For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നവീന് കുറച്ച് മാങ്ങ അയക്കൂ! കിങിനോടു കളിച്ചാല്‍ നീ താങ്ങില്ല, ആഞ്ഞടിച്ച് ഫാന്‍സ്

ഐപിഎല്ലില്‍ വിരാട് കോലിയുടെ മാച്ച് വിന്നിങ് സെഞ്ച്വറിക്കു ശേഷം ശരിക്കും പെട്ടിരിക്കുന്നത് രണ്ടു പേരാണ്. ഒരാള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അഫ്ഗാനിസ്താന്‍ പേസര്‍ നവീനുല്‍ ഹഖ് ആണെങ്കില്‍ മറ്റൊരാള്‍ അവരുടെ കോച്ച് ഗൗതം ഗംഭീറാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖനൗവും തമ്മിലുള്ള മല്‍സരത്തിനു ശേഷം മൂന്നു പേരും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയായിരുന്നു.

അതിനു ശേഷവും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കിടയില്‍ പോര് തുടര്‍ന്നു. അടുത്തിടെ ഒരു കളിയില്‍ കോലി പുറത്തായ ഷേം മധുരമുള്ള മാങ്ങകളെന്ന ക്യാപ്ഷനോടെ അദ്ദേഹത്തെ കളിയാക്കി നവീന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. താരത്തിന്റെ ഈ പോസ്റ്റ് കോലി ആരാധകരെ അരിശം കൊള്ളിക്കുകയും അവര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

KOHLI- NAVEEN

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള നിര്‍ണായക മല്‍സരത്തില്‍ വിരാട് കോലി സെഞ്ച്വറിയോടെ ടീമിന്റെ ഹീറോയായപ്പോള്‍ അതു ആരാധകരെ സംബന്ധിച്ച് ആഘോഷിക്കാനുള്ള മുഹൂര്‍ത്തമായിരുന്നു. അവര്‍ നവീനുള്‍ ഹഖിനെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. കോലിയുടെ ബദ്ധശത്രുവായ ലഖ്‌നൗ ടീമിന്റെ ഉപദേശകന്‍ ഗൗതം ഗംഭീറിനെയും ചിലര്‍ വെറുതെ വിട്ടില്ല.

ദയവു ചെയ്ത് നവീനുല്‍ ഹഖിനു ആരെങ്കിലും കുറച്ചു മാങ്ങ അയച്ചു കൊടുക്കൂ. ഗൗതം ഗംഭീറിനു ടിഷ്യു ആയിരിക്കും നല്ലത്. ഇന്നലെ നവീനുല്‍ ഹഖ് മാങ്ങയൊന്നും കഴിച്ചില്ലേയെന്നായിരുന്നു ആരാധകരുടെ പരിഹാസങ്ങള്‍. മാങ്ങ കഴിഞ്ഞെങ്കില്‍ നേന്ത്രപ്പഴം വാങ്ങിക്കാന്‍ തയ്യാറായി ഇരിക്കാന്‍ നവീനുല്‍ ഹഖിനോടു പറഞ്ഞേക്ക്. നമുക്കു പ്ലേഓഫില്‍ കാണാം.

നവീനുല്‍ ഹഖിനെ കളിയാക്കുന്നവര്‍ക്കു അല്‍പ്പമെങ്കിലും നാണമില്ലേ? നിങ്ങള്‍ നമ്മുടെ കിങ് വിരാട് കോലിയുടെ നിലവാരമാണ് കുറയ്ക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള ഫൈനലാണ് എനിക്കു വേണ്ടത്. നവീനുല്‍ ഹഖ് പ്ലെയിങ് ഇലവനിലുണ്ടാവുകയും വേണമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

VIRAT KOHLI

നവീനുല്‍ ഹഖ് കേട്ടോ, അച്ഛന്‍ എല്ലായ്‌പ്പോഴും അച്ഛനും മകന്‍ എല്ലായ്‌പ്പോഴും മകനുമാണ്. മകന്‍ ഒരിക്കലും അച്ഛനോടു മുട്ടാന്‍ നില്‍ക്കരുത്. ഇന്നലത്തെ മാങ്ങ എങ്ങനെയുണ്ടായിരുന്നു നവീനുല്‍ ഹഖ്? കളിക്കളത്തിലുണ്ടായ സംഭവം നിങ്ങള്‍ (നവീനുല്‍ ഹഖ്) അവിടെ കൊണ്ട് അവസാനിപ്പിച്ചില്ല.

ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായ വിരാട് കോലിയോടാണ് നിങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ മല്‍സരിച്ചത്. നവീന്‍, നിങ്ങള്‍ ഒട്ടും പക്വതയില്ലാത്ത വ്യക്തിയാണ്. വിരാട് കോലി നേടിയിട്ടുള്ള സെഞ്ച്വറികളുടെ അത്ര മല്‍സരങ്ങള്‍ പോലും നിങ്ങള്‍ കളിച്ചിട്ടില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ ഗംഭീര വിജയമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ഗ്രൗണ്ടില്‍ നടന്ന റണ്‍ചേസില്‍ ആര്‍സിബി അനായാസം ജയിച്ചുകയറുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഹൈദരാബാദ് ഹെന്‍ഡ്രിച്ച് ക്ലാസെന്റെ (104) സെഞ്ച്വറിക്കരുത്തില്‍ അഞ്ചു വിക്കറ്റിനു 186 റണ്‍സെടുക്കുകയായിരുന്നു.

മറുപടിയില്‍ ആര്‍സിബി അനായാസം വിജയത്തിലേക്കു കുതിച്ചെത്തി. 2019നു ശേഷമുള്ള കോലിയുടെ കന്നി സെഞ്ച്വറിയാണ് ആര്‍സിബിക്കു കരുത്തായത്. 63 ബോളില്‍ 12 ഫോറും നാലു സിക്‌സറുകളുമടക്കം അദ്ദേഹം 100 റണ്‍സെടുക്കുകയായിരുന്നു. സിക്‌സറിലൂടെയായിരുന്നു കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയാണ് (71) മറ്റൊരു പ്രധാന സ്‌കോറര്‍. ഈ ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കുയരുകയും ചെയ്തിരുന്നു.

Story first published: Friday, May 19, 2023, 10:46 [IST]
Other articles published on May 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+