Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ശ്രീശാന്തിന്റെ ടവ്വല്‍, ധോണിയുടെ ഇടംകൈ! ഫൈനല്‍ ഒത്തുകളി തന്നെ, ഉറപ്പിച്ച് ഫാന്‍സ്

ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ വിചിത്രമായ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് ആരാധകര്‍. മല്‍സരത്തിനു മുന്നോടിയായുള്ള ടോസാണ് ക്രിക്കറ്റ് പ്രേമികളുടെ സംശയത്തിനു വഴിയൊരുക്കിയത്. ധോണിയായിരുന്നു കോയിന്‍ ടോസ് ചെയ്തത്്. സാധാരണയായി സ്ഥിരം വലം കൈ കൊണ്ട് കോയിന്‍ ടോസ് ചെയ്തിരുന്ന അദ്ദേഹം പക്ഷെ ഇത്തവണ ഇടംകൈ കൊണ്ടായിരുന്നു കോയിന്‍ മുകളിലേക്ക് എറിഞ്ഞത്.

ടോസ് എംഎസ് ധോണിക്കു അനുകൂലമായി വരികയും അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്യുകയായിരുന്നു. ടോസിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ എംഎസ് ധോണിക്കെതിരേ ഒരു വിഭാഗം ആരാധകര്‍ രംഗത്തു വന്നത്. ധോണിയുടെ വിചിത്രമായ ഈ പ്രവര്‍ത്തിയില്‍ ദുരൂഹതയുണ്ടെന്നും ഒത്തുകളിയാണോയെന്നു സംശയമുണ്ടെന്നും പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

toss

ഫൈനല്‍ ഒത്തുകളിയാണെന്ന സൂചനയാണ് എംഎസ് ധോണിയുടെ ഈ പ്രവര്‍ത്തി കാണിക്കുന്നത്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ശ്രീശാന്ത് തൂവാല ഉപയോഗിച്ചതു പോലെയാണിത്. ഫൈനല്‍ ഒത്തുകളി തന്നെയാണെന്നു ഇതിനകം തെളിഞ്ഞിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഫൈനല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഒത്തുകളിയാണെന്നു വ്യക്തമായിരിക്കുകയാണ്. എംഎസ് ധോണി കോയിന്‍ ടോസ് ചെയ്തത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വീണ്ടും ടോസ് ചെയ്യണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ഹാര്‍ദിക് പാണ്ഡ്യയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതിനു വേണ്ടിയാണ് എംഎസ് ധോണി ഇടംകൈ കൊണ്ട് കോയിന്‍ ടോസ് ചെയ്തത്. 'തലയുടെ' അപ്രതീക്ഷിത നീക്കത്തില്‍ ഹാര്‍ദിക്കിന്റെ പ്ലാന്‍ പൊളിയുകയും ചെയ്തു. ഇതു തലയ്ക്കു മാത്രം സാധിക്കുന്ന കാര്യമാണ്. ഫൈനല്‍ ഒത്തുകളിക്കുന്നതിനു വേണ്ടി തന്റെ അക്കൗണ്ടിലേക്കു പണം ക്രെഡിറ്റായെന്നു മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥിനെ കാണിച്ചുകൊടുക്കുന്നതിനു വേണ്ടിയാണ് എംഎസ് ധോണി ഇടംകൈ കൊണ്ട് കോയിന്‍ ടോസ് ചെയ്തതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

DHONI HARDIK

അതേസമയം, ടോസിനു ശേഷം എംഎസ് ധോണി എതിരാളികളെ ബാറ്റിങിനു അയക്കുകയായിരുന്നു. തലേദിവസം തകര്‍ത്തുപെയ്ത മഴ കാരണം പിച്ചില്‍ നേരിയ ഈര്‍പ്പമുണ്ടെന്നും ഇതു ബൗളര്‍മാരെ തുണയ്ക്കുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ധോണി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ഇരുടീമുകളും തൊട്ടുമുമ്പത്തെ കളിയിലെ അതേ ഇലവനെ ഫൈനലിലും നിലനിര്‍ത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്സ്- ഡെവന്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീശ പതിരാന.

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍, വൃധിന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ.

Story first published: Monday, May 29, 2023, 20:03 [IST]
Other articles published on May 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+