Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: നാണംകെട്ട് തുഷാര്‍, ഫൈനലില്‍ തല്ലുവാങ്ങിക്കൂട്ടി- ഫെര്‍ഗൂസന്റെ റെക്കോഡിനൊപ്പം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ നാണംകെട്ട റെക്കോഡില്‍ പേര് ചേര്‍ത്ത് തുഷാര്‍ ദെശപാണ്ഡെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നാലോവറില്‍ 56 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് പോലും നേടാന്‍ ദെശപാണ്ഡെക്ക് സാധിക്കാതെ പോയതോടെയാണ് വമ്പന്‍ നാണക്കേടിലേക്ക് താരമെത്തിയത്. ഐപിഎല്‍ ഫൈനലില്‍ ഏറ്റവും റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരില്‍ രണ്ടാം സ്ഥാനക്കാരനായിരിക്കുകയാണ് യുവതാരം.

2021ല്‍ സിഎസ്‌കെയ്‌ക്കെതിരേ കെകെആര്‍ ബൗളറായി ലോക്കി ഫെര്‍ഗൂസന്‍ നാല് ഓവറില്‍ 56 റണ്‍സ് വഴങ്ങിയിരുന്നു. ഈ റെക്കോഡിനൊപ്പമാണ് ഇപ്പോള്‍ തുഷാറെത്തിയിരിക്കുന്നത്. എന്നാല്‍ ഒന്നാം സ്ഥാനത്ത് ഷെയ്ന്‍ വാട്‌സനാണ്. 2016ല്‍ ആര്‍സിബി താരമായിരിക്കെയാണ് വാട്‌സണെ തേടി വമ്പന്‍ നാണക്കേടെത്തിയത്. ഹൈദരാബാദിനെതിരേ 61 റണ്‍സ് വിട്ടുകൊടുത്ത വാട്‌സണ് ഒരു വിക്കറ്റ് പോലും നേടാനായില്ല.

Tushar Deshpande

ഈ സീസണില്‍ മികച്ച പ്രകടനമാണ് തുഷാര്‍ കാഴ്ചവെച്ചതെങ്കിലും ഫൈനലില്‍ തീര്‍ത്തും നിറം മങ്ങി. 16 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് തുഷാറുള്ളത്. 9.92 എന്ന മോശം ഇക്കോണമിയാണെങ്കിലും വിക്കറ്റ് നേടാന്‍ താരം മിടുക്കുകാട്ടിയിരുന്നു. പക്ഷെ കലാശപ്പോരാട്ടം തുഷാര്‍ മറക്കാനാഗ്രഹിക്കുന്നതായി മാറി.

മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമായി തുഷാര്‍ മാറിയേണ്ടിയിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാലാണ് അതിന് സാധിക്കാതെ പോയത്. തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ ശുബ്മാന്‍ ഗില്ലിനെ ദീപക് ചഹാറിന്റെ കൈയിലേക്കെത്തിക്കാന്‍ തുഷാറിന് സാധിച്ചെങ്കിലും ദീപക് ക്യാച്ച് കൈവിട്ടു. അനായാസ ക്യാച്ചാണ് ദീപക് നഷ്ടപ്പെടുത്തിയത്. ഇത് ക്യാച്ചായിരുന്നെങ്കില്‍ മത്സരത്തിലെ ഹീറോയായി തുഷാര്‍
മാറാന്‍ സാധ്യതയുണ്ടായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റിന് 214 റണ്‍സാണ് അടിച്ചെടുത്തത്. സിഎസ്‌കെ ബൗളിങ് നിരയില്‍ മികവ് കാട്ടാന്‍ ആര്‍ക്കും സാധിച്ചില്ലെന്ന് പറയാം. ദീപക് ചഹാര്‍ നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയപ്പോള്‍ മതീഷ പതിരണ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ നാല് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.

Tushar Deshpande

മഹേഷ് തീക്ഷണ നാല് ഓവറില്‍ 36 റണ്‍സാണ് വഴങ്ങിയത്. സിഎസ്‌കെ തകര്‍പ്പന്‍ ഫീല്‍ഡര്‍മാരുടെ നിരയാണെങ്കിലും ഫൈനലിലെ ഫീല്‍ഡിങ് തീര്‍ത്തും നിരാശപ്പെടുത്തി. ദീപക് ചഹാറും മഹേഷ് തീക്ഷണയും ഡെവോണ്‍ കോണ്‍വേയും ഫീല്‍ഡിങ് പിഴവ് വരുത്തിയപ്പോള്‍ രവീന്ദ്ര ജഡേജ റണ്ണൗട്ടവസരവും നഷ്ടപ്പെടുത്തി. സിഎസ്‌കെയുടെ പ്രതീക്ഷകളെ തകര്‍ത്താണ് 214 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഗുജറാത്തെത്തിയത്.

സായ് സുദര്‍ശന്‍ (96), വൃദ്ധിമാന്‍ സാഹ (54), ശുബ്മാന്‍ ഗില്‍ (39), ഹര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 21*) എന്നിവരെല്ലാം ഗുജറാത്തിനായി തിളങ്ങി. മഴ പെയ്ത് തോര്‍ന്നതിനാല്‍ പിച്ചില്‍ ഈര്‍പ്പമുണ്ടായിരുന്നു. ഇതാണ് ടോസ് നേടിയിട്ടും ധോണി ആദ്യം പന്തെറിയാന്‍ തീരുമാനിച്ചതിന്റെ കാരണം. പക്ഷെ ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെച്ചതെന്ന് പറയാം.

Story first published: Monday, May 29, 2023, 22:19 [IST]
Other articles published on May 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+