For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഓസീസിനെ രക്ഷിക്കാന്‍ അക്ഷറിനെ ഒതുക്കുന്നു! ഇന്ത്യയെ വീഴ്ത്താന്‍ പോണ്ടിങിന്റെ പ്ലാന്‍?

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ സംബന്ധിച്ച് ബാറ്റിങ് നിരയില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ കളിക്കുകയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന താരമാണ് അക്ഷര്‍ പട്ടേല്‍. പക്ഷ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്കു പലപ്പോഴും തന്റെ ഫോം കളിക്കളത്തില്‍ പൂര്‍ണമായി പുറത്തെടുക്കാനുള്ള അവസരം ഡിസി ടീം നല്‍കുന്നില്ലെന്നു കാണാം. ഈ സീസണിലെ പല മല്‍സരങ്ങളിലും അക്ഷറിനു കൂടുതല്‍ ബോളുകള്‍ നേരിടാനുള്ള അവസരം ഡിസി ടീം നല്‍കിയിട്ടില്ലെന്നു കാണാം.

ഏറ്റവും അവസാനമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു പരാജയപ്പെട്ട കഴിഞ്ഞ മല്‍സരത്തിലും ഇതു ആവര്‍ത്തിച്ചു.ഡിസി ടീം റണ്‍ചേസ് നടത്തവെ അക്ഷര്‍ പ്‌ട്ടേലിനെ ഏഴാം നമ്പറിലാണ് ക്രീസിലേക്കു അയച്ചത്. തൊട്ടുമുമ്പ് ഇത്തവണ ചുരുക്കം മല്‍സരങ്ങളില്‍ മാത്രം കളിച്ച റിപാല്‍ പട്ടേലിനെ ഇറക്കുകയായിരുന്നു. പക്ഷെ റണ്‍റേറ്റ് ഉയര്‍ന്നുകൊണ്ടിരിക്കെ അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള ഒരു ശ്രമവും താരത്തിന്റെ ഭാഗത്തു നിന്നും കണ്ടില്ല. 16 ബോളില്‍ 10 റണ്‍സ് മാത്രമെടുത്ത് റിപാല്‍ റണ്ണൗട്ടാവുകയും ചെയ്തു. ഒരു ഫോറോ, സിക്‌സറോ പോലും താരം അടിച്ചില്ല.

axar patel

എന്നാല്‍ റിപാലിനു ശേഷം ക്രീസിലെത്തിയ അക്ഷര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. 12 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 21 റണ്‍സാണ് അദ്ദേഹം പുറത്തായത്. റിപാല്‍ പട്ടേലിനു പകരം ആറാം നമ്പറിലേക്കു അക്ഷറിനെ പ്രൊമൊട്ട് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മികച്ച ഇന്നിങ്‌സ് കളിക്കാനും അതു ഒരുപക്ഷെ ഡിസിയെ വിജയിപ്പിക്കാനും സഹായിക്കുമായിരുന്നു. എന്നാല്‍ റിപാലിന്റെ മെല്ലെപ്പോക്ക് കാരണം അക്ഷര്‍ ക്രീസിലെത്തുമ്പോഴേക്കും കാര്യങ്ങള്‍ കുറേക്കൂടി ദുഷ്‌കരമായിരുന്നു. ഇതോടെ വമ്പന്‍ ഷോട്ടുകള്‍ക്കു നിര്‍ബന്ധിതനായ അക്ഷര്‍ തന്റെ വിക്കറ്റ് കൈവിടുകയും ചെയ്തു.

ഈ സീസണിന്റെ തുടക്കം മുതല്‍ അക്ഷറിനെ ബാറ്റിങില്‍ നന്നായി ഉപയോഗിക്കാത്തതിന്റെ പേരില്‍ ഡിസി ടീം വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നിട്ടും 11 ഇന്നിങ്‌സുകളല്‍ നിന്നും 33.37 ശരാശരിയില്‍ 138.34 സ്‌ട്രൈക്ക് റേറ്റോടെ ഒരു ഫിഫ്റ്റിയടക്കം 267 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ബാറ്റിങില്‍ കുറേക്കൂടി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ മികച്ച പ്രകടനം അക്ഷര്‍ കാഴ്ചവയ്ക്കുമായിരുന്നു.

axar patel

സോഷ്യല്‍ മീഡിയയില്‍ ആരാധകരും അക്ഷര്‍ പട്ടേലിനെതിരായ അവഗണനയില്‍ നിരാശരും രോഷാകുലരുമാണ്. കോച്ച് റിക്കി പോണ്ടിങിനെയും ചിലര്‍ ഇതിന്റെ പേരില്‍ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ്. അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്‌ഫൈനലിനു മുമ്പ് അക്ഷര്‍ പട്ടേല്‍ ആത്മവിശ്വാസം വീണ്ടെടുക്കുന്നത് റിക്കി പോണ്ടിങിനു ഇഷ്ടമല്ല.

ഇന്ത്യക്കെതിരേ ഓസീസിനെ രക്ഷിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം പോണ്ടിങിനെ ഇപ്പോള്‍ ബാറ്റിങില്‍ ഒതുക്കുന്നത്. അക്ഷര്‍ പട്ടേലിനെ ഇപ്പോഴും ഫ്രാഞ്ചൈസി പൂര്‍ണമായി ബാറ്റിങില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ ആരെങ്കിലും ഇക്കാര്യമൊന്ന് നോട്ട് ചെയ്ത ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മാച്ചില്‍ മനീഷ് പാണ്ഡെയ്ക്കു പകരം അക്ഷര്‍ പട്ടേലിനെ ഡിസി ബാറ്റിങിന് അയക്കണമായിരുന്നു. കൗണ്ടര്‍അറ്റാക്കിങ് ഗെയിമിലൂടെ സിഎസ്‌കെയെ പ്രതിരോധത്തിലാക്കാന്‍ ഇതു ഡിസിയെ സഹായിക്കുമായിരുന്നു. മികച്ച സ്‌ട്രൈക്കേ റേറ്റോടെ സ്‌കോര്‍ ചെയ്യാനും ഇന്നിങ്‌സില്‍ സ്ഥിരത കൊണ്ടു വരാനും സാധിക്കുന്നയാളാണ് അക്ഷര്‍.

റിഷഭ് പന്തിന്റെ അഭാവത്തില്‍ അക്ഷര്‍ പട്ടേലായിരുന്നു ഡിസിയെ നയിക്കേണ്ടിയിരുന്നത്. ഡേവിഡ് വാര്‍ണറെ ക്യാപ്റ്റനാക്കിയത് ഓസ്‌ട്രേലിയയല്ല, നമ്മളാണ്. ഓസീസ് താരങ്ങളെ പ്രൊമോട്ട് ചെയ്യുന്നതിനു വേണ്ടി മാത്രമാണിത്. അക്ഷറിനെ റിക്കി പോണ്ടിങ് പൂര്‍ണമായി ഉപയോഗിക്കാന്‍ ഇനിയും ശ്രമിച്ചിട്ടില്ല. സൗരവ് ഗാംഗുലി ഇതിനു കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Story first published: Thursday, May 11, 2023, 11:51 [IST]
Other articles published on May 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+