For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഗുജറാത്ത്, ഹൈദരാബാദ്- ദയവായി സഹായിക്കൂ! അഭ്യര്‍ത്ഥനയുമായി പരാഗ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യത കൈയാലപ്പുറത്തെ തേങ്ങ പോലെയാണ്. അങ്ങോട്ടോ ഇങ്ങോട്ടോ എന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരം ഇപ്പോള്‍ നല്‍കാനാവില്ല. 14 മത്സരത്തില്‍ നിന്ന് 7 ജയത്തോടെ 14 പോയിന്റോടെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. 0.148 എന്ന നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ മുംബൈയെക്കാള്‍ മുന്നിലാണുള്ളത്.

എന്നാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ സീറ്റുറപ്പിക്കണമെങ്കില്‍ മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി എന്നിവരുടെ മത്സരം ഫലം അനുകൂലമാവേണ്ടതായുണ്ട്. ആര്‍സിബി ഗുജറാത്തിനോടും മുംബൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോല്‍ക്കാത്ത പക്ഷം രാജസ്ഥാന് പ്രതീക്ഷവെക്കാനാവില്ല. അതുകൊണ്ട് തന്നെ മുംബൈയും ആര്‍സിബിയും തോല്‍ക്കാനുള്ള പ്രാര്‍ത്ഥനയിലാണ് രാജസ്ഥാന്‍ ടീമും ആരാധകരും.

sanju samson-riyan parag

ഇപ്പോഴിതാ രാജസ്ഥാനെ രക്ഷിക്കണമെന്ന് ഗുജറാത്ത് ടൈറ്റന്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. മോശം ഫോമിനെത്തുടര്‍ന്ന് പ്ലേയിങ് 11 പുറത്തായിരുന്ന പരാഗ് പഞ്ചാബിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ പ്ലേയിങ് 11 തിരിച്ചെത്തുകയും 12 പന്തില്‍ 20 റണ്‍സുമായി വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരാഗ് ഗുജറാത്തിനോടും ഹൈദരാബാദിനോടും സഹായം അഭ്യര്‍ത്ഥിച്ചത്. 'ജിടി ആന്റ് എസ്ആര്‍ച്ച് ഇപ്പോള്‍ ദയവായി ഞങ്ങള്‍ അല്‍പ്പം സഹായിക്കൂ' എന്നാണ് പരാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധിയാളുകള്‍ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലഭിച്ച മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്രക്ക് കഷ്ടപ്പെടണമായിരുന്നോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സീസണിലെ പരാഗിന്റെ ആകെ പ്രകടനം നോക്കുമ്പോള്‍ നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ പരാഗിനെ വിമര്‍ശിച്ചാണ് ആരാധകര്‍ പോസ്റ്റിടുന്നത്. ജയിക്കേണ്ട പല കളികളും രാജസ്ഥാന്‍ മണ്ടത്തരം കാട്ടി തോല്‍പ്പിക്കുകയാണ് ചെയ്തത്. ടീമിന് പ്ലേ ഓഫില്‍ കടക്കണമെന്ന ആത്മാര്‍ത്ഥതയോടെ ആരും കളിച്ചില്ല. സഞ്ജു സാംസണ്‍ തീര്‍ത്തും നിരാശപ്പെടുത്തി. രണ്ടാം പാദത്തില്‍ ഒരു മത്സരം കൂടി ജയിക്കുകയായിരുന്നെങ്കില്‍ രാജസ്ഥാന് ഇങ്ങനെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു.

riyan parag

രാജസ്ഥാന്‍ ഇത്തവണ പ്ലേ ഓഫ് കാണാതിരിക്കുന്നതാണ് നല്ലതെന്നും പ്ലേ ഓഫിലെത്തിയാലും കപ്പിലേക്കെത്താന്‍ രാജസ്ഥാന് സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ രാജസ്ഥാന്‍ പ്ലേ ഓഫിലെത്തുന്നതിലും നല്ലത് ആര്‍സിബിയാണെന്നാണ് ആരാധക പക്ഷം. എന്തായാലും സഞ്ജുവിനും സംഘത്തിനും ഇത്തവണ പ്ലേ ഓഫിലെത്തുക കടുപ്പമാണെന്നതാണ് വസ്തുത.

കാരണം രണ്ട് ടീമിന്റെ മത്സരഫലം രാജസ്ഥാന് അനുകൂലമാവേണ്ടതായുണ്ട്. ആര്‍സിബിക്ക് സ്വന്തം മൈതാനത്താണ് ഗുജറാത്തിനെ നേരിടേണ്ടത്. ഗുജറാത്ത് നിലവിലെ ചാമ്പ്യന്മാരും നിലവിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമാണ്. ആര്‍സിബിയെ തോല്‍പ്പിക്കാന്‍ ഗുജറാത്തിന് ശേഷിയുണ്ടെങ്കിലും മികച്ച ഫോമില്‍ കളിക്കുന്ന ആര്‍സിബിക്ക് സ്വന്തം മണ്ണില്‍ ആത്മവിശ്വാസം കൂടും.

കോലിയും മികച്ച ഫോമിലേക്കെത്തിയതോടെ ആര്‍സിബിയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. മറുവശത്ത് മുംബൈക്കും ഹോം ഗ്രൗണ്ടിലാണ് മത്സരം. അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈയെ വീഴ്ത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. മുംബൈയും ആര്‍സിബിയും ഒരുപോലെ തോല്‍ക്കാത്ത പക്ഷം രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ വേണ്ട.

ഇൗ രണ്ട് മത്സരങ്ങളും അനുകൂലമാവുക പ്രയാസമായതിനാല്‍ത്തന്നെ രാജസ്ഥാന് വലിയ പ്ലേ ഓഫ് പ്രതീക്ഷയില്ല. പഞ്ചാബിനെതിരേ 18.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചിരുന്നെങ്കില്‍ രാജസ്ഥാന് ആര്‍സിബിയെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ 19.4 ഓവറിലാണ് രാജസ്ഥാന് പഞ്ചാബിനെ തോല്‍പ്പിക്കാനായത്. എന്തായാലും മഹാ ഭാഗ്യം ലഭിക്കാത്ത പക്ഷം രാജസ്ഥാന് പ്ലേ ഓഫില്‍ പ്രതീക്ഷ വേണ്ട.

Story first published: Saturday, May 20, 2023, 15:24 [IST]
Other articles published on May 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+