Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സിക്‌സ് ഇവരുടെ വീക്ക്‌നെസ്, റോയല്‍സിലെ 'സിക്‌സ്‌മെന്‍'! സഞ്ജുവടക്കം മൂന്നു പേര്‍

ഐപിഎല്ലിന്റെ 16ാം സീസണില്‍ ആരാധരെ ഏറ്റവുമധികം ആവേശം കൊള്ളിക്കുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സ് ടീമില്‍ മാച്ച് വിന്നര്‍മാരുടെ വലിയ നിര തന്നെ കാണാന്‍ കഴിയും. മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള ബാറ്റര്‍മാരും ബൗളര്‍മാരുമെല്ലാം റോയല്‍സിന്റെ കൂടാരത്തിലുണ്ട്. അതുകൊണ്ടു തന്നെ കിരീട ഫേവറിറ്റുകളുടെ നിരയില്‍ ഇത്തവണ പരിഗണിക്കപ്പെടുന്ന ടീമുകളിലൊന്ന് കൂടിയാണ് അവര്‍. കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെയെത്താന്‍ റോയല്‍സിനായിരുന്നു.

SANJU SAMSON RR

പക്ഷെ കിരീടത്തിനു തൊട്ടരികെ അവര്‍ക്കു കാലിടറി. കലാശക്കളിയില്‍ ഹാര്‍ദിക് പാണ്ഡ്യയയുടെ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നിലയിരുന്നു റോയല്‍സിനു അടിതെറ്റിയത്. വമ്പനടിക്കാരായ നിരവധി ബാറ്റര്‍മാരെ രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ നമുക്കു കാണാന്‍ സാധിക്കും. ടീമില്‍ സിക്‌സറുകളടിക്കാന്‍ ഏറ്റവും മിടുക്കരായ മൂന്നു കൡക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

വെടിക്കെട്ട് ഓപ്പണറും ഇംഗ്ലണ്ട് നായകനുമായ ജോസ് ബട്‌ലറാണ് രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവും മികച്ച സിക്‌സറടിക്കാരില്‍ ഒരാള്‍. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു ബൗളര്‍ക്കെതിരേയും അനായാസം സിക്‌സറുകള്‍ പായിക്കാന്‍ അദ്ദേഹത്തിനു കഴിയും. 2018ല മെഗാ ലേലത്തില്‍ റോയല്‍സിലെത്തിയതു മുതല്‍ അവരുടെ അവിഭാജ്യ ഘടകമായി ബട്‌ലര്‍ മാറുകയായിരുന്നു. തുടക്കത്തില്‍ മധ്യനിരയിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. എന്നാല്‍ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തതോടെ ബട്‌ലര്‍ കൂടുതല്‍ അപകടകാരിയായി മാറുകയായിരുന്നു.

JOS BUTTLER SIX

ടൂര്‍ണമെന്റില്‍ ഇതിനകം 82 മല്‍സരങ്ങളില്‍ നിന്നും 135 സിക്‌സറുകള്‍ ബട്‌ലര്‍ അടിച്ചെടുത്തുകഴിഞ്ഞു. അദ്ദേഹം ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ചത് അവസാന സീസണിലായിരുന്നു. 45 സിക്‌സറുകളാണ് ബട്‌ലര്‍ വാരിക്കൂട്ടിയത്. സീസണില്‍ 17 മല്‍സരങ്ങളില്‍ നിന്നും നാലു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 863 സ്‌കോര്‍ ചെയ്ത അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. 149.71 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും ഐപിഎല്ലില്‍ ബട്‌ലര്‍ക്കുണ്ട്.

രാജസ്ഥാന്‍ റോയല്‍സിലെ രണ്ടാമത്തെ സിക്‌സര്‍ വീരന്‍ നായകന്‍ സഞ്ജു സാംസണ്‍. ഒരേ സമയം പ്രതിരോധിച്ചും ആവശ്യമുള്ളപ്പോള്‍ ഗിയര്‍ മാറ്റി ആക്രമിച്ചും കളിക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. അസാധാരണമായ കൈക്കരുത്താണ് സഞ്ജുവിനെ വ്യത്യസ്തനാക്കുന്നത്. സിക്‌സറുകള്‍ വളരെ ഈസിയായി ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും പറത്താന്‍ അദ്ദേഹത്തിനു സാധിക്കും.

ഐപിഎല്ലില്‍ ഇതിനകം 138 മല്‍സരങ്ങളില്‍ കളിച്ച സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത് 158 സിക്‌സറുകളാണ്. 135.72 സ്‌ട്രൈക്ക് റേറ്റോടെ 2598 റണ്‍സും അദ്ദേഹം നേടിക്കഴിഞ്ഞു. സഞ്ജു ഏറ്റവുമധികം സിക്‌സറുകളടിച്ചിരിക്കുന്നത് രണ്ടു സീസണുകളിലാണ്. കഴിഞ്ഞ സീസണിലും 2020ലുമായിരുന്നു ഇത്. 26 വീതം സിക്‌സറുകളാണ് ഈ സീസുകളില്‍ അദ്ദേഹം നേടിയത്. 2017, 18 സസീസണുകളില്‍ 19 സിക്‌സറുകളും സഞ്ജുവടിച്ചു.

SANJU SAMSON SIX

രാജസ്ഥാന്‍ റോയല്‍സിലെ മൂന്നാമത്തെ സിക്‌സറടിക്കാരന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറാണ്. 2019ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ അരങ്ങേറിയ താരം തൊട്ടടുത്ത സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തി. ഇവിടെയാണ് ഹെറ്റ്‌മെയര്‍ ആദ്യമായി തന്റെ കഴിവ് പുറത്തെടുത്തത്. ഡിസിക്കായി പല മികച്ച പ്രകടനങ്ങളും നടത്തിയ ശേഷം കഴിഞ്ഞ സീസണില്‍ അദ്ദേഹം റോയല്‍സിലേക്കു വരികയായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 46 മല്‍സരങ്ങളില്‍ കളിച്ച ഹെറ്റ്‌മെയര്‍ നേടിയിരിക്കുന്നത് 52 സിക്‌സറുകളാണ്. കഴിഞ്ഞ സീസണിലായിരുന്നു താരം ഏറ്റവുമധികം സിക്‌സറുകള്‍ നേടിയത് (22 സിക്‌സര്‍).

Story first published: Wednesday, March 29, 2023, 11:05 [IST]
Other articles published on Mar 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+