ഐപിഎല്ലില്‍ ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ഡനെ ടീമിലുള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചു. ബൗളിങിലെ, പ്രത്യേകിച്ചും ഡെത്ത് ഓവറുകളിലെ ദൗര്‍ബല്യം മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോര്‍ഡനെ അവര്‍ ടീമിലേക്കു കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന മിനി താരലേലത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.
പക്ഷെ ലേലത്തില്‍ ജോര്‍ഡനെ വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇപ്പോഴിതാ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈയില്‍ നിന്നും അദ്ദേഹത്തിനു അപ്രതീക്ഷിത വിളിയെത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളുടെ ഭാഗമാവാന്‍ ജോര്‍ഡനായിരുന്നു. പക്ഷെ എവിടെയും നിലയുറപ്പിക്കാന്‍ സാധിച്ചില്ല.

ഐപിഎല്ലില്‍ ഇതുവരെ 28 ഇന്നിങ്‌സുകളില്‍ കളിച്ച ജോര്‍ഡന്‍ 9.32 ഇക്കോണമി റേറ്റില്‍ 27 വിക്കറ്റുകളെടുത്തിട്ടുണ്ട്. അവസാന സീസണില്‍ എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ താരമായിരുന്നു അദ്ദേഹം. പക്ഷെ നാലു മല്‍സരങ്ങളില്‍ നിന്നും വീഴ്ത്താനായത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്.
സീസണിനു ശേഷം ജോര്‍ഡനെ സിഎസ്‌കെ ഒഴിവാക്കുകയും ചെയ്തു. പക്ഷെ സമീപകാലത്തു മികച്ച പ്രകടനമാണ് ജോര്‍ഡന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഐഎല്‍ടി20 (ഇന്റര്‍നാഷനല്‍ ലീഗ് ടി20) ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനായിരുന്നു അദ്ദേഹം. 10 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് ജോര്‍ഡന്‍ വീഴ്ത്തിയത്.
കഴിഞ്ഞ സീസണിലേതു പോലെ ഈ സീസണിലും മുംബൈയെ അലട്ടുന്ന പ്രധാന ഘടകം ബൗളര്‍മാരുടെ പ്രകടനമാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കു കാരണം സീസണില്‍ നിന്നും പിന്മാറിയതോടെ ബൗളിങിനു മൂര്‍ച്ച കുറഞ്ഞിരിക്കുകയാണ്. ബുംറയെക്കൂടാതെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജൈ റിച്ചാര്‍ഡ്‌സനും ഈ സീസണില്‍ നിന്നും പിന്‍മാറിയിരുന്നു.
റിച്ചാര്‍ഡ്‌സനു പകരം ഓസ്‌ട്രേലിയയുടെ തന്നെ റിലേ മെറെഡിത്തിനെ മംബൈ ടീമിലെത്തിച്ചിരുന്നു. പക്ഷെ ഇതുവരെ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായിട്ടില്ല. എന്നാല്‍ ആരുടെ പകക്കാരനായിട്ടാണ് ജോര്‍ഡനെ ടീമിലേക്കുകൊണ്ടു വന്നതെന്നു മുംബൈ വ്യക്തമായിട്ടില്ല.

അനുഭവസമ്പത്തും ഡെത്ത് ഓവറുകളിലെ പ്രകടനവുമാണ് ക്രിസ് ജോര്‍ഡനെ ടീമിലേക്കു കൊണ്ടുവരാന്‍ മുംബൈയെ പ്രേരിപ്പിച്ച രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍. 34 കാരനായ പേസറെ ടീമുകള്‍ പലപ്പോഴും ഡെത്ത് ഓവറുകളിലാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. യോര്‍ക്കറുകള്‍ എറിയാനുള്ള കഴിവാണ് ജോര്‍ഡനെ സ്‌പെഷ്യലാക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം. മുംബൈയിലും അദ്ദേഹത്തിനു ഈ മിടുക്ക് പുറത്തെടുക്കാന്‍ സാധിക്കുമോയെന്നാണ് അറിയാനുള്ളത്.
അതേസമയം, ക്രിസ് ജോര്‍ഡനെ ടീമിലെത്തക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തോടു അത്ര മികച്ച രീതിയിലല്ല ആരാധകര്‍ പ്രതികരിച്ചരിക്കുന്നത്. പലരും ഈ നീക്കത്ത വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഡെത്ത് ഓവറില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ബൗളറാണ് ക്രിസ് ജോര്‍ഡന്‍.
റോയല്‍സ് ചാലഞ്ചേഴ്‌സ് വനിതാ ടീമിലെ ബൗളര്‍മാര്‍ പോലും ഇതിനേക്കാള്‍ ഭേദമാണ്. ക്രിസ് ജോര്‍ഡന്‍ ഒരിക്കല്‍പ്പോലും മാച്ച് വിന്നിങ് സ്‌പെല്‍ ബൗള്‍ ചെയ്യുന്നത് കണ്ടിട്ടില്ല. പക്ഷെ എല്ലാ സമയത്തും എല്ലായിടത്തു നിന്നും അദ്ദേഹത്തിനു ടീമിലേക്കു വിളിയെത്തുകയും ചെയ്യുമെന്നും ആരാധകര്‍ പ്രതികരിച്ചു.