Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അര്‍ജുന്റെ ബൗളിങ് ശരിയല്ല, നാല് കുഴപ്പങ്ങള്‍! ചൂണ്ടിക്കാട്ടി മുന്‍ താരം

രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇത്തവണത്തെ ഐപിഎല്ലിലൂടെ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ 23 കാരന്‍ അവസാനത്തെ മൂന്നു മല്‍സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. 7.5 ഓവറാണ് അര്‍ജുന്‍ ടൂര്‍ണമെന്റില്‍ എറിഞ്ഞിരിക്കുന്നത്.

ഇവയില്‍ 10.59 ഇക്കോണമി റേറ്റില്‍ 83 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. ഒരു ഫാസ്റ്റ് ബൗളറെന്ന നിലയില്‍ താരം ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധരും മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ അര്‍ജുന്റെ ബൗളിങിനെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ റഷീദ് ലത്തീഫ്. നാലു കുഴപ്പങ്ങള്‍ താരത്തിന്റെ ബൗളിങിനുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ARJUN TENDULKAR

ട്വിറ്ററിലൂടെയായിരന്നു ഒരു യൂസര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങിനെക്കുറിച്ച് റഷീദ് ലത്തീഫിനോടു അഭിപ്രായം തേടിയത്. ബൗളിങ് ആക്ഷന്റെ ചിത്രങ്ങള്‍ക്കൊപ്പം മാര്‍ക്ക് ചെയ്ത് ബൗളിങിലെ നാലു പ്രശ്‌നങ്ങള്‍ ലത്തീഫ് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

റണ്ണപ്പും ഡെലിവെറി സ്‌ട്രൈഡും അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങിലെ വേഗതയെ ബാധിക്കുന്നതായി മുന്‍ പാക് താരം റഷീദ് ലത്തീഫും ചില മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടിയത് സാങ്കേതികമായി ശരിയായിരിക്കാം. പക്ഷെ എന്താണ് ഇതിനുള്ള പരിഹാരമെന്നു ആരും തന്നെ നിര്‍ദേശിച്ചിട്ടില്ല. കോച്ചുമാരെ, എന്താണ് പരിഹാരം? എന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. ഇതിനാണ് റഷീദ് ലത്തീഫ് മറുപടി നല്‍കിയത്.

താഴെ പറയുന്ന സ്റ്റെപ്പുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. അവന്‍ വളരെ ചെറുപ്പമാണ് അതുകൊണ്ടു തന്നെ അതിനു കഴിയുമെന്ന കുറിപ്പോടെയായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങിലെ പിഴവുകള്‍ റഷീദ് ലത്തീഫ് വിശദീകരിച്ചത്. ബൗള്‍ ചെയ്യുമ്പോള്‍ ബോള്‍ റീല്‌സ് ചെയ്യുന്നതിനു മുമ്പ് മുന്നിലെ കാല്‍ മടങ്ങുന്നുവെന്നതാണ് ആദ്യത്തെ പ്രശ്‌നം.

ബൗള്‍ റിലീസ് ചെയ്യുംമുമ്പ് ബൗള്‍ ചെയ്യാത്ത വലതു കൈ അല്‍പ്പം നേരത്തെ താഴേക്കു പോവുന്നുവെന്നത് രണ്ടാമത്തെ പിഴവാണ്. ബൗള്‍ ചെയ്യുമ്പോള്‍ ശരീരഭാരത്തിന്റെ ഒരുഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നത് മറ്റൊരു പോരായ്മയാണ്. നാലാമത്തേത് കാലുകളുടെ അലൈന്‍മെന്റ് ക്രോസായി വരുന്നതാണെന്നും റഷീദ് ല്ത്തീഫ് വിശദീകരിച്ചു.

ARJUN TENDULKAR

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഐപിഎല്‍ കരിയറെടുക്കുകയാണെങ്കില്‍ 2021 മുതല്‍ താരം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. അതിനു മുമ്പ് തന്നെ താരം മുംബൈയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ 2021ലെ മെഗാ ലേലത്തില്‍ അര്‍ജുന്‍ ഔദ്യോഗകമായി മുംബൈ ടീമിന്റെ ഭാഗമാവുകയായിരുന്നു.

പക്ഷെ സീസണില്‍ ഒരു മല്‍സരം പോലും താരത്തെ മുംബൈ കളിപ്പിച്ചല്ല. കഴിഞ്ഞ സീണില്‍ അര്‍ജുന് അവാന റൗണ്ട് മല്‍സരങ്ങളിലെങ്കിലും അരങ്ങേറാന്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഒരുപാട് യുവതാരങ്ങളെ മുംബൈ പരീക്ഷിച്ചു നോക്കിയിരുന്നു. പക്ഷെ അര്‍ജുന് മാത്രം നറുക്കുവീണില്ല. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തു.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മാച്ചിലാണ് അര്‍ജുനെ ഇംപാക്ട് പ്ലെയറുടെ ലിസ്റ്റില്‍ ആദ്യമായി മുംബൈ ലൈനപ്പില്‍ കണ്ടത്. പാക്ഷെ താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല. ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മാച്ചില്‍ അര്‍ജുന്‍ മുംബൈയ്ക്കു വേണ്ടി അരങ്ങേറ്റം നടത്തി. ഈ കളിയില്‍ രണ്ടോവറില്‍ 17 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 20ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ പുറത്താക്കി അര്‍ജുന്‍ തന്റെ കന്നി വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. പഞ്ചാബ് കിങ്‌സുമായുള്ള അവസാന മാച്ചിലും താരം ഒരു വിക്കറ്റ് പിഴുതു. പക്ഷെ ഒരോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു.

Story first published: Tuesday, April 25, 2023, 6:40 [IST]
Other articles published on Apr 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+