Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഡിസിയെ വിലക്കണം! ഇതൊരു ടീമാണോ? ചരിത്രത്തിലെ ഏറ്റവും മോശം ടീം

ഐപിഎല്ലില്‍ ഫ്‌ളോപ്പ് ഷോ തുടരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ക്രിക്കറ്റ് ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്. നേരിയ പ്ലേഓഫ് പ്രതീക്ഷയെങ്കിലും കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ അവര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ തകരുകയാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡിസിക്കു പവര്‍പ്ലേ കഴിയുമ്പോഴേക്കും അഞ്ചു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു.

ആറോവര്‍ കഴിയുമ്പോള്‍ അവര്‍ അഞ്ചു വിക്കറ്റിനു 28 റണ്‍സെന്ന നിലയിലായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയടക്കം പ്രധാന താരങ്ങളെയെല്ലാം ഡിസിക്കു നഷ്ടമായിക്കഴിഞ്ഞു. ഫിലിപ്പ് സാള്‍ട്ട് (ഗോള്‍ഡന്‍ ഡെക്ക്), വാര്‍ണര്‍ (2), റൈലി റൂസ്സോ (8), മനീഷ് പാണ്ഡെ (1), പ്രിയം ഗാര്‍ഗ് (10) എന്നിവരാണ് ഡിസി നിരയില്‍ പുറത്തായത്. സീസണില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളിലെല്ലാം ബാറ്റിങില്‍ ദുരന്തമായ ഡിസി ഈ കളിയിലും കണക്കുകൂട്ടല്‍ തെറ്റിച്ചില്ല.

DAVID WARNER

ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ സാള്‍ട്ട് മടങ്ങി. മുഹമ്മദ് ഷമിക്കെതിരേ ഡ്രൈവിനു ശ്രമിച്ച സാള്‍ട്ടിനെ കവറില്‍ ഡേവിഡ് മില്ലര്‍ അനായാസം പിടികൂടി. അടുത്ത ഓവറില്‍ നായകന്‍ വാര്‍ണറും ക്രീസ് വിട്ടു. സ്‌ട്രൈക്ക് നേരിട്ട പ്രിയം ഗാര്‍ഗ് അല്‍പ്പദൂരം മുന്നോട്ടു വന്ന ശേഷം പിന്‍മാറുകയായിരുന്നു. പക്ഷെ അപ്പോഴേക്കും വാര്‍ണര്‍ പകുതി ദൂരം പിന്നിട്ടിരുന്നു. റാഷിദ് വളരെ അനായാസം ബോളുമായി ഓടിയെത്തി ബേല്‍സ് തെറിപ്പിക്കുകയും ചെയ്തു.

മൂന്നാം ഓവറില്‍ മൂന്നാം വിക്കറ്റും വീണു. റൂസ്സോയെ ഷമിയാണ് പുറത്താക്കിയത്. മനോഹരമായ ഗുഡ് ലെങ്ത്ത് ബോള്‍ പ്രതിരോധിക്കാനായിരുന്നു റൂസ്സോ ശ്രമിച്ചത്. പക്ഷെ എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ കൈകളിലൊതുങ്ങി. ഡിസിയുടെ തകര്‍ച്ച അതുകൊണ്ടും അവസാനിച്ചില്ല. അ്ഞ്ചാം ഓവറിലെ ആദ്യ ബോളില്‍ പാണ്ഡെ പുറത്ത്.

ഷമിയുടെ ബൗളിങില്‍ എഡ്ജായ പാണ്ഡെയെ സാഹ വലതു വശത്തേക്കു മുഴുനീളന്‍ ഡൈവ് നടത്തി കൈയിലൊതുക്കുകയായിരുന്നു. ഇതേ ഓവറില്‍ തന്നെ ഗാര്‍ഗും വീണു. കാര്യമായ ഫൂട്ട് മൂവ്‌മെന്റില്ലാതെ ഗാര്‍ഗ് ഡ്രൈവിനു മുതിരുകയായിരുന്നു. പക്ഷെ എഡ്ജായ ബോള്‍ സാഹ പിടികൂടി. ഇതോടെ ഡിസി അഞ്ചിനു 23 റണ്‍സിലേക്കു കൂപ്പുകുത്തി.

GT CELEBRATES

ഡിസി ടീമിന്റെ ബാറ്റിങ് തകര്‍ച്ചയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്. ഡിസി ടീമിനെ ഐപിഎല്ലില്‍ നിന്നും വിലക്കണമെന്നു പോലും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മോശം ടീമാണ് ഇപ്പോഴത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്. തേര്‍ഡ് ക്ലാസ് ടീം സെലക്ഷന്‍ തന്നെയാണിത്.

ഐപിഎല്ലില്‍ നിന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ വിലക്കാനുള്ള നടപടി സ്വീകരിക്കേണ്ടത്. ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മല്‍സരം കാണുകയെന്നത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇത്രയും മോശം ടീമിനെ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Tuesday, May 2, 2023, 20:16 [IST]
Other articles published on May 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+