Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 27 ബോളില്‍ 36, അടുത്ത 20 ബോളില്‍ 60! സൂപ്പര്‍ സായ്- ചെന്നൈയെ തകര്‍ത്ത തമിഴ് പയ്യന്‍

ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ തട്ടുപൊളിപ്പന്‍ ബാറ്റിങിലൂടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ അപ്രതീക്ഷിത ഹീറോയായി മാറിയിരിക്കുകയാണ് സായ് സുദര്‍ശന്‍. റണ്‍വീരന്‍ ശുഭ്മന്‍ ഗില്ലിനെ എങ്ങനെ പുറത്താക്കാമെന്നു തലപുകച്ച് ഇറങ്ങിയ സിഎസ്‌കെയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് തമിഴ്‌നാ്ട്ടുകാരന്‍ കൂടിയായ സുദര്‍ശന്‍ തന്റെ ഹോം ടീമിനെതിരേ കത്തിക്കയറിയത്.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഇടംകൈയന്‍ ബാറ്റര്‍ 47 ബോളില്‍ വാരിക്കൂട്ടിയത് 96 റണ്‍സായിരുന്നു. എട്ടു ഫോറുകളും ആറു സിക്‌സറുമടക്കമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ജിടിയെ നാലു വിക്കറ്റിനു 214 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിച്ചതും സുദര്‍ശന്റെ തീപ്പൊരി ഇന്നിങ്‌സായിരുന്നു. ഏഴാം ഓവറില്‍ ടീം സ്‌കോര്‍ 67ല്‍ നില്‍ക്കെ ഗില്‍ പുറത്തായ ശേഷമായിരുന്നു സായ് സുദര്‍ശന്‍ ക്രീസിലെത്തിയത്.

SAI SUDARSAN

ക്രീസിന്റെ മറുഭാഗത്തു വൃധിമാന്‍ സാഹ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്ത് മുന്നേറിയപ്പോള്‍ സുദര്‍ശന്‍ തുടക്കത്തില്‍ തണുപ്പന്‍ ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ഇതോടെ താരത്തെ എന്തിനു മൂന്നാം നമ്പറില്‍ ഇറക്കിയെന്നു പോലും ആരാധകര്‍ സംശയിക്കുകയും ചെയ്തു. ആദ്യത്തെ 27 ബോളുകളില്‍ സായ് സുദര്‍ശന്റെ സമ്പാദ്യം 36 റണ്‍സ് മാത്രമായിരുന്നു. രണ്ടു ഫോറും ഒരു സിക്‌സറും മാത്രമേ താരം നേടിയുളളൂ.

ഇതോടെ മുംബൈ ഇന്ത്യന്‍സുമായുള്ള രണ്ടാം ക്വാളിഫയറിലേതു പോലെ സുദര്‍ശനെ റിട്ടയേര്‍ഡ് ഔട്ടായി തിരികെ വിളിക്കുമോയെന്നു പോലും ആരാധകര്‍ സംശിച്ചിരുന്നു. പക്ഷെ പിന്നീട് അങ്ങോട്ട് സ്‌റ്റേഡിയം സാക്ഷിയായത് സുദര്‍ശന്‍ 2.0യെയായിരുന്നു. ചെന്നൈ ബൗളര്‍മാരെ അമ്മാനമാടിയ താരം റണ്‍സ് വാരിക്കൂട്ടി. അടുത്ത 20 ബോളില്‍ സുദര്‍ശന്‍ 300 സ്‌ട്രൈക്ക് റേറ്റോടെ അടിച്ചെടുത്തത് 60 റണ്‍സാണ്. ആറു ഫോറും അഞ്ചു സിക്‌സറുകളും ഇതിലുള്‍പ്പെടും.

SAI SUDARSAN BATTING

ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ 21 കാരനായ സായ് സുദര്‍ശന്‍ വമ്പനൊരു റെക്കോര്‍ഡും തന്റെ പേിരില്‍ കുറിച്ചിരിക്കുകയാണ്. ഐപിഎല്‍ ഫൈനലില്‍ ഒരു അണ്‍ക്യാപ്ഡ് താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറിനാണ് സുദര്‍ശന്‍ അവകാശിയായത്. 2014ലെ ഐപിഎല്ലില്‍ മനീഷ് പാണ്ഡെ നേടിയ 94 റണ്‍സായിരുന്നു നേരത്തേയുളള ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് രണ്ടു റണ്‍സ് കൂടി അധികമെടുത്ത് സുദര്‍ശന്‍ തിരുത്തിയിരിക്കുന്നത്.

ഇത്തവണത്തെ മൂന്നാമത്തെ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം ഫൈനലില്‍ കണ്ടെത്തിയത്. സീസണില്‍ സുദര്‍ശന്റെ ഏറ്റവും മികച്ച ഇന്നിങ്‌സും ഇതു തന്നെയാണ്. 22 (17 ബോള്‍), 62* (48 ബോള്‍), 53 (38), 19 (20), 20 (19), 47 (36), രണ്ടാം ക്വാളിഫയറില്‍ 31 ബോളില്‍ 43 എന്നിങ്ങനെയാണ് സീസണില്‍ സുദര്‍ശന്റെ മറ്റു സ്‌കോറുകള്‍.

Story first published: Monday, May 29, 2023, 22:05 [IST]
Other articles published on May 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+