For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇങ്ങനെ ആരാധകരെ പറ്റിക്കരുത്! ആര്‍സിബി ചതിയന്‍മാരുടെ ടീം- വിമര്‍ശനം ശക്തം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആര്‍സിബിയെന്ന പേരില്‍ ആരാധകര്‍ നെഞ്ചേറ്റുന്ന ടീമിന് പക്ഷെ ഇതുവരെ കപ്പടിക്കാന്‍ സാധിച്ചിട്ടില്ല. എല്ലാ സീസണിലും ഈ സാല കപ്പ് നമ്മുടെ എന്ന് പറഞ്ഞെത്തുന്ന ആര്‍സിബി കഴിഞ്ഞ 15 വര്‍ഷവും ഈ സാല കപ്പ് നമ്മുടെയെന്ന് പറഞ്ഞ് ആരാധകരെ വഞ്ചിച്ചു.

ഇത്തവണ ശക്തമായ താരനിരയോടെയെത്തിയ ആര്‍സിബി കപ്പടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുമ്പോഴും ടീം പ്ലേ ഓഫിനോടടുക്കവെ പിന്നോട്ട് പോവുകയാണ്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് നാണംകെട്ടതോടെ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ പരുങ്ങലിലായിരിക്കുകയാണ്. 11 മത്സരത്തില്‍ നിന്ന് അഞ്ച് ജയത്തോടെ 10 പോയിന്റുമായി ആര്‍സിബി ഏഴാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് -0.345 ആണ്.

kohli-du plessis

മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത പരുങ്ങലിലായിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ 200 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും 21 പന്ത് ബാക്കിയാക്കി ജയിക്കാന്‍ മുംബൈക്കായി. ആര്‍സിബി ബൗളര്‍മാരെ ഒന്നുമല്ലാതാക്കി കളയുന്ന പ്രകടനമാണ് മുംബൈ കാഴ്ചവെച്ചത്. ഇത്തവണയും ആര്‍സിബി പ്രതീക്ഷക്കൊത്ത് ഉയരാതെ വരുന്നതോടെ ആരാധകര്‍ കലിപ്പിലായിരിക്കുകയാണ്.

ആര്‍സിബിയെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തുകയാണ്. ചതിയന്മാരുടെ നിരയാണെന്നും ഇത്തവണയും ടീമിന് കപ്പ് നേടാന്‍ സാധിക്കില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. വിശ്വസിക്കാന്‍ സാധിക്കുന്ന ആരുമില്ല. മികച്ച ബാറ്റിങ്ങും ബൗളിങ്ങും കാഴ്ചവെക്കുമ്പോഴും ജയിക്കാനുള്ള തന്ത്രം ആര്‍സിബിക്ക് അറിയില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. അടുത്ത സീസണിലും ഈ സാല കപ്പ് നമ്മുടെയെന്ന് പറഞ്ഞ് ആര്‍സിബി വരുമെന്നാണ് ആരാധകരുടെ പരിഹാസം.

വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് എന്നിവരെ ടീം വളരെയധികം ആശ്രയിക്കുന്നു. മധ്യനിരയില്‍ വിശ്വസ്തനില്ലാത്തതാണ് ആര്‍സിബിയുടെ പ്രശ്‌നമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മഹിപാല്‍ ലോംറോറിനെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ദിനേഷ് കാര്‍ത്തികിന്റെ കാലം കഴിഞ്ഞു. കേദാന്‍ ജാദവിനെ ടീമിലേക്ക് വിളിച്ചത് ലോകമണ്ടത്തരമാണെന്നും മുംബൈക്കെതിരേ ഇംപാക്ട് പ്ലയറാക്കിയത് അതിലും വലിയ മണ്ടത്തരമാണെന്നും ആരാധകര്‍ പറയുന്നു.

മറ്റ് ടീമുകളെപ്പോലെ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍സിബിക്ക് സാധിക്കുന്നില്ല. ദേശീയ ടീമിലേക്ക് ഏറ്റവും കുറവ് താരങ്ങളെ എത്തിച്ച ടീം ആര്‍സിബിയാണെന്നാണ് ആരാധകരുടെ പരിഹാസം. മുഹമ്മദ് സിറാജിനെ മാറ്റിനിര്‍ത്തിയാല്‍ ആര്‍സിബിയിലൂടെ കരിയര്‍ വളര്‍ത്തി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ ആരുമില്ലെന്ന് പറയാം. എല്ലാ സീസണിലും സൂപ്പര്‍ താരങ്ങളുമായെത്തുമെങ്കിലും ആര്‍സിബിക്ക് ടീമെന്ന നിലയില്‍ ഒത്തിണക്കമില്ല.

rcb

മറ്റ് ടീമുകളെപ്പോലെ ജയിക്കാനായി ഒറ്റക്കെട്ടായി പൊരുതാന്‍ ആര്‍സിബിക്ക് സാധിക്കുന്നില്ല. കോലിയുടെ ബാറ്റിങ് ടീമിനെ ജയിപ്പിക്കാനായിട്ടല്ലെന്നും ഇത്തവണ വ്യക്തിഗത നേട്ടങ്ങള്‍ ലക്ഷ്യംവെച്ചാണ് കോലി ബാറ്റ് ചെയ്യുന്നതെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഈ സീസണില്‍ കോലി മികച്ച ബാറ്റിങ് പ്രകടനം നടത്തുമ്പോഴും സ്‌ട്രൈക്കറേറ്റ് മോശമാണ്. ടീമിന്റെ വിജയങ്ങള്‍ക്കായി ധൈര്യത്തോടെ കളിക്കാന്‍ ആര്‍ക്കുമാവുന്നില്ല.

സമ്മര്‍ദ്ദ സാഹചര്യത്തില്‍ ആര്‍സിബിക്കായി തിളങ്ങാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നതാണ് വസ്തുത. ബൗളിങ് എല്ലാ തവണത്തെപ്പോലെ ഇത്തവണയും ആര്‍സിബിയെ വേട്ടയാടുന്നു. ഹര്‍ഷല്‍ പട്ടേലിനെപ്പോലെ തല്ലുകൊള്ളിയായ ബൗളറെ ആര്‍സിബി എന്തടിസ്ഥാനത്തിലാണ് വിശ്വസിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിറാജ് സമീപകാലത്തായി പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും ടി20യിലെ സൂപ്പര്‍ ബൗളറെന്ന് പറയാനാവില്ല.

ഈ ടീമുകൊണ്ട് കപ്പിലേക്കെത്താന്‍ ആര്‍സിബിക്കാവില്ലെന്നും ആരാധകരെ മണ്ടന്മാരാക്കുകയാണ് ടീം ചെയ്യുന്നത്. ഇതുവരെ കപ്പ് നേടാതിരുന്നിട്ടും വലിയ ആരാധക പിന്തുണ ആര്‍സിബിക്കൊണ്ട്. എന്നാല്‍ ഇവരോട് നീതികാട്ടാന്‍ ടീമിനാവുന്നില്ല. ആര്‍സിബി വഞ്ചകന്മാരുടെ നിരയാണെന്നും ടീമില്‍ വലിയ അഴിച്ചുപണി നടത്തി കപ്പിലേക്കെത്താന്‍ വഴിനോക്കണമെന്നുമാണ് ആരാധകരുടെ പ്രതികരണം.

Story first published: Wednesday, May 10, 2023, 7:52 [IST]
Other articles published on May 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+