For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈ ഹേറ്റേഴ്‌സിന് നാണിക്കാം! ഇത്തവണ കുറിച്ചത് വന്‍ റെക്കോര്‍ഡ്, ചരിത്രത്തില്‍ ആദ്യം

ആറാം ഐപിഎല്‍ കിരീടമെന്ന സ്വപ്‌നം രണ്ടു വിജയമകലെ പൊലിഞ്ഞെങ്കിലും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനു തലയുയര്‍ത്തി തന്നെ പടിയിറങ്ങാം. കാരണം പ്രതീക്ഷകള്‍ക്കും, പ്രവചനങ്ങള്‍ക്കുമപ്പുറത്തെ പ്രകടനമാണ് മുംബൈ ടീം ഇത്തവണ കാഴ്ചവച്ചത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കം മികച്ച ബൗളര്‍മാരൊന്നുമില്ലാതെ തീര്‍ത്തും ദുര്‍ബലമായ ബൗളിങ് നിരയുമായി ഈ സീസണില്‍ ഇറങ്ങിയപ്പോള്‍ മുംബൈയ്ക്കു ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. ഈ ടീമിനെ വച്ച് മുംബൈ പ്ലേഓഫിലെത്തിയാല്‍ അതായിരിക്കും ഏറ്റവും വലിയ അദ്ഭുതമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.

പക്ഷെ മുംബൈ എല്ലാവരുടെയു കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് മുന്നേറുകയായിരുന്നു. സീസണിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് മുംബൈ ട്രാക്കിലേക്കു കയറി. അതിനു ശേഷം കൂടുതല്‍ അപകടകാരികളായ ടീമായി അവര്‍ മാറുകയും ചെയ്തു. ബൗളിങിലെ ദൗര്‍ബല്യത്തെ ബാറ്റിങിലെ കരുത്ത് കൊണ്ട് മുംബൈ അതിജീവിക്കുകയായിരുന്നു. ഒടുവില്‍ പ്ലേഓഫില്‍ വരെയെത്തിയ അവര്‍ എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരേ ജയിച്ചെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റ് പുറത്താവുകയായിരുന്നു.

MUMBAI INDIANS

കിരീടമില്ലാതെ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും അതിനു തുല്യമായ, മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത വമ്പനൊരു റെക്കോര്‍ഡാണ് മുംബൈ ഇന്ത്യന്‍സ് കുറിച്ചിരിക്കുന്നത്. ഒരു സീസണില്‍ ഓപ്പണര്‍മാരല്ലാത്ത മൂന്നു പേര്‍ 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ, 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യത്തെ ടീമായി മുംബൈ മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ 15 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു ടീമിനും സാധിച്ചിട്ടില്ലാത്ത നേട്ടമാണിത്.

ഇന്ത്യയുടെ സ്വന്തം 360 ബാറ്ററെന്നു വിശേഷിപ്പിക്കപ്പടുന്ന സൂര്യകുമാര്‍ യാദവ്, കന്നി ഐപിഎല്ലില്‍ കളിച്ച ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, പുതിയ ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനായി മാറിയ തിലക് വര്‍മ എന്നിവരാണ് മുംബൈ ഇന്ത്യന്‍സിനായി മിന്നുന്ന പ്രകടനം നടത്തി ചരിത്രം കുറിച്ചിരിക്കുന്നത്. ഇവരില്‍ ഗ്രീന്‍ ഒരു കളിയില്‍ ഓപ്പണറായി പരീക്ഷിക്കപ്പെട്ടെങ്കിലും ബാക്കിയുള്ളവയില്‍ മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളിലാണ് ബാറ്റ് വീശിയത്.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് സൂര്യകുമാര്‍ യാദവായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 43.21 ശരാശരിയില്‍ 164.11 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 605 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. കരിയറിലെ കന്നി സെഞ്ച്വറി കൂടിയാണ് സ്‌കൈ ഇത്തവണ കണ്ടെത്തിയത്.

SURYAKUMAR YADAV

കഴിഞ്ഞ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിലേക്കു വന്ന കാമറൂണ്‍ ഗ്രീന്‍ അരങ്ങേറ്റ സീസണ്‍ മോശമാക്കിയില്ല. 16 മല്‍സരങ്ങളില്‍ നിന്നും 446 റണ്‍സാണ് (ഓപ്പണറായുള്ള കളിയിലെ സ്‌കോര്‍ കൂടാതെയാണിത്) ഗ്രീന്‍ നേടിയത്. 50.22 ശരാശരിയില്‍ 160.28 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഗ്രീന്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. സൂര്യകുമാര്‍ യാദവിനെക്കൂടാതെ ഇത്തവണ മുംബൈയ്ക്കായി സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം.

തിലക് വര്‍മയുടെ പ്രകടനമെടുക്കുകയാണെങ്കില്‍ 11 മല്‍സരങ്ങളില്‍ നിന്നും 42.87 ശരാശരിയില്‍ 164.11 സ്‌ട്രൈക്ക് റേറ്റില്‍ 343 റണ്‍സ് ഇത്തവണ സ്‌കോര്‍ ചെയ്തിരുന്നു. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. പരിക്കിനെ തുടര്‍ന്നു സീസണിലെ രണ്ടാംപാദത്തിലെ കുറച്ചു മല്‍സരങ്ങള്‍ തിലകിനു നഷ്ടമായിരുന്നു. അല്ലായിരുന്നെങ്കില്‍ 500ന് മുകളില്‍ റണ്‍സ് താരം നേടുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Sunday, May 28, 2023, 14:00 [IST]
Other articles published on May 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+