Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ബൗളിങ് അബദ്ധം, ഫീല്‍ഡിങ് ദുരന്തം! തീക്ഷണ വെറും ഫ്രോഡ്, എവിടെ സാന്റ്‌നര്‍?

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായ ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ആരാധകര്‍. മല്‍സരത്തില്‍ ബൗളിങില്‍ കാര്യമായൊന്നും തന്നെ ചെയ്യാന്‍ സാധിക്കാതെ പോയ അദ്ദേഹം ഫീല്‍ഡിങില്‍ വന്‍ ദുരന്തവുമായി തീര്‍ന്നു.

സിംഗിളോ, ഡബിളോ ലഭിക്കേണ്ടയിടത്ത് പലപ്പോഴും ബൗണ്ടറി നല്‍കിയാണ് തീക്ഷണ ജിടിയെ സഹായിച്ചത്. പല തവണ താരം ബോള്‍ തടയാന്‍ ഡൈവ് ചെയ്യുന്നത് കണ്ടിരുന്നെങ്കിലും എല്ലാ തവണയും ബോള്‍ വഴുതിപ്പോവുകയും ചിലതു ബൗണ്ടറികളില്‍ കലാശിക്കുകയും ചെയ്തു. മല്‍സരത്തില്‍ മഹീഷ് തീക്ഷണ തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നു.

MAHEESH THEEKSHANA

പക്ഷെ ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു വീഴ്ത്താനായില്ല. നാലോവറില്‍ ഒമ്പത് ഇക്കോണമി റേറ്റില്‍ 36 റണ്‍സാണ് തീക്ഷണ വിട്ടുകൊടുത്തത്. ആറാം ഓവറില്‍ അദ്ദേഹത്തിനെതിരേ ഹാട്രിക് സിക്‌സറുകള്‍ ശുഭ്മന്‍ ഗില്‍ പായിച്ചിരുന്നു. 15ാം ഓവറില്‍ രണ്ടു സിക്‌സറുകളും തീക്ഷണ വഴങ്ങി. സായ് സുദര്‍ശനായിരുന്നു താരത്തെ നിലം തൊടീക്കാതെ പറപ്പിച്ചത്.

ബൗളിങിലേക്കാള്‍ താരത്തിന്റെ ഫീല്‍ഡിങിന്റെ പ്രകടനമാണ് ആരാധകരെ രോഷാകുലരാക്കിയത്. തകര്‍പ്പന്‍ ഫീല്‍ഡറും വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ഫീല്‍ഡറും വമ്പനടിക്കാരനായ ബാറ്ററുമായ ന്യൂസിലാന്‍ഡിന്റെ മിച്ചെല്‍ സാന്റ്‌നറെ സിഎസ്‌കെ തഴഞ്ഞതില്‍ ആരാധകര്‍ ധോണിയെ വിമര്‍ശിച്ചു. ഫൈനലില്‍ മഹീഷ് തീക്ഷണ്ക്കു പകരം സാന്റ്‌നറെയായിരുന്നു കളിപ്പിക്കേണ്ടിയിരുന്നതെന്നും എംഎസ് ധോണിയുടെ ഭാഗത്തു നിന്നും വലിയ പിഴവാണ് സംഭവിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മഹീഷ് തീക്ഷണ, എന്തൊരു മോശം ഫീല്‍ഡറാണ്. വിക്കറ്റെടുക്കുന്ന കാര്യത്തിലും അത്ര മിടുക്കനല്ലാത്ത താരത്തിനു എംഎസ് ധോണി എന്തുകൊണ്ടാണ് വീണ്ടും വീണ്ടും പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തുന്നത്? തെരുവ് ക്രിക്കറ്റില്‍പ്പോലും മഹീഷ് തീക്ഷണയേക്കാള്‍ മോശമായി ഫല്‍ഡ് ചെയ്യുകയും ക്യാച്ചെടുക്കുകയും ചെയ്യുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല.

THEEKSHANA

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ എന്താണ് അദ്ദേഹത്തിന്റെ റോള്‍? ഫൈനലില്‍ സിഎസ്‌കെയ്ക്കു വേണ്ടി ബൗള്‍ ചെയ്ത മറ്റു ബൗളര്‍മാര്‍ വഴങ്ങിയ 20-25 റണ്‍സെടുത്ത് അതു കൂടി മഹീഷ് തീക്ഷണയുടേതില്‍ ചേര്‍ക്കുകയാണ് വേണ്ടതെന്നും ആരാധകര്‍ ആഞ്ഞടിച്ചു.

മിച്ചെല്‍ സാന്റനറെ എംഎസ് ധോണി നിര്‍ണായകമായ ഫൈനലിലും പുറത്ത് ഇരുത്തിയതില്‍ വിഷമമുണ്ട്. ചതിയനായ മഹീഷ് തീക്ഷണയെ എന്തിനാണ് അദ്ദേഹം കളിപ്പിച്ചത്? ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുകയാണെങ്കില്‍ ഉത്തരവാദിത്വം പ്രധാനമായും രണ്ടു പേര്‍ക്കായിരിക്കും. ഒരാള്‍ മഹീഷ് തീക്ഷണയാണ്.

മറ്റൊരാളാവട്ടെ തുഷാര്‍ ദേശ്പാണ്ഡെയും. ബോള്‍ ഒരിക്കലും സിഎസ്‌കെ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരായ അജിങ്ക്യ രഹാനെയിലേക്കും റുതുരാജ് ഗെയ്ക്വാദിലേക്കും പോവില്ല. എല്ലായ്‌പ്പോഴും മഹീഷ് തീക്ഷണയുടെ അടുത്തേക്കാണ് വരുന്നതെന്നായിരുന്നു ആരാധകര്‍ ചൂണ്ടിക്കാട്ടിയത്.

Story first published: Monday, May 29, 2023, 23:09 [IST]
Other articles published on May 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+