For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജുവിനെക്കാള്‍ കേമന്‍ രാഹുല്‍! അഭിപ്രായം പറഞ്ഞ സെവാഗ് പെട്ടു! ട്രോളോട് ട്രോള്‍

മുംബൈ: ഇന്ത്യയുടെ മുന്‍ ഓപ്പണറും സൂപ്പര്‍ താരവുമാണ് വീരേന്ദര്‍ സെവാഗ്. വിരമിക്കലിന് ശേഷം ക്രിക്കറ്റ് നിരൂപകനായും കമന്റേറ്ററായും അവതാരകനായുമെല്ലാം സെവാഗ് പ്രവര്‍ത്തിക്കുന്നുണ്ട്. ഐപിഎല്ലിന്റെ 16ാം സീസണ്‍ പുരോഗമിക്കവെ കഴിഞ്ഞ ദിവസം സെവാഗ് ഒരു അഭിപ്രായപ്രകടനം നടത്തിയിരുന്നു. സഞ്ജു സാംസണെക്കാള്‍ മികച്ച താരമാണ് കെ എല്‍ രാഹുലെന്നായിരുന്നു സെവാഗ് പറഞ്ഞത്.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തായി ഇഷാന്‍ കിഷനും സഞ്ജു സാംസണും കെ എല്‍ രാഹുലും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കവെയാണ് സെവാഗിന്റെ അഭിപ്രായ പ്രകടനം. സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെയും രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെയുമാണ് നയിക്കുന്നത്. സെവാഗ് രാഹുലിനെ സഞ്ജുവിനെക്കാള്‍ മികച്ചവനെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ വിമര്‍ശിച്ച് സഞ്ജു ആരാധകര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അനായാസമായി ജയിക്കാവുന്ന മത്സരം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് തോറ്റതോടെ സെവാഗിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു ആരാധകര്‍. കെ എല്‍ രാഹുലിന്റെ മികവ് കണ്ടൂവെന്നും സെവാഗ് ലഖ്‌നൗ-ഗുജറാത്ത് മത്സരം കണ്ടില്ലേയെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ ഓവര്‍ മെയ്ഡനാക്കുകയും ക്യാപ്റ്റനെന്ന നിലയില്‍ മണ്ടന്‍ തീരുമാനമെടുക്കുകയും ചെയ്യുന്ന രാഹുലാണോ മിടുക്കനെന്നാണ് ആരാധകരുടെ ചോദ്യം.

ടീമിനെ ജയിപ്പിക്കാന്‍ കഴിവില്ലാത്ത താരമാണ് രാഹുല്‍. ബാറ്റ്‌സ്മാനെന്ന നിലയിലും ദുര്‍ബലനായ രാഹുലിനെക്കാള്‍ എന്തുകൊണ്ടും മിടുക്കനാണ് സഞ്ജു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ രാഹുലിന്റെ മുട്ടിടിക്കുന്നു. ഗുജറാത്തിനെതിരേ ലഖ്‌നൗ കളി തോല്‍ക്കാന്‍ കാരണം രാഹുലിന്റെ സെല്‍ഫിഷ് ബാറ്റിങ്ങാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സഞ്ജു സാംസണ്‍ കളിച്ചത് രാഹുല്‍ മാതൃകയാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

സ്പിന്നര്‍മാര്‍ക്കെതിരേ രാഹുല്‍ വിറക്കുമ്പോള്‍ സഞ്ജു റാഷിദ് ഖാനെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകളാണ് സഞ്ജു പറത്തിയത്. സഞ്ജുവിനെ തളര്‍ത്താനും താഴ്ത്തിക്കെട്ടാനും മനപ്പൂര്‍വ്വമായി ചിലര്‍ ശ്രമിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന്റെ തെളിവാണ് ഒട്ടുമിക്ക പ്രധാന താരങ്ങളും സഞ്ജുവിനെതിരേ മോശം അഭിപ്രായങ്ങള്‍ പറയുന്നത്. സഞ്ജു വിമര്‍ശനങ്ങളെ ബാറ്റുകൊണ്ട് നേരിടുന്നവനാണ്. സഞ്ജുവിന്റെ വളര്‍ച്ച പലരേയും ഭയപ്പെടുത്തുന്നു.

സഞ്ജു സൂപ്പര്‍ താരമായി വളര്‍ന്നാല്‍ പല പ്രമുഖരുടേയും സീറ്റ് നഷ്ടമാവും. അതുകൊണ്ടാണ് സഞ്ജുവിനെ മനപ്പൂര്‍വ്വം ഒതുക്കാന്‍ ശ്രമം നടത്തുന്നത്. സഞ്ജുവിന്റെ കീപ്പിങ് മികവിനും ആക്രമണോത്സക ബാറ്റിങ്ങിനും പകരം വെക്കാന്‍ ഇപ്പോള്‍ മറ്റൊരു താരവുമില്ല. ഇഷാന്‍ കിഷനെക്കാളും രാഹുലിനെക്കാളും ടി20യില്‍ മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് സഞ്ജു. എന്നാല്‍ തുടര്‍ച്ചയായി അവസരം നല്‍കാതെ സഞ്ജുവിനെ ഒതുക്കുകയാണ്.

sanju samson

സെവാഗ് യുവപ്രതിഭകളെ പിന്തുണക്കുന്ന താരങ്ങളിലൊരാളാണ്. അദ്ദേഹവും സഞ്ജുവിനെതിരേ പറയുന്നതില്‍ നിരാശയുണ്ടെന്നും ആരാധകര്‍ പ്രതികരിക്കുന്നു. സെവാഗിനെപ്പോലെ ധൈര്യശാലിയായ ബാറ്റ്‌സ്മാനാണ് സഞ്ജു. ഏത് വമ്പന്‍ ബൗളറേയും ധൈര്യമായി നേരിടാന്‍ സഞ്ജുവിന് കഴിവുണ്ട്. രാഹുലും ഇഷാനുമെല്ലാം സ്വന്തം നേട്ടങ്ങള്‍ക്കായി കളിക്കുമ്പോള്‍ ടീമിനായി 100 ശതമാനം നല്‍കാന്‍ ശ്രമിക്കുന്ന താരമാണ് സഞ്ജുവെന്നാണ് ആരാധക പക്ഷം.

ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഈ വര്‍ഷം നടക്കാനിരിക്കെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസി ഐ വൃത്തങ്ങളിലൊരാള്‍ വ്യക്തമാക്കിയിരുന്നു. കെ എല്‍ രാഹുലിനും ഇഷാന്‍ കിഷനുമാണ് മുഖ്യ പരിഗണനയെന്നാണ് അദ്ദേഹം പറഞ്ഞത്. സഞ്ജു ഇത്തവണ നായകനായും ബാറ്റ്‌സ്മാനായും മികവ് കാട്ടുന്നു. വിക്കറ്റിന് പിന്നില്‍ അത്യുജ്ജ്വല പ്രകടനമാണ് സഞ്ജു നടത്തുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്കെത്തിച്ചാലും സഞ്ജുവിന് അവസരം ലഭിക്കില്ലെന്നും സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കാന്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരാധകര്‍ ആരോപണം ഉയര്‍ത്തുന്നു. സഞ്ജു സാംസണ്‍ നിലവില്‍ ദേശീയ ടീമിന് പുറത്താണ്. തിരിച്ചുവരാന്‍ ഗംഭീര പ്രകടനം തുടര്‍ച്ചയായി സഞ്ജു കാഴ്ചവെക്കേണ്ടതായുണ്ട്.

Story first published: Sunday, April 23, 2023, 14:30 [IST]
Other articles published on Apr 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+