For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അവസാന ഓവറില്‍ ഒത്തുകളി! ജയ് ഷായുടെ ഇടപെടല്‍ വ്യക്തം- രൂക്ഷ വിമര്‍ശനം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ കിരീടം ചൂടിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആവേശ ഫൈനലിനൊടുവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് സിഎസ്‌കെ അഞ്ചാം കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റിന് 214 റണ്‍സെടുത്തതിന് പിന്നാലെ മഴയെത്തിയതോടെ സിഎസ്‌കെയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 ആക്കി പുനര്‍നിശ്ചയിച്ചിരുന്നു.

അവസാന രണ്ട് പന്തില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ മോഹിത് ശര്‍മയെ സിക്‌സും ഫോറും പറത്തി രവീന്ദ്ര ജഡേജ അത്ഭുത ജയം ടീമിന് സമ്മാനിക്കുകയായിരുന്നു. മഴയിലും തളരാത്ത പോരാട്ടവീര്യത്തോടെ സിഎസ്‌കെ ജയിച്ചുകയറുകയായിരുന്നു. എന്നാലിപ്പോള്‍ ഒരു വിഭാഗം ആരാധകര്‍ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

jay shah

ബിസിസി ഐ സെക്രട്ടറി ജയ് ഷായുടെ ആംഗ്യമാണ് ഇപ്പോള്‍ സംശയമുയര്‍ത്തുന്നത്. മത്സരത്തിന്റെ അവസാന സമയത്താണ് ജയ് ഷായില്‍ നിന്ന് അസാധാരണമായ ആംഗ്യമുണ്ടായത്. സിഎസ്‌കെയ്ക്ക് ജയിക്കാന്‍ രണ്ട് പന്തില്‍ 10 റണ്‍സ് വേണമായിരുന്നു. ഇത് ഏറെക്കുറെ അസാധ്യമാണെന്നിരിക്കെയാണ് ഗുജറാത്തിന്റെ ജയമുറപ്പിച്ച നിലയില്‍ ജയ് ഷാ കൈകൊണ്ട് ആംഗ്യം കാട്ടിയത്.

ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ജയ് ഷാ ഒത്തുകളിക്കാന്‍ സന്ദേശം നല്‍കിയതാണോയെന്നാണ് ആരാധകരുടെ ചോദ്യം. ഗുജറാത്തുകാരനായതിന്റ് സ്‌നേഹം കാട്ടാനാണ് ജയ് ഷാ ശ്രമിക്കുന്നത്. ബിസിസി ഐ സെക്രട്ടറി നിഷ്പക്ഷനായിരിക്കണം. യാതൊരു തരത്തിലും ഒരു ടീമിനോട് പ്രത്യേക മമത കാട്ടാന്‍ പാടില്ലാത്ത സ്ഥാനത്താണ് അദ്ദേഹമിരിക്കുന്നത്. എന്നിട്ടും ഗുജറാത്തിനോട് പ്രത്യേക താല്‍പര്യം കാട്ടുന്നു.

ഗുജറാത്തിനെ ജയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടായെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അത് നടക്കാതെ പോവുകയായിരുന്നു. മത്സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സിഎസ്‌കെയുടെ ഫീല്‍ഡിങ് പിഴവുകളും സംശയമുണ്ടാക്കുന്നതാണെന്നും ആരാധകര്‍ പറയുന്നു. ക്രിക്കറ്റിന്റെ സാമാന്യ മര്യാദകള്‍ പോലും അറിയാത്ത അവസ്ഥയാണ് ബിസിസി ഐ സെക്രട്ടറിക്കുള്ളത്.

csk

വെറുമൊരു ആരാധകന്റെ നിലവാരത്തിലേക്ക് താഴുന്ന നടപടിയാണ് ജയ് ഷായുടേതെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നു. രവീന്ദ്ര ജഡേജ സിഎസ്‌കെയെ വിജയത്തിലെത്തിച്ചപ്പോള്‍ വളരെ നിരാശനായാണ് ജയ് ഷാ കാണപ്പെട്ടത്. ആഭ്യന്തര മന്ത്രിയുടെ മകനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റും ബിസിസി ഐ സെക്രട്ടറിയുമായ ജയ് ഷാ ഈ സ്ഥാനങ്ങളിലൊന്നുമിരിക്കാന്‍ യോഗ്യനല്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.

മത്സരശേഷം സിഎസ്‌കെയെ പ്രശംസിച്ച് ജയ് ഷാ പോസ്റ്റിട്ടിരുന്നു. ഇതിനടിയിലും ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. അതേ സമയം ജയ് ഷായുടെ ആംഗ്യം അശ്ലീലമായിരുന്നുവെന്ന ആംഗ്യവും ഉയരുന്നുണ്ട്. ഇത്രയും ആരാധകര്‍ ഇരിക്കുകയും കോടിക്കണക്കിന് ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ടൂര്‍ണമെന്റിനിടെ ബിസിസി ഐ സെക്രട്ടറി ഇത്തരത്തിലുള്ള വൃത്തികെട്ട ആംഗ്യം കാട്ടിയത് വലിയ പിഴവാണെന്നാണ് അഭിപ്രായമുയരുന്നത്.

ജയ് ഷായെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുകയാണ് വേണ്ടത്. ബിസിസി ഐ സെക്രട്ടറിയെന്ന നിലയില്‍ യാതൊരു ഉത്തരവാദിത്തവും ജയ് ഷാ കാട്ടുന്നില്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഗുജറാത്ത് ജയിക്കുമെന്ന് കരുതി അവസാന ഓവറില്‍ ജയ് ഷാ ചിരിക്കുന്നതും തോറ്റതോടെ നിരാശനായിരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

സിഎസ്‌കെയുടെ ഫീല്‍ഡിങ്ങിലെ പിഴവുകള്‍ക്കെതിരേയും ആരോപണം ഉയരുന്നുണ്ടെങ്കിലും അത് സ്വാഭാവിക സമ്മര്‍ദ്ദത്തിന്റെ ഭാഗമായുണ്ടായതാണെന്ന് കരുതാം. ഫൈനലിന്റെ സമ്മര്‍ദ്ദത്തിലാവാം ദീപക് ചഹാര്‍ ക്യാച്ച് പാഴാക്കിയും ഡെവോണ്‍ കോണ്‍വേയും മഹേഷ് തീക്ഷണയും ഫീല്‍ഡിങ്ങില്‍ പിഴവ് വരുത്തിയതുമെന്ന് വിലയിരുത്താം. എന്നാല്‍ ജയ് ഷായുടെ ആംഗ്യം കേവലമൊരു വീഴ്ചയാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ഒത്തുകളി സംശയം പരിശോധിക്കപ്പെടേണ്ടതായുണ്ട്.

Story first published: Tuesday, May 30, 2023, 12:51 [IST]
Other articles published on May 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+