Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കളിയാക്കിയവര്‍ എവിടെ? മുന്നില്‍ നിന്ന് നയിച്ച് സഞ്ജു- ബ്രില്യന്റ് ക്യാപ്റ്റന്‍സി

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം രാജകീയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവരുടെ തട്ടകത്തില്‍ ഒമ്പത് വിക്കറ്റിന് വീഴ്ത്തിയാണ് സഞ്ജു സാംസണും സംഘവും തലയുയര്‍ത്തുന്നത്. കെകെആര്‍ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യത്തെ 41 പന്തും 9 വിക്കറ്റും ബാക്കിനിര്‍ത്തി മറികടക്കാന്‍ രാജസ്ഥാന് സാധിച്ചു.

യശ്വസി ജയ്‌സ്വാളിന്റെ (98*) ബാറ്റിങ് പ്രകടനവും യുസ് വേന്ദ്ര ചഹാലിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് രാജസ്ഥാന് ജയം എളുപ്പമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാനും രാജസ്ഥാന് സാധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കെകെആറിനെതിരായ മത്സരത്തിലെ രാജസ്ഥാന്റെ ജയത്തില്‍ സഞ്ജുവിന്റെ നായക മികവിനെ വാഴ്ത്തുകയാണ് ആരാധകര്‍.

sanju samson, yashasvi jaiswal

വിമര്‍ശകരുടെ വായടപ്പിക്കുന്ന നായക മികവാണ് സഞ്ജു കൊല്‍ക്കത്തയില്‍ കാഴ്ചവെച്ചതെന്ന് പറയാം. 29 പന്തില്‍ 48 റണ്‍സുമായി പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിനായി. രണ്ട് ഫോറും 5 സിക്‌സും ഉള്‍പ്പെടെ 165.51 സ്‌ട്രൈക്കറേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം രാജസ്ഥാന് നേടിക്കൊടുക്കാന്‍ സഞ്ജുവിന് സാധിച്ചുവെന്ന് പറയാം.

കഴിഞ്ഞ കളികളില്‍ മോശം ക്യാപ്റ്റന്‍സിയുടെ പേരില്‍ വിമര്‍ശനം നേരിട്ട സഞ്ജു സാംസണ്‍ ഇത്തവണ മികച്ച നീക്കങ്ങളാണ് നടത്തിയത്. ഫീല്‍ഡ് പ്ലേയ്‌സിങ്ങിലും ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും സഞ്ജു മിടുക്കുകാട്ടി. ട്രന്റ് ബോള്‍ട്ടിന്റെ ഓവറില്‍ ജേസന്‍ റോയിയെ ബൗണ്ടറി ലൈനില്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഇതില്‍ ഹെറ്റ്‌മെയറിന്റെ ഫീല്‍ഡിങ് പൊസിഷന്‍ കൃത്യമായിരുന്നുവെന്നത് സഞ്ജുവിന്റെ നായക മികവിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

കൂടാതെ കെ എം ആസിഫിനെ മധ്യ ഓവറുകളില്‍ ഫലപ്രദമായി ഉപയോഗിച്ചതും സഞ്ജുവിന്റെ നായകമികവാണ്. സന്ദീപ് ശര്‍മയേയും ട്രന്റ് ബോള്‍ട്ടിനേയും ആദ്യ അഞ്ചോവറില്‍ ഉപയോഗിച്ച സഞ്ജു ജോ റൂട്ടിന് രണ്ടോവര്‍ നല്‍കി ആദ്യത്തെ 10 ഓവറുകളില്‍ പിടിമുറുക്കി. സഞ്ജുവിന്റെ തന്ത്രത്തിനൊപ്പം റൂട്ട് മികവുകാട്ടിയത് രാജസ്ഥാനെ തുണച്ചു. രണ്ടോവറില്‍ വെറും 14 റണ്‍സാണ് റൂട്ട് വഴങ്ങിയത്. ഇത് കെകെആറിനെ സമ്മര്‍ദ്ദത്തിലാക്കി.

ആസിഫിനെ ആന്‍ഡ്രേ റസലിനെതിരേ ഉപയോഗിച്ച് വിക്കറ്റ് നേട്ടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിനായി. സ്റ്റംപിനടുത്ത് കീപ്പ് ചെയ്ത് റസലിനെ സമ്മര്‍ദ്ദതിലാക്കുകയും മികച്ച ലെങ്തിലെത്തിയ ആസിഫിന്റെ പന്തിനെ ഷോട്ട് കളിക്കാന്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവ് നിര്‍ബന്ധിക്കുകയുമായിരുന്നു. പ്രതീക്ഷിച്ചതിലും ബൗണ്‍സുണ്ടായിരുന്ന പന്തിനെ കൃത്യമായി കൈയിലൊതുക്കാന്‍ ആര്‍ അശ്വിനും സാധിച്ചു.

ആദ്യ മത്സരങ്ങളില്‍ ആസിഫിനെ ഉപയോഗിച്ച് പവര്‍പ്ലേയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൃത്യമായി മധ്യനിരയില്‍ ഉപയോഗിച്ചപ്പോള്‍ കൂടുതല്‍ മികവ് കാട്ടാന്‍ മലയാളി പേസര്‍ക്കായി. റസലിന്റെ നിര്‍ണ്ണായക വിക്കറ്റ് നേടിയതോടൊപ്പം 3 ഓവറില്‍ 27 റണ്‍സ് മാത്രമാണ് ആസിഫ് വിട്ടുകൊടുത്തത്. ഇടവേളക്ക് ശേഷം ആസിഫിനെ തിരികെ പ്ലേയിങ് 11ലെത്തിച്ചതും സഞ്ജുവിന്റെ മികവ് ഉയര്‍ത്തിക്കാട്ടുന്നു.

sanju samson

ആര്‍ അശ്വിനെ നേരത്തെ ഉപയോഗിക്കുകയും യുസ് വേന്ദ്ര ചഹാലിന്റെ ഓവറുകളെ നേരത്തെ ഉപയോഗിക്കാതെ വെക്കുകയും ചെയ്ത സഞ്ജുവിന്റെ തന്ത്രവും ഫലം കണ്ടു. നാല് നിര്‍ണ്ണായക വിക്കറ്റുകളുമായി കെകെആറിന്റെ മധ്യനിരയെ തകര്‍ത്തത് ചഹാലിന്റെ ബൗളിങ്ങായിരുന്നു. ഇതിന് പിന്നിലെ സഞ്ജുവിന്റെ നായക മികവ് അഭിനന്ദനം അര്‍ഹിക്കുന്നത്. 11ാം ഓവര്‍ എറിയാനെത്തി നിധീഷ് റാണയെ പുറത്താക്കി വരവറിയിച്ച ചഹാല്‍ വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെയും പുറത്താക്കി.

19ാം ഓവറില്‍ ചഹാലിനെ ഏല്‍പ്പിച്ച സഞ്ജുവിന് തെറ്റിയില്ല. മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ചഹാല്‍ 19ാം ഓവറില്‍ നേടിയത്. കെകെആറിന്റെ ബാറ്റിങ് നിരയെ കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെയും ഫീല്‍ഡിങ് വിന്യാസത്തിലൂടെയും പിടിച്ചുകെട്ടാന്‍ സഞ്ജുവിനായി. മികച്ച ഫീല്‍ഡിങ്ങുമായി സഹതാരങ്ങള്‍ സഞ്ജുവിന് മികച്ച പിന്തുണയും നല്‍കി.

Story first published: Thursday, May 11, 2023, 23:04 [IST]
Other articles published on May 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+