For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇനിയാണ് കളി, ഗുജറാത്ത് കപ്പ് നിലനിര്‍ത്തും! ഷണകയുടെ വരവില്‍ പ്രതികരിച്ച് ഫാന്‍സ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണയും ഗംഭീര പ്രകടനം കാഴ്ചവെച്ച് കൈയടി നേടുകയാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും ടീം വിജയം നേടിയിട്ടുണ്ട്. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ഗുജറാത്ത് രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനും തകര്‍ത്തിരിക്കുകയാണ്. ഇത്തവണയും ഹര്‍ദിക്കും സംഘവും ഒരുങ്ങിത്തന്നെയാണെന്ന് പറയാം.

ഇപ്പോഴിതാ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ കെയ്ന്‍ വില്യംസണിന് പകരക്കാരനായി ഗുജറാത്ത് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ നായകനും ഓള്‍റൗണ്ടറുമായ ദസുന്‍ ഷണകയെയാണ് ഗുജറാത്ത് വില്യംസണിന്റെ പകരക്കരാനായി ടീമിലേക്കെത്തിച്ചത്. ലേലത്തില്‍ ഷണക അണ്‍സോള്‍ഡായത് എല്ലാവരും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള താരത്തെ ഗുജറാത്ത് ഇപ്പോള്‍ പരിഗണിച്ചതില്‍ ആരാധകരും ഹാപ്പിയാണ്.

dasun shanaka

ഷണകയുടെ വരവ് ഗുജറാത്തിനെ കപ്പ് നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ആരാധകരുടെ പ്രതികരണം. ഇന്ത്യയിലെ ശ്രീലങ്കയുടെ അവസാന ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഫിനിഷര്‍ റോളില്‍ മികവ് കാട്ടാന്‍ ഷണകയ്ക്ക് കഴിവുണ്ട്. മീഡിയം പേസറെന്ന നിലയില്‍ മധ്യ ഓവറുകളിലും ഡെത്ത് ഓവറിലും വലിയ മികവ് കാട്ടാന്‍ ഷണകയ്ക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഗുജറാത്തിന് ഷണക വലിയ സമ്പാദ്യമായി മാറും.

ഐപിഎല്‍ കരാര്‍ മറ്റാരെക്കാളും അര്‍ഹിക്കുന്ന താരമാണ് ഷണകയെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയെപ്പോലെ മികവ് കാട്ടാന്‍ 31കാരനായ ഷണകയ്ക്ക് സാധിക്കുമെന്നാണ് ആരാധക പ്രതികരണം. അനുഭവസമ്പന്നായ താരം ഇന്ത്യന്‍ പിച്ചില്‍ നിരവധി തവണ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറാണ് ഷണകയെന്നാണ് ആരാധകര്‍ പറയുന്നത്.

dasun shanaka

ഇപ്പോള്‍ത്തന്നെ ഗുജറാത്തിനെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ പാടുപെടുകയാണ്. ഷണകകൂടി വന്നാല്‍ ഗുജറാത്തിന് കപ്പുറപ്പാണെന്നാണ് ഒരു ആരാധകന്റെ പ്രതികരണം. ഷണക ഐപിഎല്‍ കളിക്കുന്നത് കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു വിദേശ ബൗളറെ പുറത്തിരുത്തി ഷണകയെ ഗുജറാത്ത് കളിപ്പിക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് ഷണക.

ഷണക അവസാനമായി ഇന്ത്യയില്‍ കളിച്ച ആറ് ടി20 മത്സരങ്ങളിലെ സ്‌കോര്‍ തന്നെ താരത്തിന്റെ പ്രതിഭ മനസിലാക്കിക്കൊടുക്കുന്നതാണ്. 6 മത്സരത്തില്‍ നിന്ന് 139 ശരാശരിയില്‍ 278 റണ്‍സാണ് ഇന്ത്യയിലെ സമീപകാലത്തെ താരത്തിന്റെ പ്രകടനം. അതും 197.16 സ്‌ട്രൈക്കറേറ്റില്‍. 47* (19), 74* (38), 33* (18), 45 (27), 56* (22), 23 (17) എന്നിങ്ങനെയാണ് സ്‌കോര്‍. ഇന്ത്യക്കാരെക്കാളും മികച്ച കണക്കുണ്ടായിട്ടും ഇതുവരെ ഷണക ഐപിഎല്‍ കളിച്ചില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നതാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ തന്നെ ഷണകയെ സ്വന്തമാക്കേണ്ടതായിരുന്നു. സാഹചര്യത്തിനനുസരിച്ച് നിലയുറപ്പിച്ച് കളിക്കാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ഷണകയ്ക്ക് കഴിവുണ്ട്. നായകനെന്ന നിലയിലും മികവ് കാട്ടിയിട്ടുള്ള ഷണകയ്ക്ക് വൈകിയാണെങ്കിലും വിളിയെത്തിയതില്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്നാല്‍ ഷണക ടീമിലെത്തിയിട്ടും കാര്യമില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

dasun shanaka

ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരാണ് ഫിനിഷര്‍മാരായി ഗുജറാത്തിലുള്ളത്. ഇവര്‍ രണ്ട് പേരും ടീമിന്റെ വിശ്വസ്തരായ താരങ്ങളാണ്. അതുകൊണ്ട് തന്നെ ഇവരെ മാറ്റി ഷണകയെ പരിഗണിക്കാന്‍ സാധ്യതയില്ലെന്നും ഷണക ബെഞ്ചില്‍ വിശ്രമിക്കാന്‍ മാത്രമാണ് സാധ്യതയെന്നുമാണ് ചില ആരാധകര്‍ പ്രതികരിക്കുന്നത്. വസ്തുത വിലയിരുത്തുമ്പോള്‍ ഷണകക്ക് അവസരം ലഭിക്കാന്‍ സാധ്യത കുറവ്.

സ്‌പെഷ്യലിസ്റ്റ് പേസറെ പിന്‍വലിച്ച് ഷണകയെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. തെവാത്തിയക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഷണകയ്ക്ക് വിളിയെത്താന്‍ സാധ്യത കൂടുതല്‍. അല്ലാത്ത പക്ഷം താരം കാഴ്ചക്കാരനായി ഒതുങ്ങിയേക്കും. എന്തായാലും ഷണകയെ ഗുജറാത്ത് ഒപ്പം കൂട്ടുന്നത് വ്യക്തമായ പദ്ധതികളോടെയാണെന്നുറപ്പ്. 50 ലക്ഷമാണ് താരത്തിന്റെ പ്രതിഫലം.

Story first published: Wednesday, April 5, 2023, 7:08 [IST]
Other articles published on Apr 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+