For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഗില്ലിന്റെ അനായാസ ക്യാച്ച് കൈവിട്ട് ദീപക്! ദുരന്തം തന്നെ- രൂക്ഷ വിമര്‍ശനം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ സിഎസ്‌കെ നായകന്‍ എംഎസ് ധോണി ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. മഴ പെയ്ത് തോര്‍ന്ന പിച്ചില്‍ ആദ്യം ബാറ്റിങ് പ്രയാസമാണെന്ന വിലയിരുത്തലിലാണ് ധോണി ആദ്യം ബൗളിങ് തിരഞ്ഞെടുത്തത്.

ഗുജറാത്തിന്റെ നട്ടെല്ലെന്ന് പറയാവുന്ന ബാറ്റ്‌സ്മാനാണ് ശുബ്മാന്‍ ഗില്‍. ഓപ്പണറായ താരമാണ് ഓറഞ്ച് ക്യാപ് തലയില്‍ അണിയുന്നത്. അതുകൊണ്ട് തന്നെ ഗില്ലിന്റെ വിക്കറ്റ് സിഎസ്‌കെയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. എന്നാല്‍ ഗില്ലിനെ രണ്ടാം ഓവറില്‍ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയിരിക്കുകയാണ് ദീപക് ചഹാര്‍. തുഷാര്‍ ദെശപാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിലാണ് മത്സരഫലത്തെ മാറ്റിമറിക്കാവുന്ന ദീപക്കിന്റെ വലിയ പിഴവ്.

deepak chahar

ഓവറിലെ നാലാം പന്തില്‍ ശുബ്മാന്‍ ഗില്ലിന്റെ ഷോട്ട് പിഴച്ചപ്പോള്‍ സ്‌ക്വയര്‍ ലെഗ് ഫീല്‍ഡറായ ദീപക്കിന്റെ കൈയിലേക്ക് അനായാസ ക്യാച്ചെത്തുകയായിരുന്നു. എന്നാല്‍ ദീപക്കിന്റെ കൈയിലടിച്ച് പന്ത് താഴെ വീണു. ഒരു നിമിഷം മൈതാനത്തെ നിശബ്ദമാക്കുന്ന പിഴവാണ് ദീപക് വരുത്തിയത്. ഗില്ലിന്റെ വിക്കറ്റ് നേടിയിരുന്നെങ്കില്‍ ഗുജറാത്തിനെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയതോടെ ഗില്‍ തന്റെ വിശ്വരൂപത്തിലേക്കെത്തുകയായിരുന്നു. ഗില്ലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെ മൂന്നാം ഓവര്‍ എറിയാനെത്തിയ ദീപക്കിനെ സിക്‌സറോടെയാണ് വൃദ്ധിമാന്‍ സാഹ വരവേറ്റത്. ഈ ഓവറില്‍ 16 റണ്‍സാണ് അടിച്ചെടുത്തത്. നാലാം ഓവര്‍ എറിയാനെത്തിയ തുഷാറിനെ തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ ബൗണ്ടറി പായിച്ച് ഗില്‍ സിഎസ്‌കെയുടെ ചങ്കിലേക്ക് ആണിയടിക്കുകയും ചെയ്തു.

പേസിനെയും സ്പിന്നിനെയും ഒരുപോലെ തല്ലിപ്പറത്തിയ ഗില്‍ പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 17 പന്തില്‍ 36 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ 20 പന്തില്‍ 39 റണ്‍സില്‍ ഗില്‍ പുറത്തായി. രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ പന്തില്‍ ധോണി സ്റ്റംപ് ചെയ്താണ് ഗില്ലിനെ മടക്കിയത്. തുടക്കത്തിലേ ഗില്ലിന് മടക്ക ടിക്കറ്റ് നല്‍കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയത് സിഎസ്‌കെയുടെ തലവര മാറ്റിയെന്ന് തന്നെ പറയാം. ഇപ്പോള്‍ ദീപക്കിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഗുജറാത്തിന്റെ മാന്‍ ഓഫ് ദി മാച്ച് ദീപക്കിന് നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.ഇത്രയും അനായാസമായ ക്യാച്ച് പോലും നേടാന്‍ സാധിക്കാത്ത ദീപക് ദുരന്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. കളിയെ സിഎസ്‌കെയ്ക്ക് അനുകൂലമാക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയത്. ദീപക് ഗുജറാത്തിന്റെ ചാരനാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ക്യാച്ച് വിട്ടതുപോരാതെ നന്നായി തല്ലും വാങ്ങിയ ദീപക്കിന്റെ അക്കൗണ്ട് പരിശോധിക്കുന്നത് നന്നാവുമെന്നും ആരാധകര്‍ പരിഹസിക്കുന്നു.

deepak chahar

ഇത്രയും പ്രധാനപ്പെട്ട മത്സരത്തിലാണ് വലിയ പിഴവ് ദീപക് വരുത്തിയത്. ധോണിയോട് നന്ദിയില്ലാത്ത താരമാണ് ദീപക്കെന്നും ഇനി സിഎസ്‌കെ ജഴ്‌സിയില്‍ വേണ്ടെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഇന്ന് ഫീല്‍ഡിങ്ങില്‍ സിഎസ്‌കെ ദുരന്തമാണ്. ഡെവോണ്‍ കോണ്‍വേയുടെ പിഴവില്‍ ബൗണ്ടറി പോയതും രവീന്ദ്ര ജഡേജ റണ്ണൗട്ട് അവസരം പാഴാക്കിയതും സിഎസ്‌കെയുടെ സമ്മര്‍ദ്ദം തുറന്നുകാട്ടുന്നു.

Story first published: Monday, May 29, 2023, 20:16 [IST]
Other articles published on May 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+