For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈ ഇനി രാജാക്കന്മാരല്ല! സിംഹാസനം സിഎസ്‌കെയ്ക്ക്- വാഴ്ത്തി ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ കിരീടം അലമാരയിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഫൈനലില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിയും സംഘവും അഞ്ചാം കിരീട നേട്ടത്തിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റിന് 214 റണ്‍സാണെടുത്തത്.

പിന്നാലെ മഴയെത്തിയതോടെ വിജയലക്ഷ്യം അഞ്ച് വിക്കറ്റിന് 171 എന്ന നിലയിലേക്ക് പുനര്‍നിശ്ചയിക്കപ്പെട്ടു. അവസാന പന്തില്‍ ബൗണ്ടറി നേടി രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്ക് ജയമൊരുക്കുകയായിരുന്നു. ഇതോടെ വമ്പന്‍ റെക്കോഡിലേക്കും സിഎസ്‌കെ എത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ കൂടുതല്‍ കിരീടം നേടിയ ടീമെന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരിക്കുകയാണ്.

csk

മുംബൈ ഇന്ത്യന്‍സ് ഇത്തവണ രണ്ടാം ക്വാളിഫയറില്‍ പുറത്തായപ്പോള്‍ സിഎസ്‌കെ കിരീടത്തോടെ മുംബൈക്കൊപ്പം രാജ സിംഹാസനം പങ്കിടുകയാണ്. തന്റെ 250ാം മത്സരത്തില്‍ ധോണി ഡെക്കിന് പുറത്തായെങ്കിലും ധോണിക്കുവേണ്ടി സഹതാരങ്ങള്‍ കപ്പ് നേടിക്കൊടുത്തുവെന്ന് പറയാം. വമ്പന്‍ സ്‌കോര്‍ വഴങ്ങേണ്ടി വന്നിട്ടും മഴ വില്ലനായെത്തിയിട്ടും കനല് കെടാതെ കാത്ത സിഎസ്‌കെ വിജയം പിടിച്ചടക്കുകയായിരുന്നു.

സിഎസ്‌കെയുടെ ജയം ആരാധകര്‍ ആഘോഷിക്കുകയാണെന്ന് പറയാം. ധാരാവി കുഞ്ഞുങ്ങളുടെ അഹങ്കാരം തീര്‍ന്നെന്നും ഇനി തലയും പിള്ളേരും ഐപിഎല്ലിലെ രാജാക്കന്മാരായി വാഴുമെന്നുമെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. അഞ്ച് കിരീടത്തിന്റെ കണക്കിലാണ് മുംബൈ എപ്പോഴും അഹങ്കരിച്ചിരുന്നതെന്നും എന്നാല്‍ സിഎസ്‌കെ ഇപ്പോള്‍ മുംബൈയുടെ ചങ്കിലേക്കുള്ള ആണിയായാണ് അഞ്ചാം കിരീടം നേടിയതെന്നുമാണ് ആരാധകര്‍ പറയുന്നത്.

ധോണിക്ക് മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്നും അവസാന സീസണില്‍ ഒമ്പതാം സ്ഥാനക്കാരായി ഒതുങ്ങിയപ്പോള്‍ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഇത്തവണത്തെ കിരീടമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ബൗളിങ് നിരയുമായി സിഎസ്‌കെ കപ്പിലേക്കെത്തിയെങ്കില്‍ അത് ധോണിയുടെ കഴിവ് മാത്രമാണെന്നാണ് ആരാധക പക്ഷം. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ സിഎസ്‌കെ തോല്‍പ്പിച്ചപ്പോള്‍ നിറഞ്ഞുനിന്നത് ധോണിയുടെ നായകമികവായിരുന്നു.

28ന് നടക്കേണ്ട ഫൈനല്‍ മഴ മൂലം 29ാം തീയ്യതിയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. 28ന് കളി മുടങ്ങിയപ്പോള്‍ പല സിഎസ്‌കെ ആരാധകരും സ്റ്റേഡിയത്തിന്റെ പരിസരത്തായി ഉറങ്ങിയാണ് പിറ്റേന്ന് മത്സരം കാണാനെത്തിയത്. അവര്‍ക്കുവേണ്ടിയുള്ള ജയമാണ് സിഎസ്‌കെ നേടിയതെന്നും ആരാധകര്‍ ഇത്രമാത്രം സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മറ്റൊരു ടീമുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

എംഎസ് ധോണി കിരീടത്തോടെ വിടപറയുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും ഇനിയും കളിതുടരുമെന്ന് ധോണി പറഞ്ഞത് ആരാധകര്‍ക്ക് കൂടുതല്‍ ആവേശമായി. ആരോഗ്യം അനുവദിച്ചാല്‍ അടുത്ത സീസണിലും കളി തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. സിഎസ്‌കെയെ ചെന്നൈയില്‍ കിരീടം ചൂടിച്ച് യാത്രയയപ്പ് നടത്തണം എന്നാണ് ധോണിയുടെ ആഗ്രഹം. അത് നടക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

CSK

അസാധ്യമെന്ന് തോന്നുന്ന ജയമാണ് എപ്പോഴും സിഎസ്‌കെ നേടുന്നതെന്ന് പറയാം. ഗുജറാത്ത് 215 എന്ന വമ്പന്‍ ടോട്ടല്‍ മുന്നോട്ടുവെച്ചപ്പോള്‍ തന്നെ സിഎസ്‌കെ തോല്‍ക്കുമെന്ന് ചിന്തിച്ചിരുന്നവര്‍ ഏറെയാണ്. എന്നാല്‍ മഴ നിയമപ്രകാരം 15 ഓവറില്‍ വിജയലക്ഷ്യം 171 ആയി മാറി. അപ്പോഴും സിഎസ്‌കെയ്ക്ക് എളുപ്പമുള്ള വിജയലക്ഷ്യമായിരുന്നില്ല.

ഡെവോണ്‍ കോണ്‍വേ (25 പന്തില്‍ 47), ശിവം ദുബെ (21 പന്തില്‍ 32*), അജിന്‍ക്യ രഹാനെ (13 പന്തില്‍ 27), അമ്പാട്ടി റായിഡു (8 പന്തില്‍ 19), രവീന്ദ്ര ജഡേജ (6 പന്തില്‍ 15*) എന്നിവരെല്ലാം ചേര്‍ന്ന് സിഎസ്‌കെയ്ക്ക് ജയമൊരുക്കുകയായിരുന്നു. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും സംഭവിച്ച പിഴവിന് ബാറ്റിങ്ങിലൂടെ മറുപടി നല്‍കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. ഭാഗ്യത്തിന്റെ പിന്തുണ എക്കാലത്തും ധോണിപ്പടയ്ക്കുണ്ട്. ഇത്തവണയും ഭാഗ്യം ടീമിനെ കൈവിട്ടില്ല.

പതിവിലും സന്തോഷവാനായാണ് ധോണി ഈ കിരീടനേട്ടം ആഘോഷിച്ചത്. രവീന്ദ്ര ജഡേജയെ എടുത്തുയര്‍ത്തിയാണ് ധോണി വിജയ സന്തോഷം പങ്കിട്ടത്. അടുത്ത സീസണിലും ധോണിയുടെ കീഴില്‍ സിഎസ്‌കെ ഇറങ്ങുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, May 30, 2023, 7:24 [IST]
Other articles published on May 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+