For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിഎസ്‌കെ ജയിക്കില്ലായിരുന്നു! സഹായിച്ചത് അതാണ്! ഇര്‍ഫാന്റെ ട്വീറ്റിന് പൊങ്കാല

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ചാമ്പ്യന്മാരായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് സിഎസ്‌കെ കിരീടത്തിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. വമ്പന്‍ ടോട്ടല്‍ നേടിയതോടെ ഗുജറാത്ത് വലിയ വിജയ പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ സിഎസ്‌കെ ബാറ്റിങ് ആരംഭിച്ചതിന് പിന്നാലെ മഴ വില്ലനായെത്തി. ഇതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറില്‍ 171 റണ്‍സായി വിജയലക്ഷ്യം പുനര്‍നിശ്ചയിക്കുകയായിരുന്നു. അവസാന രണ്ട് പന്തില്‍ സിക്‌സും ഫോറും പറത്തി രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്ക് അത്ഭുത ജയമാണ് നേടിക്കൊടുത്തതെന്ന് പറയാം. സിഎസ്‌കെയുടെ അഞ്ചാം ഐപിഎല്‍ കിരീടമായിരുന്നു ഇത്.

irfan pathan

സിഎസ്‌കെയുടെ നേട്ടത്തെ ഒട്ടുമിക്ക പ്രമുഖരും പ്രശംസിച്ചിരുന്നു. സിഎസ്‌കെയോടും എംഎസ് ധോണിയോടും വലിയ ശത്രുത പുലര്‍ത്തുന്ന ഗൗതം ഗംഭീര്‍ പോലും സിഎസ്‌കെയെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ പേസറും സിഎസ്‌കെ താരവുമായിരുന്ന ഇര്‍ഫാന്‍ പഠാന്റെ ട്വിറ്ററിലെ പോസ്റ്റ് സിഎസ്‌കെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. മഴയെത്തുടര്‍ന്ന് മത്സരം വെട്ടിക്കുറച്ചില്ലായിരുന്നെങ്കില്‍ സിഎസ്‌കെ ജയിക്കില്ലായിരുന്നുവെന്നാണ് ഇര്‍ഫാന്‍ പറയാതെ പറഞ്ഞിരിക്കുന്നത്.

ഇതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് ഇര്‍ഫാനെതിരേ ഉയരുന്നത്. മത്സരത്തിന്റെ ഓവര്‍ വെട്ടിക്കുറച്ചതോടെ മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ് എന്നിവര്‍ക്കെല്ലാം മൂന്ന് ഓവര്‍ മാത്രമാണ് പന്തെറിയാന്‍ സാധിച്ചത്. മുഴുവന്‍ ഓവറും മത്സരം നടക്കുകയും ഇവര്‍ക്കെല്ലാം നാല് ഓവര്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്തിരുന്നെങ്കില്‍ മത്സരം മാറിയേനെയെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

പ്രമുഖ മൂന്ന് ബൗളര്‍മാരുടെ ഓരോ ഓവര്‍ വീതം കുറഞ്ഞപ്പോള്‍ വിക്കറ്റ് നഷ്ടമാവാതെ 18 പന്തുകളാണ് ഒഴിവായത്. ഇത് സിഎസ്‌കെയ്ക്ക് ഗുണമായി മാറിയെന്നുമാണ് ഇര്‍ഫാന്റെ വിലയിരുത്തല്‍. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയുടെ മികവിനെയോ രവീന്ദ്ര ജഡേജയുടെ സൂപ്പര്‍ ഫിനിഷിങ്ങിനെയോയെന്നും മികവായി കളക്കാക്കാതെയാണ് ഇര്‍ഫാന്‍ സിഎസ്‌കെയുടെ ജയത്തെ ഭാഗ്യമെന്ന് മാത്രമായി വിലയിരുത്തിയത്.

സിഎസ്‌കെ പൊരുതി നേടിയ നേട്ടമാണിതെന്ന് അംഗീകരിക്കാന്‍ എന്തുകൊണ്ടാണ് ഇര്‍ഫാന് സാധിക്കാത്തതെന്നും മനസിലെ വെറുപ്പാണ് ഇതിന് കാരണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഫൈനലിലെ സിഎസ്‌കെയുടെ ജയം ഭാഗ്യമാണെന്ന് പറയുമ്പോള്‍ ഒന്നാം ക്വാളിഫയറില്‍ സിഎസ്‌കെ ഗുജറാത്തിനെ തകര്‍ത്തത് കണ്ടില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു.

CSK

നേരത്തെ സിഎസ്‌കെയുടെ ഭാഗമാവാന്‍ ഇര്‍ഫാന് സാധിച്ചിരുന്നെങ്കിലും അവസരമില്ലായിരുന്നു. ഇതിന്റെ ദേഷ്യം ഇര്‍ഫാനുണ്ടാവുമെന്നുറപ്പ്. കൂടാതെ സൗരവ് ഗാംഗുലിക്ക് കീഴില്‍ വളര്‍ന്ന ഇര്‍ഫാനെ ധോണി വലിയ കാര്യമായി പിന്തുണച്ചിരുന്നില്ലെന്ന ആക്ഷേപവും പലരും ഉയര്‍ത്തിയിരുന്നു. അതിന്റെയെല്ലാം വിരോധം ഇര്‍ഫാനുണ്ടാവാമെന്നും അതാണ് സിഎസ്‌കെയുടെ വിജയം അംഗീകരിക്കാന്‍ മടിക്കുന്നതെന്നാണ് ആരാധകരുടെ പരിഹാസം.

ധോണിയുടെ ബ്രില്യന്റ് ക്യാപ്റ്റന്‍സിയാണ് ഇത്തവണ സിഎസ്‌കെയ്ക്ക് കിരീടം നേടിക്കൊടുത്തത്. എടുത്തു പറയാന്‍ കഴിവുള്ള ഒരു ബൗളര്‍പോലും സിഎസ്‌കെയിലില്ലായിരുന്നു. അജിന്‍ക്യ രഹാനെ, ശിവം ദുബെ, ഡെവോണ്‍ കോണ്‍വേ, അമ്പാട്ടി റായിഡു എന്നിവരെയെല്ലാം വെച്ചാണ് സിഎസ്‌കെ ഇത്തവണ കിരീടം നേടിയത്. രവീന്ദ്ര ജഡേജ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇത്തവണ നിര്‍ണ്ണായക പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.

നായകനെന്ന നിലയില്‍ ധോണിയുടെ മികവിനെ വെല്ലാന്‍ 41ാം വയസിലും എതിരാളികളില്ല. രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള നായകന്മാരെക്കാള്‍ ഏറെ മുകളില്‍ത്തന്നെയാണ് ധോണി. ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ധോണി വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. ഈ സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതിയതെങ്കിലും അടുത്ത സീസണിലും തുടരുമെന്നാണ് ധോണി വ്യക്തമാക്കിയത്. അടുത്ത സീസണിലും ധോണിക്ക് കീഴില്‍ സിഎസ്‌കെ കപ്പടിക്കുമോയെന്ന് കണ്ടറിയാം.

Story first published: Thursday, June 1, 2023, 10:28 [IST]
Other articles published on Jun 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+