ഐപിഎല്ലിന്റെ 16ാം സീസണില്‍ ആറാം കിരീടം ലക്ഷ്യമിടുന്ന രോഹിത് ശര്‍മയ്ക്കു അത്ര ശുഭകരമല്ല കാര്യങ്ങള്‍. സീസണിനു മുമ്പ് തന്നെ ചില പ്രഹരങ്ങള്‍ മുംബൈയ്ക്കു നേരിട്ടിരുന്നു. ഇപ്പോള്‍ ചില പ്രധാനപ്പെട്ട താരങ്ങളുടെ ഫോമും മുംബൈയുടെ ആശങ്കള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. മുംബൈയെ സംബന്ധിച്ച് ഈ സീസണിലെ ഏറ്റവും വലിയ നഷ്ടം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമാണ്. പരിക്കേറ്റ് പിന്‍മാറിയ സേവനം ഇത്തവണ മുംബൈയ്ക്കു ലഭിക്കില്ല. ടീമിനെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടം തന്നെയാണിത്.
ഇപ്പോഴിതാ മുംബൈ ടീമിന്റെ പരിശീലന മല്‍സരത്തില്‍ നിന്നുള്ള വീഡിയോ പുറത്തുവന്നതോടെ ആരാധകര്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. യുവ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്റെ മോശം ബാറ്റിങാണ് ഇതിനു കാരണം. മുംബൈയ്‌ക്കൊപ്പം ഇത്തവണ അരങ്ങേറുന്ന ഇംഗ്ലണ്ട് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ബാറ്റിങില്‍ ഇഷാന്‍ പതറുന്നതാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുക. നേരത്തേ തന്നെ ഇഷാന്റെ മോശം ഫോം മുംബൈയ്ക്കു തലവേദനയായിരുന്നു.

കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി കളിച്ച ഒരു മല്‍സരത്തില്‍പ്പോലും ഇഷാന്‍ ബാറ്റിങില്‍ ക്ലിക്കായിരുന്നില്ല. ഇതേ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ താരത്തിനു സ്ഥാനവും നഷ്ടമായിരുന്നു. ഇങ്ങനെയൊരു മോശം സാഹചര്യത്തില്‍ നില്‍ക്കവെയാണ് ഇഷാന്‍ ഐപിഎല്ലിനായി മുംബൈ ടീമിനൊപ്പം ചേര്‍ന്നത്. പക്ഷെ ഇവിടെയും ബാറ്റിങില്‍ തന്റെ സ്വതസിദ്ധമായ ടൈമിങിലേക്കു വരാനാവാതെ താരം വിഷമിക്കുന്നതാണ് മുംബൈയുടെ പ്രാക്ടീസ് മാച്ചില്‍ കാണുന്നത്.
പരിശീലന മല്‍സരത്തില്‍ നായകനും തന്റെ ഓപ്പണിങ് പങ്കാളിയുമായ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ ബാറ്റ് ചെയ്യുന്ന വീഡിയോയാണ് മുംബൈ ഇന്ത്യന്‍സ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ഇഷാന്‍ വലിയ സമ്മര്‍ദ്ദത്തോടെ, പലപ്പോഴും ഷോട്ട് കളിക്കാതെ ബോള്‍ ലീവ് ചെയ്യുന്നത് കാണാം. മാത്രമല്ല താരത്തിന്റെ ടൈമിങും ഒട്ടും മികച്ചതല്ലെന്നു ഇതില്‍ നിന്നും വ്യക്തമാണ്.
മുംബൈ ആരാധകര്‍ ഈ വീഡിയോ കണ്ടതോടെ വലിയ നിരാശയിലാണ്. പലരും ഇഷാനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 2018 മുതല്‍ മുംബൈ ടീമിന്റെ ഭാഗമാണ് താരം. 2021ലെ സീസണിനു കൈവിട്ടെങ്കിലും 2022ലെ മെഗാ ലേലത്തില്‍ 15.25 കോടി രൂപ മുടക്കി തിരികെ ടീമിലേക്കു കൊണ്ടുവരികയായിരുന്നു.

ജോഫ്ര ആര്‍ച്ചറുടെ ബോള്‍ തൊടാന്‍ പോലും ഇഷാന് കിഷന് കഴിയുന്നില്ല. കഴിഞ്ഞ വര്‍ഷം ഇവനെയാണോ 15 കോടിയേലേറെ മുടക്കി മുംബൈ ഇന്ത്യന്‍സ് വാങ്ങിയത് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. ക്യാപ്റ്റന്‍ പോലും ബാറ്റിങില്‍ പതറുന്ന പലിശീലന സെഷനില്‍ നിന്നുള്ള വീഡിയോ പങ്കുവയ്ക്കാന്‍ മുംബൈ ഇന്ത്യന്‍സിനെക്കൊണ്ടേ കഴിയൂ. വെല്‍ഡണ്‍ എന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. ഈ സീസണിലെ ഐപിഎല്ലില്‍ ഇഷാന്‍ കിഷനില്‍ നിന്നും യാതൊരു പ്രതീക്ഷയുമില്ലെന്നായിരുന്നു ഒരു യൂസര്‍ തുറന്നടിച്ചത്. ഇഷാന്‍ കിഷന്റെ ബാറ്റിന്റെ മധ്യത്തില്‍പ്പോലും ബോള്‍ കൊള്ളുന്നില്ലല്ലോയെന്നായിരുന്നു ഒരു പ്രതികരണം.
ഇഷാന്‍ കിഷന്റെ മോശം ടീമിലെ മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിനു പ്ലെയിങ് ഇലവനിലേക്കു വഴി തുറക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തേ താരം പരിശീലന സെഷനില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവരികയും ഇതു ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തിരുന്നു. അതേസമയം, മുംബൈയുടെ സീസണിലെ ആദ്യ മല്‍സരം ഞായറാഴ്ച രാത്രി 7.30ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ്.