മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുമ്പോള്‍ ഇടക്കിടെ ഡെക്കിന്റെ ചില നാണംകെട്ട റെക്കോഡുകളും കേള്‍ക്കുന്നുണ്ട്. ഇന്ത്യ, മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ കൂടുതല്‍ തവണ ഐപിഎല്ലില്‍ ഡെക്കായ താരമായി മാറിയപ്പോള്‍ രോഹിത്തിന് കൂട്ടായി കഴിഞ്ഞ ദിവസം ദിനേഷ് കാര്‍ത്തികും ഈ നാണക്കേടിലേക്ക് എത്തിയിരുന്നു.
ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാനും ആഗ്രഹിക്കാത്ത നാണക്കേടിന്റെ റെക്കോഡാണിതെന്ന് പറയാം. എല്ലാവര്‍ക്കും ഡെക്കിനെക്കുറിച്ചറിയാമെങ്കിലും ക്രിക്കറ്റിലെ ഒമ്പത് തരം ഡെക്കിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. എല്ലാ ആരാധകരും അറിഞ്ഞിരിക്കേണ്ട ക്രിക്കറ്റിലെ ഒമ്പത് ഡെക്കുകളെക്കുറിച്ചറിയാം. ആദ്യത്തെ ഡെക്ക് ഗോള്‍ഡന്‍ ഡെക്കാണ്. മിക്ക ആളുകള്‍ക്കും അറിയാവുന്നതാണിത്. ക്രീസിലെത്തി നേരിടുന്ന ആദ്യ പന്ത് തന്നെ പുറത്താവുന്നതിനെയാണ് ഗോള്‍ഡന്‍ ഡെക്കെന്ന് പറയുന്നത്.

കഴിഞ്ഞിടെ സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി മൂന്ന് മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായി വലിയ നാണക്കേടിലേക്കെത്തിയിരുന്നു. ഗോള്‍ഡന്‍ ഡെക്ക് മിക്ക കളികളിലും സംഭവിക്കുന്ന ഡെക്കാണ്. രണ്ടാമതായി സില്‍വര്‍ ഡെക്കാണുള്ളത്. നേരിടുന്ന ആദ്യ പന്തില്‍ രക്ഷപെടുകയും രണ്ടാം പന്തില്‍ പുറത്താവുകയും ചെയ്യുന്നതാണ് സില്‍വര്‍ ഡെക്കില്‍ ഉള്‍പ്പെടുന്നത്. ബ്രൗണ്‍സ് ഡെക്ക് നേരിടുന്ന ആദ്യ രണ്ട് പന്തുകള്‍ രക്ഷപെടുകയും മൂന്നാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെ രക്ഷപെടുകയും ചെയ്യുന്നതിനെയാണ്.
നാലാമത്തെ താരം ഡെക്കാണ് ഡയമണ്ട് ഡെക്ക്. ഒരു പന്ത് പോലും നേരിടാതെ ഡെക്കാവുന്നതിനെയാണ് ഡയമണ്ട് ഡെക്കെന്ന് പറയാവുന്നത്. വളരെ ദൗര്‍ഭാഗ്യകരമായ പുറത്താകലാണിത്. റണ്ണൗട്ടിലൂടെയാണ് കൂടുതലും ഡയമണ്ട് ഡെക്കാവുന്നത്. നോണ്‍സ്‌ട്രൈക്കില്‍ നില്‍ക്കുമ്പോള്‍ സ്‌ട്രൈക്ക് ചെയ്യുന്ന ബാറ്റ്‌സ്മാന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ് ബൗളറുടെ കൈയില്‍ തട്ടി സ്റ്റംപില്‍ കൊള്ളുമ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ നോണ്‍സ്‌ട്രൈക്കര്‍ ക്രീസിന് പുറത്താവുന്നു.
ഇത്തരത്തിലും ഡയമണ്ട് ഡെക്കുകള്‍ ഉണ്ടാവുന്നു. ഏറ്റവും നിരാശപ്പെടുത്തുന്ന ഡെക്കാവലാണിതെന്ന് പറയാം. ഡെക്കിലും രാജകീയത ഉള്‍ക്കൊള്ളുന്ന പുറത്താവലാണ് റോയല്‍ ഡെക്ക്. എന്നാല്‍ എല്ലാ മത്സരത്തിലും റോയല്‍ ഡെക്കാവാന്‍ സാധിക്കില്ല. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് ടെസ്റ്റില്‍ മാത്രം സംഭവിക്കുന്ന ഡെക്കാണ് റോയല്‍ ഡെക്ക്. ആഷസ് ടെസ്റ്റില്‍ നേരിടുന്ന ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ പുറത്താവുന്നതിനെയാണ് റോയല്‍ ഡെക്കെന്ന് പറയുന്നത്.
ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമെന്ന നിലയില്‍ ആഷസ് ടെസ്റ്റ് എല്ലാ ക്രിക്കറ്റ് പ്രേമികളും വളരെ ആവേശത്തോടെ കാണുന്നതാണ്. രണ്ട് രാജ്യത്തിന്റെയും അഭിമാന പോരാട്ടമായി മാറുന്ന ആഷസില്‍ ആദ്യ പന്തില്‍ത്തന്നെ ബാറ്റ്‌സ്മാന്‍ പുറത്താവുകയെന്നത് വലിയ നാണക്കേട് തന്നെയാണ്. ആറാമതായി ലൗഫിങ് ഡെക്കാണ്. ഒരു റണ്‍സ് പോലും നേടാതെ അവസാന വിക്കറ്റുകാരനായി പുറത്താവുന്നതിനെയാണ് ലൗഫിങ് ഡെക്കെന്ന് പറയുക.

ഇന്നിങ്‌സിലെ അവസാനക്കാരനായി ഡെക്കിന് പുറത്താവുന്നത് കൂടുതലും ബൗളര്‍മാരാണെന്ന് പറയാം. എ പെയര്‍ ഡെക്കാണ് അടുത്തത്. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും ബാറ്റ്‌സ്മാന്‍ ഡെക്കിന് പുറത്താവുന്നതിനെയാണ് എ പെയര്‍ ഓഫ് ഡെക്കെന്ന് പറയുന്നത്. ഇത് ടെസ്റ്റില്‍ മാത്രമുള്ള ഡെക്കാണ്. മറ്റ് ഫോര്‍മാറ്റുകളില്‍ ഇതില്ല. എട്ടാമതായി കിങ് പെയര്‍ ഡെക്കാണ്. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും ഗോള്‍ഡന്‍ ഡെക്കാവുന്നതാണിത്.
വളരെ അപൂര്‍വ്വമായാണ് ഈ പുറത്താവല്‍ സംഭവിക്കുന്നത്. ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും ഡെക്കാവുകയെന്നത് തികച്ചും നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് പറയാം. ബാറ്റിങ് ഹാട്രിക്കാണ് ഒമ്പതാമത്തെ ഡെക്ക്. തുടര്‍ച്ചയായി മൂന്ന് ടെസ്റ്റ് ഇന്നിങ്‌സില്‍ മൂന്ന് പന്തിനുള്ളില്‍ പൂജ്യത്തിന് പുറത്താവുന്നതിനെയാണ് ബാറ്റിങ് ഹാട്രിക്കെന്ന് പറയുന്നത്. ഇതും ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വളരെ അപൂര്‍വ്വമായി സംഭവിച്ചിട്ടുള്ളതാണ്.