക്ഷര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അമാന്‍ ഹക്കീം ഖാന്‍, ആന്‍ഡ്രിച്ച് നോര്‍ക്കിയ, ഇഷാന്ത് ശര്‍മ.

Story first published: Tuesday, May 2, 2023, 14:15 [IST]
Other articles published on May 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+