Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: വില്ലനായി മഴ, സിഎസ്‌കെ- ജിടി കലാശപ്പോര് തിങ്കളാഴ്ചത്തേക്കു മാറ്റി

അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി മഴ തകര്‍ത്തു പെയ്തപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ കലാശപ്പോരാട്ടം വെള്ളത്തിലായി. നിര്‍ത്താതെ പെയ്ത മഴ കാരണം മല്‍സരം നടത്താന്‍ കഴിയാത്ത സാഹചര്യം വന്നതിനെ തുടര്‍ന്നു ഫൈനല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്കു മാറ്റി വച്ചിരിക്കുകയാണ്.

രാത്രി 7.30നു ഇതേ വേദിയില്‍ തന്നെയായിരിക്കും കിരീടപ്പോരാട്ടം. രാത്രി 11 മണിയോടെയാണ് അംപയര്‍മാരും ഇരുടീമുകളുടെ കോച്ചുമാരും ചേര്‍ന്ന് ആലോചിച്ച ശേഷം മല്‍സരം മാറ്റിവയ്ക്കാന്‍ ധാരണയായത്. മഴയെ തുടര്‍ന്നു ടോസ് പോലും നടത്താന്‍ സാധിച്ചിരുന്നില്ല.

DHONI HARDIK

ഈ സീസണില്‍ മൂന്നാം തവണയാണ് സിഎസ്‌കെയും ജിടിയും ഏറ്റുമുട്ടുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ ഇതേ വേദിയിലായിരുന്നു ആദ്യമായി ഇരുവരും മുഖാമുഖം വന്നത്. അന്നു ഹാര്‍ദിക് പാണ്ഡ്യയും സംഘവും അഞ്ചു വിക്കറ്റിനു എംഎസ് ധോണിയെയും സംഘത്തെയും കെട്ടുകെട്ടിക്കുകയായിരുന്നു. അതിനു ശേഷം ക്വാളിഫയര്‍ വണ്ണിലായിരുന്നു അടുത്ത ജിടി- സിഎസ്‌കെ പോരാട്ടം. ഇത്തവണ സ്വന്തം മൈതാനമായ ചെന്നൈയിലെ ചെപ്പോക്കില്‍ 15 റണ്‍സിനു ജിടിയെ ചെന്നൈ മറികടന്നു.

കണക്കുകളെടുത്താല്‍ സിഎസ്‌കെയ്ക്കു മേല്‍ ഗുജറാത്തിനു വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ നാലു തവണ ശക്തി പരീക്ഷിച്ചപ്പോള്‍ മൂന്നിലും വിജയം ഗുജറാത്തിനായിരുന്നു. കഴിഞ്ഞ സീസണിലെ രണ്ടു പാദങ്ങളിലും അവര്‍ ചെന്നൈയെ തകര്‍ത്തുവിട്ടിരുന്നു. 2011 മുതലുള്ള സീസണ്‍ നോക്കുകയാണെങ്കില്‍ 12ല്‍ ഒമ്പതു തവണയും ക്വാളിഫയര്‍ വണ്ണില്‍ ജയിച്ച് ഫൈനലിലെത്തിയിട്ടുള്ള ടീമുകളാണ് ചാംപ്യന്‍മാരായിട്ടുള്ളത്. ഈ ചരിത്രം സിഎസ്‌കെയ്ക്കു ഇത്തവണ പ്രതീക്ഷ നല്‍കുന്നുണ്ട്.

മിന്നുന്ന ഫോമിലുള്ള യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാനായാല്‍ ഇന്നു ജിടിക്കുമേല്‍ സിഎസ്‌കെയ്ക്കു പിടിമുറുക്കാം. മറിച്ചാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവും. മറുഭാഗത്ത് ഓപ്പണിങ് ജോടികളായ ഡെവന്‍ കോണ്‍വേ- റുതുരാജ് ഗെയ്ക്വാദ് സഖ്യമാണ് സിഎസ്‌കെയുടെ നട്ടെല്ല്. ഇവര്‍ നേരത്തേ മടങ്ങിയാല്‍ ചെന്നൈയും പാടുപെടും.

സാധ്യതാ 11

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഡെവന്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീശ പതിരാന.

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍, വൃധിന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റഷീദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ് ലിറ്റില്‍.

Story first published: Sunday, May 28, 2023, 12:45 [IST]
Other articles published on May 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+