Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സ്‌ട്രൈക്ക് റേറ്റിനെ തള്ളി ഇഷാന്‍! അതിലും വലുത് മറ്റൊന്നാണ്, അടുത്ത രാഹുലാവുമോ?

ടി20 ക്രിക്കറ്റില്‍ സ്‌ട്രൈക്ക് റേറ്റിലും ബാറ്റിങ് ശരാശരിയിലുമൊന്നും വലിയ കാര്യമില്ലെന്നു അഭിപ്രായപ്പെട്ട മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ഇഷാന്‍ കിഷനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ആരാധകര്‍. ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ തയ്യാറെടുക്കുന്ന യുവതാരം ജിയോ സിനിമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ടി20യില്‍ ഒരു ബാറ്ററെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ സ്‌ട്രൈക്ക് റേറ്റിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

ഇതിനു പിന്നാലെ നിങ്ങളെപ്പോലെയുള്ളവരെ ടി20യില്‍ ഇന്ത്യക്കു ആവശ്യമില്ലെന്നു ആഞ്ഞടിച്ച ആരാധകര്‍ സ്‌ട്രൈക്ക് റേറ്റ് കാരണം സ്ഥാനം നഷ്ടമായ ചിലരുടെ പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തു.

ishan kishan

ടി20യില്‍ സ്‌ട്രൈക്ക് റേറ്റിനും ശരാശരിക്കുമെല്ലാം അമിത പ്രാധാന്യം നല്‍കുകയാണ്. ഉയര്‍ന്ന റണ്‍ചേസ് നടത്തുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്കു ബാറ്റിങില്‍ റിസ്‌കുകളെടുക്കേണ്ടതായി വരും. പക്ഷെ ലഖ്‌നൗവിലേതു പോലെ ബുദ്ധിമുട്ടേറിയ പിച്ചുകളില്‍ 250 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നതിനു യാതൊരു റോളുമില്ല. മല്‍സര സാഹചര്യം കണക്കിലെടുക്കാതെയാണ് പലരും സ്‌ട്രൈക്ക് റേറ്റിനെയും ശരാശരിയെയും ഉയര്‍ത്തിക്കാണിക്കുന്നത്.

കളിയിലെ സാഹചര്യത്തിനു അനുസരിച്ച് ബാറ്റ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബാറ്റിങ് ദുഷ്‌കരമായ ഒരു പിച്ചില്‍ നിങ്ങള്‍ 140-150 റണ്‍സ് ചേസ് ചെയ്യുകയാണെങ്കില്‍ 200-250 സ്‌ട്രൈക്ക് റേറ്റ് പ്രധാനമല്ലെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.

മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ സമീപകാലത്തായി ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ഇതിനിടെയാണ് ടി20യില്‍ സ്‌ട്രൈക്ക് റേറ്റിനും ശരാശരിക്കുമെല്ലാം അമിത പ്രാധാന്യം നല്‍കുകയാണെന്നു ഇഷാന്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ഈ അഭിപ്രായം ആരാധകര്‍ക്കു ഒട്ടും രസിച്ചിട്ടില്ല. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതേക്കുറിച്ചു പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

ISHAN KISHAN

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിങ്ങള്‍ എത്ര തവണ വെല്ലുവിളിയുയര്‍ത്തുന്ന പിച്ചുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ട് ? ഏറെക്കുറെ ഇല്ലെന്നു തന്നെ പറയാം. അതിനാല്‍ സ്‌ട്രൈക്ക് റേറ്റില്‍ ശ്രദ്ധിക്കാന്‍ നോക്കൂ ഇഷാന്‍ കിഷന്‍. ഇന്നു ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മാച്ചില്‍ ഒരുപാട് ഡോട്ട് ബോളുകള്‍ കളിക്കാന്‍ തന്നെയാണ് ഇഷാന്‍ കിഷന്റെ നീക്കം. എല്ലായ്‌പ്പോഴും മികച്ച ബൗളിങ് നിരയ്‌ക്കെതിരേ ബാറ്റ് ചെയ്യാന്‍ അദ്ദേഹം ബുദ്ധിമുട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഇതിനു ഒഴികഴിവുകളുമായി വന്നിരിക്കുകയാണെന്നും ആരാധകര്‍ പ്രതികരിച്ചു.

സ്‌ട്രൈക്ക് റേറ്റില്‍ വലിയ കാര്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ഓപ്പണറായ ശിഖര്‍ ധവാനെ പുറത്താക്കിയത്? കൂടാതെ ഏകദിന ടീമില്‍ നിന്നും ഇതേ കാരണത്താല്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇഷാന്‍ കിഷന്‍ പറഞ്ഞിരിക്കുന്നത് വലിയ മണ്ടത്തരം തന്നെയാണ്.

കെഎല്‍ രാഹുലിനെയാണ് സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ഇഷാന്‍ കിഷന്‍ മാതൃകയാക്കുന്നതെന്നു തോന്നുന്നു. രാഹുലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ. സ്‌ട്രൈക്ക് റേറ്റില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളും ഇതേ രീതിയില്‍ ടി20യില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നും ആരാധകര്‍ ഇഷാന്‍ കിഷന് മുന്നറിയിപ്പ് നല്‍കി.

ഇഷാന്‍ കിഷന്‍ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങള്‍ റണ്‍ചേസില്‍ മാത്രമാണ് പ്രാവര്‍ത്തികമാവുക. അല്ലാതെ നിങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ പിച്ചിനെക്കുറിച്ച് നന്നായി മനസ്സിലാക്കാതെ കൂടുതല്‍ പ്രതിരോധത്തിലൂന്നി കളിക്കുകയാണെങ്കില്‍ പണി കിട്ടും. മല്‍സരത്തില്‍ ടീം പരാജയപ്പെടുകയും ചെയ്യും.

സ്‌ട്രൈക്ക് റേറ്റും ശരാശരിയും ടി20യില്‍ ഒരിക്കലും അമിതപ്രാധാന്യം നല്‍കി വരുന്ന കാര്യങ്ങളല്ല. പക്ഷെ നിങ്ങള്‍ക്കു (ഇഷാന്‍ കിഷന്‍) അമിത പ്രാധാന്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ആരാധകര്‍ പ്രതികരിച്ചു.

Story first published: Friday, May 26, 2023, 11:25 [IST]
Other articles published on May 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+